Connect with us

kerala

മന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല

Published

on

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വ്യക്തി അതേ ഭരണഘടനയെത്തന്നെ അവഹേളിക്കുകവഴി നാടിനോടും ഭരണഘടനയോടും അല്‍പം പോലും സ്‌നേഹവും കൂറുമില്ലെന്ന് തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്. അങ്ങനെയൊരാള്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികത എന്താണ്. പിണറായി സര്‍ക്കാറിലെ ഒരംഗമാണ് ഇങ്ങനെ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിയിരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയോടു വിശ്വസ്തത പുലര്‍ത്തുമെന്നു പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സജി ചെറിയാന്റെ എം.എല്‍.എ സ്ഥാനംപോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുള്ളപ്പോഴാണ് മന്ത്രി സ്ഥാനത്ത് തുടരുന്നത് എന്നത് എത്ര വിരോധാഭാസമാണ്. മന്ത്രിയുടെ ചില പരാമര്‍ശങ്ങളില്‍ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് നിരീക്ഷിച്ച കോടതി മന്ത്രിക്കെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളുകകൂടി ചെയ്തതോടെ മന്ത്രിക്ക് രാജിയല്ലാതെ മറ്റൊരു വഴിയുമില്ല. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് റദ്ദാക്കിയ സിംഗിള്‍ബെഞ്ച്, തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണ മെന്നാണ് നിര്‍ദേശം. പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. സംസ്ഥാന പൊലീസ് അന്വേഷണം അപൂര്‍ണമാണെന്നും അത് ശരിയായ വിധത്തില്‍ ഉള്ളതായിരുന്നില്ലെന്നും വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ലെന്നും കേസ് അവസാനിപ്പിച്ചത് വേഗത്തിലായെന്നും കോടതി പറഞ്ഞു. വസ്തുതകള്‍ പരിശോധിക്കാതെയുള്ള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നതെന്നും റിപ്പോര്‍ട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഉചിതമായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.

2022 ല്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തെതുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നതോടെ ജൂലൈ ആറിന് മന്ത്രിസ്ഥാനം രാജിവച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും 47 ദിവസവും പിന്നിട്ടപ്പോഴായിരുന്നു രാജി. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടും നിയമോപദേശവും അനുകൂലമായതോടെ 182 ദിവസത്തിനുശേഷം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. സജി ചെറിയാന് അനുകൂലമായി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയതോടെ രാജിവച്ചതിനേക്കാള്‍ ഗുരുതര സാഹചര്യത്തിലേക്കു തന്നെയാണ് കാര്യങ്ങള്‍ എ ത്തിയിരിക്കുന്നത്. അന്ന് രാജി പ്രഖ്യാപനം നടത്തി സജി ചെറിയാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഏറെ പ്രസക്തമാണ്. ‘മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിയമോപദേശം സ്വീകരിച്ചിരുന്നു. ഞാന്‍ മന്ത്രിയായി ഇരുന്നാല്‍ സ്വതന്ത്ര അന്വേഷണം അല്ലെങ്കില്‍ തീരുമാനം വരുന്നതിനു തടസ്സം വരും. അതുകൊണ്ടു മന്ത്രിയെന്ന നിലയില്‍ തുടരുന്നതു ധാര്‍മികമായി ശരിയല്ല. അതുകൊണ്ട് ഞാന്‍ രാജിവയ്ക്കുന്നു.’ എന്നാണ് സജിചെറിയാന്‍ അന്നു പറഞ്ഞത്. ഇതേ നിലയിലുള്ള അന്വേഷണമാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കാന്‍ പോകുന്നത്. അന്നത്തെ പൊലീസ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും പുനരന്വേഷണം നടത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ മന്ത്രി മുമ്പ് പറഞ്ഞതു പോലെയുള്ള ധാര്‍മിക പ്രശ്‌നം ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. പിന്‍വാതിലിലൂടെ സജി ചെറിയാനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കുടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധി. സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കരുതായിരുന്നു. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന കോടതിയുടെ നിര്‍ദേശവും ഗൗരവതരമാണ്.

പൊലീസിന്റെ കാര്യക്ഷമതയാണ് ഇവിടെ കോടതി സംശയിക്കുന്നത്. മന്ത്രിയായി ഇരുന്നുകൊണ്ട് സജി ചെറിയാന്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇനിയും അന്വേഷണം പ്രഹസനമായി മാറുമെന്നും രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുമ്പോള്‍ സജിചെറിയാന്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. മന്ത്രിസഭയില്‍ എത്തിയതുമുതല്‍ വിവാദങ്ങളും സജി ചെറിയാന് ഒപ്പമുണ്ടായിരുന്നു. ദത്തുനല്‍കല്‍ വിവാദത്തിലെ പരാമര്‍ശം, വിദ്യാഭ്യാസ മേഖലയെക്കുറിച്ചും കൃഷിയെക്കുറിച്ചും നടത്തിയ പ്രസംഗങ്ങള്‍, സില്‍വര്‍ലൈന്‍ വിവാദത്തിലെ പരാമര്‍ശം, രഞ്ജിത് പ്രശ്നത്തിലെ നിലപാട് തുടങ്ങി വിവാദങ്ങളുടെ പട്ടിക നീണ്ടു. പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് സജി ചെറിയാന്റെ രക്ഷക്കെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് ശബരിമല തീര്‍ഥാടകരുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; ലോറിക്ക് പിന്നിലെത്തിയ സ്‌കൂട്ടറും അപകടത്തില്‍പെട്ടു

ഇന്ന് ഉച്ചയ്ക്കു ശേഷം തെന്മല ഇടമണിലാണു സംഭവം.

Published

on

കൊല്ലം തെന്മലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. പോണ്ടിച്ചേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ലോറിക്ക് പിന്നിലെത്തിയ സ്‌കൂട്ടറും അപകടത്തില്‍പെട്ടു.

ഇന്ന് ഉച്ചയ്ക്കു ശേഷം തെന്മല ഇടമണിലാണു സംഭവം. അപകടത്തില്‍പ്പെട്ട കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Continue Reading

kerala

മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ല

മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.

Published

on

മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിം യൂത്ത് ലീഗ് നിവേദനം ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ പ്രിൻസിപ്പാളിന് കൈമാറുന്നു.

കോഴിക്കോട് : തീർത്തും സാധാരണക്കാരായ ജനങ്ങളുടെ ആശാ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ലെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്. സർക്കാരിന്റെ തെറ്റായ ഇത്തരം നീക്കങ്ങളും അധികാരികളുടെ ഇടപെടലുകളും മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളോട് ചെയ്യുന്ന അനീതിയാണ്. മെഡിക്കൽ കോളേജിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങളും സൗകര്യങ്ങളും വരേണ്ടതുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയില്ലാതെ രോഗികളെ പ്രയാസപ്പെടുത്തുന്ന നടപടിക്രമങ്ങളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്. ഇത്തരം നീക്കങ്ങളെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിരോധിക്കും. ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രിൻസിപ്പാൾ ഡോ: കെ.ജി സജിത്ത് കുമാറിന് നിവേദനം നൽകി.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സംസ്ഥാന സമിതി അംഗം എ. ഷിജിത്ത് ഖാൻ, ജില്ലാ സെക്രട്ടറി സമദ് നടേരി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഷൗക്കത്ത് വിരുപ്പിൽ തുടങ്ങിയവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്. ന്യായമായ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

 

Continue Reading

kerala

കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ പിണറായി വിജയന്‍ സാറെ, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’: ഡോ പുത്തുര്‍ റഹ്‌മാന്‍

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് ഡോ പുത്തുര്‍ റഹ്‌മാന്‍

Published

on

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് യൂ എ ഇ കെഎംസിസി പ്രസിഡന്റ് ഡോ പുത്തുര്‍ റഹ്‌മാന്‍. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാരെപ്പോലും അസ്വസ്ഥമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തയുടെ പത്രത്തിലെ തെരെഞ്ഞെടുപ്പ് പരസ്യവും പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയും വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ഒരുകാലത്തു ജമാത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷമെന്നും മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ മേല്പറഞ്ഞ പാര്‍ട്ടികള്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്തെന്നും പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇപ്പോള്‍ അവര്‍ക്കും പിണറായി വിജയനെ മനസ്സിലായെന്നും ജമാാത്തെ ഇസ്ലാമിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തലയില്‍ വെച്ച് കെട്ടിയാല്‍ ലീഗിനെ കേരള ജനത ദൂരെ നിര്‍ത്തുമെന്നത് പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമാണെന്നും പുത്തുര്‍ റഹ്‌മാന്‍ പറയുന്നു.

മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്‍ക്കാലം എ.കെ.ജി സെന്ററില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാരെന്നും പുത്തൂര്‍ റഹ്‌മാന്‍ പറയുന്നു. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പിണറായി വിജയനെക്കൊണ്ട് പറ്റില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പിണറായി ഇപ്പോള്‍ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്‍ സി.പി.എമ്മിന്റെ അന്ത്യവിധി എഴുതുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ വിജയന്‍, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’ എന്നാണ് നിങ്ങളുടെ ഇപ്പോഴത്തെ ചെയ്തികള്‍ വെളിപ്പെടുത്തുന്നതെന്നും
പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇന്നാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Continue Reading

Trending