Connect with us

kerala

മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഓടിത്തുടങ്ങി

മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30ന് കൊട്ടാരക്കരയിലും 7.30ന് കൊല്ലത്തും എത്തും

Published

on

മധുരയില്‍നിന്ന് ചെങ്കോട്ട പാതയിലൂടെ കൊല്ലം വഴി ഗുരുവായൂരിലേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഓടിത്തുടങ്ങി. മധുരചെങ്കോട്ട, ചെങ്കോട്ട കൊല്ലം, പുനലൂര്‍ഗുരുവായൂര്‍ എന്നീ ട്രെയിനുകളെ ഒറ്റ സര്‍വീസാക്കിയാണ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഓടിത്തുടങ്ങുന്നത്. മധുരയില്‍നിന്ന് രാവിലെ 11.20നാണ് ട്രെയിന്‍ ആദ്യമായി സര്‍വീസ് തുടങ്ങിയത്.

മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30ന് കൊട്ടാരക്കരയിലും 7.30ന് കൊല്ലത്തും എത്തും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 2.10ന് ഗുരുവായൂരിലെത്തും.

തിരികെ ഗുരുവായൂര്‍മധുര തീവണ്ടിയുടെ ആദ്യ യാത്ര തിങ്കളാഴ്ച തുടങ്ങും. എല്ലാ ദിവസവും പുലര്‍ച്ചെ 5.50ന് ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.10ന് കൊല്ലത്തും 12.54 ന് കൊട്ടാരക്കരയിലും 1.20 ന് പുനലൂരും എത്തിച്ചേരും. രാത്രി 7.15 നാണ് ട്രെയിന്‍ മധുരയില്‍ യാത്ര അവസാനിക്കുക.

 

kerala

ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് സന്ദീപ് വാര്യർ

ഇന്ന് ബംഗ്ലാദേശിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മോദി സർക്കാരിനെയും വാര്യർ വിമർശിച്ചു.

Published

on

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ മികച്ച ഇടപെടലാണ് ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തിന് വഴിവെച്ചതെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ഇന്ന് ബംഗ്ലാദേശിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മോദി സർക്കാരിനെയും വാര്യർ വിമർശിച്ചു.

സന്ദീപിൻ്റെ ഫെയ്സ്ബുക് പോസ്റ്റ് :

ഭാരതത്തിൻ്റെ ഉരുക്കു വനിത ഇന്ദിരാഗാന്ധിയെ അവരുടെ 107 മത് ജന്മദിനത്തിൽ സ്മരിക്കുന്നു. അമേരിക്കൻ വെല്ലുവിളികളെ തൃണവൽഗണിച്ച് 1971 ൽ നേടിയ ഉജ്ജ്വലമായ ബംഗ്ലാദേശ് വിമോചന യുദ്ധവിജയം മാത്രം മതി ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യം തെളിയിക്കാൻ. ഇന്ന് ബംഗ്ലാദേശിലെ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിക്കാതെ അന്തം വിട്ടിരിക്കുന്നവർക്ക് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കാൻ ഒരു അർഹതയുമില്ല.”

Continue Reading

kerala

ആലപ്പുഴയില്‍ മുയലിന്റെ കടിയേറ്റ് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു

വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എ

Published

on

ആലപ്പുഴ തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് ശാന്തമ്മ (63) യാണ് മരിച്ചത്. വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എന്നാല്‍ ഇതിനുശേഷം ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു.

ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ആന്റി റാബീസ് വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് ഇവരുടെ ശരീരം തളര്‍ന്നിരുന്നു.

മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവര്‍ കുഴഞ്ഞുവീണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

 

Continue Reading

kerala

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിട്ട് സമരത്തില്‍.

Published

on

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് റേഷന്‍ കടകള്‍ അടച്ചിടും. കൂടാതെ കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്റെ കമ്മീഷന്‍ പൂര്‍ണമായും നല്‍കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നല്‍കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കെ ആര്‍ ഇയു (സിഐടിയു), കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത സമരസമിതിയാണ് സമരരംഗത്തുള്ളത്.

തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി ആറു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

 

Continue Reading

Trending