X

പുത്തൂരിന്റെ സ്‌നേഹത്തണലില്‍ മറിയം ഡാനിയേലിന് പുതുജീവന്‍

ജീവകാരുണ്യ പ്രവര്‍ത്തകനും വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ പുത്തൂര്‍ റഹ്‌മാന്റെ ഇടപെടലില്‍ അഞ്ച് വയസ്സുകാരി മറിയം ഡാനിയേലിന്റെ മൂന്നു ലക്ഷത്തോളം ദിര്‍ഹം ചികിത്സ ചെലവ് വരുന്ന ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിജയകരമായി പൂര്‍ത്തിയാക്കി.

മാസങ്ങള്‍ക്ക് മുമ്പാണ് മറിയമിന്റെ പിതാവ് ഡാനിയല്‍ മകളുടെ ചികിത്സക്ക് സഹായം ആവശ്യപ്പെട്ടു പുത്തൂര്‍ റഹ്‌മാനെ സമീപിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഫുജൈറ ഭരണാധികാരിയുടെ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ ചികിത്സാ സഹായത്തിനായി സമീപിച്ചു.

അത്രയും വലിയ തുക സമാഹരിക്കാനാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും കുട്ടിയെ ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും ഹോസ്പിറ്റല്‍ മേധാവി ഡോക്ടര്‍ ഷംസീര്‍ വയലിനോട ചികിത്സ ആരംഭിക്കാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു പുത്തൂര്‍ റഹ്‌മാന്‍. ഇതേ തുടര്‍ന്ന് ചികിത്സ ആരംഭിച്ചു.

ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ എന്ന ചാരിറ്റി ഓര്‍ഗനൈസേഷന്റെ സഹായവും കുട്ടിയുടെ ബന്ധു മിത്രാധികളുടെ സഹായവും ലഭ്യമായെങ്കിലും ചികിത്സക്ക് ഇതൊന്നും മതിയായിരുന്നില്ല. ഈ സമയത്താണ് പുത്തൂര്‍ റഹ്‌മാന്റെ ശ്രമ ഫലമായി നേരത്തെ അപേക്ഷ കൊടുത്തതു പ്രകാരം ഫുജൈറ ഭരണാധികാരിയുടെ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ ചികിത്സയുടെ ബാക്കി ചെലവുകള്‍ മുഴുവന്‍ കഴിഞ്ഞ ദിവസം ബുര്‍ജീലില്‍ അടക്കുന്നത്.

webdesk13: