Connect with us

india

മോദി തന്നെക്കുറിച്ച് തെറ്റായ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു; ഉദയനിധി സ്റ്റാലിന്‍

പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും എന്നെയും ഒരിക്കലും മറക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

നരേന്ദ്ര മോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. താന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും അപവാദങ്ങളും പറഞ്ഞുപരത്തിയെന്നും യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

തിരുപ്പുരിലെ കങ്ങേയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും എന്നെയും ഒരിക്കലും മറക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനോട് വിവേചനം കാണിക്കുകയാണെന്നും ഉദയനിധി ആരോപിച്ചു. കഴിഞ്ഞ 9 വര്‍ഷമായി തമിഴ്നാട് നികുതിയിനത്തില്‍ 5് ലക്ഷം കോടി കേന്ദ്രത്തിന് നല്‍കി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വെറും 2 ലക്ഷം കോടിയാണ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തത്.

എന്നാല്‍ കേന്ദ്രം ഉത്തര്‍ പ്രദേശിന് ഉത്തര്‍ പ്രദേശിന് 9 ലക്ഷം കോടി നല്‍കി. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിരാകരിക്കപ്പെടുകയാണ്, ഉദയനിധി പറഞ്ഞു. ചെന്നൈയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ ജനങ്ങള്‍ക്കിടയിലെ തുല്യതയെയും സാമൂഹികനീതിയെയും കുറിച്ച് താന്‍ സംസാരിച്ചിരുന്നു.

സമൂഹത്തിന്റെ ക്ഷേമത്തിന് വിഘാതം സൃഷ്ടിക്കുന്ന തടസങ്ങള്‍ എല്ലാം നീക്കം ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പ്രധാനമന്ത്രി എന്റെ ആ പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ഉദയനിധി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങള്‍

300-400 ഡ്രോണുകള്‍ ഉപയോഗിച്ചു

Published

on

പാക്കിസ്ഥാന്‍ സൈന്യം മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് സൈന്യം പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് 36 ഇടങ്ങളിലായി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി ഇന്ത്യ വ്യക്തമാക്കി.

അതേസമയം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ പാക് ഡ്രോണുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായും ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ഡ്രോണുകളെ നശിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടെന്നും ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതിനിടെ പാക് ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്.

Continue Reading

india

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി

സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു

Published

on

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി. ഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടുമെന്ന് പറഞ്ഞ് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേഷം അയച്ചത്. സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു.

Continue Reading

india

അതിര്‍ത്തിയിലെ പാക് വെടിവെയ്പ്പ്; ജവാന് വീരമൃത്യു

അവിവാഹിതനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ്

Published

on

അതിര്‍ത്തിയിലെ പാക് വെടിവെയ്പ്പില്‍ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായ്കി (27 ) നാണ് വീരമൃത്യു. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയിലെ പാക് വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ന്യൂഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സൈന്യം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അവിവാഹിതനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ്.

Continue Reading

Trending