Connect with us

kerala

പണക്കാരന്‍ മന്ത്രിക്ക് എന്തും പറയാലോ !; മന്ത്രി അബ് ദുറഹ്മാനെ ട്രോളി സോഷ്യല്‍ മീഡിയ

സി.പി.ഐക്ക് അല്ലെങ്കിലും മുന്നണിയില്‍ കറിവേപ്പിലയുടെ വിലയല്ലേ എന്നൊരാള്‍ കുറിച്ചപ്പോള്‍ ,പണമില്ലാത്തവര്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നും പറയുമെന്നാണ് മറ്റൊരാളുടെ ട്രോള്‍.

Published

on

ക്രിക്കറ്റ് കളിക്കുള്ള ടിക്കറ്റിന്മേല്‍ വിനോദനികുതി കുറക്കില്ലെന്നും പട്ടിണിക്കാര്‍ കളി കാണേണ്ടെന്നുമുള്ള കായികമന്ത്രി വി.അബ്ദുറഹ്മാന്‍രെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവും ട്രോളും. മന്ത്രി പണക്കാരനല്ലേയെന്നും എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ എന്നാണ് ട്രോള്‍. മന്ത്രി പറഞ്ഞത് ഒട്ടും ഉചിതമായില്ലെന്ന് സി.പി.ഐ മുന്‍സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞപ്പോള്‍, സി.പി.ഐക്ക് ഇങ്ങനെ ഫെയ്‌സ് ബുക്കില്‍ പറയാനല്ലേ അറിയൂ, ആര് അനുസരിക്കാനെന്നാണ ്മറ്റൊരു കമന്റ്. പണക്കാരനായ മന്ത്രി ഇടതുപക്ഷത്തുള്ളത് പിണറായി സര്‍ക്കാരിന് അലങ്കാരമാണെന്ന് മറ്റൊരു ട്രോള്‍. ഇതിലും വലിയ പണക്കാരാണല്ലോ തലപ്പത്തെന്ന് മറ്റൊരാള്‍ പറഞ്ഞു.

സി.പി.ഐക്ക് അല്ലെങ്കിലും മുന്നണിയില്‍ കറിവേപ്പിലയുടെ വിലയല്ലേ എന്നൊരാള്‍ കുറിച്ചപ്പോള്‍ ,പണമില്ലാത്തവര്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നും പറയുമെന്നാണ് മറ്റൊരാളുടെ ട്രോള്‍.
മന്ത്രിയോട് നേരിട്ട് പറയാന്‍ ത്രാണിയില്ലേ എന്നാണ് പന്ന്യന്‍ രവീന്ദ്രനോടുളള ചോദ്യങ്ങളിലൊന്ന്. മന്ത്രി ടിക്കറ്റിന്റെ കാശ് കൊണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് വീട് വെച്ച് കൊടുക്കുമെന്ന ്പറഞ്ഞല്ലോ എന്നാണ് മറ്റൊരു ന്യായീകരണം. മാപ്ര തലേക്കെട്ട് കണ്ട് പ്രതികരിക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന് ഉപദേശികളുണ്ട്. പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐപിഎല്‍ ലേലമല്ലെന്നും ഒറ്റയടിക്ക് നികുതി ഉയര്‍ത്തിയതെന്തിനെന്നും ബി.ജെ.പി.സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു.

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്: ബിഗ് ബോസ് താരം ജിന്റോക്ക് എക്‌സൈസ് നോട്ടീസ്

ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം

Published

on

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്‌ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച മുതല്‍ മുന്ന് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും മലപ്പുറം, വയനാട് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേയ്ക്കും.

അതേസമയം, ഞായറാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും നിലവിലുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും; കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

Continue Reading

crime

കോട്ടയത്ത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 62കാരനെ സുഹൃത്ത് കുത്തിക്കൊന്നു

Published

on

കോട്ടയം: പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറു മാസമായി മറ്റൊരാൾക്ക് ദിവസ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽനിന്നു വായ്പയും എടുത്തിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കമുണ്ടായിരുന്നു.

രാവിലെ ഹോട്ടലിൽ എത്തിയപ്പോൾ ഇരുവരും തർക്കിക്കുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബി മരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട ഫിലിപ്പോസിനായി തിരച്ചിൽ ആരംഭിച്ചു.

Continue Reading

Trending