india
മാലേഗാവ് സ്ഫോടനക്കേസ്; ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂര്‍ എന്‍.ഐ.എ കോടതിയില്‍ ഹാജരായി
കേസിലെ ഒരു പ്രതി ഹാജരായി 2 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഗ്യാ സിങ് കോടതിയിലെത്തിയത്.

മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂര്‍ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരായി. കേസിലെ ഒരു പ്രതി ഹാജരായി 2 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഗ്യാ സിങ് കോടതിയിലെത്തിയത്. കേസില്‍ പ്രതികളുടെ വാദം കേള്‍ക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും നേരത്തെ എഴുന്നേല്ക്കാന് സാധിക്കില്ലെന്നും പ്രഗ്യാ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നത് കോടതി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. സെപ്തംബര്‍ 14ന് കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടെന്നും കൂടുതല്‍ പ്രോസിക്യൂഷന് സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സി.ആര്.പി.സി നിയമപ്രകാരം തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ പ്രതികളുടെ വാദം കോടതി കേള്‍ക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രഗ്യാ സിങ് താക്കൂര്‍, ലെഫ്.കേണല്‍ പ്രസാദ് പുരോഹിത്, റിട്ടയേര്‍ഡ് മേജര്‍ രമേശ് ഉപാധ്യായ്, ജയ് രാഹികര്‍, സുധാകര്‍ ചതുര്‍വേദി, സനീര്‍ കുല്‍ക്കര്‍ണി എന്നീ ആറ് പേരാണ് തിങ്കളാഴ്ച കോടതിക്ക് മുന്നില്‍ ഹാജരായത്.
2008 സെപ്തംബര്‍ 29ന് വടക്കന്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടക്കുന്നത്. സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച മോട്ടോര്‍സൈക്കിള്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ആറ് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മൂറോളം പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍.ഐ.എക്ക് കൈമാറുന്നത്. അതിനു മുമ്പ് മഹാരാഷ്ട്ര ആന്റി ടെറര്‍ സ്ക്വഡാണ് കേസ് അന്വേഷിച്ചിരുന്നത്.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india2 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി