Connect with us

kerala

കരുവാരകുണ്ട് ഇരിങ്ങാടിരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരണപ്പെട്ടു

രാവിലെ 6 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.

Published

on

കരുവാരകുണ്ട് ഇരിങ്ങാടിരി സ്കൂൾ പടിയിൽ പൂളക്കൽ ബസ്സും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് മദ്രസ അധ്യാപകനായ പുത്തനഴിയിലെ അമ്മാർ വാഫി (26) വയസ്സ് മരണപ്പെട്ടു.

രാവിലെ 6 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. രാവിലെ പുത്തഴിയിൽ നിന്നും ഇരിങ്ങാടിരി മദ്രസയിലേക്ക് ബൈക്കിൽ വരികയായിരുന്ന അമ്മാർ വാഫിയുടെ ബൈക്കും കരുവാരകുണ്ടിൽ നിന്നും മുന്നാടിയിലേക്ക് വരുകയായിരുന്ന കയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. മൃതദേഹം പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ

kerala

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു

Published

on

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്;  146 പേരെ അറസ്റ്റ് ചെയ്തു

140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ 146 പേരെ അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളിലായി എം.ഡി.എം.എ (2.35 ഗ്രാം), കഞ്ചാവ് (3.195 കി.ഗ്രാം), കഞ്ചാവ് ബീഡി (91 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 3191 പേരെ പരിശോധനക്ക് വിധേയമാക്കി

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 29ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

Continue Reading

kerala

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്

Published

on

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്.

Continue Reading

Trending