Connect with us

kerala

മഅദനിക്ക് ദേഹാസ്വാസ്ഥ്യം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മഅദനി ഇവിടെ നിന്ന് അന്‍വാര്‍ശേരിയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മദനി ഇന്ന് ആശുപത്രിയില്‍ തുടരുമെന്നാണ് ഏറ്റവും ഒടുവില്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ നാളെയോടെ കൊല്ലത്തേക്ക് തിരിക്കും.

kerala

മാസപ്പടിക്കേസ്; പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണം; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്.

Published

on

മാസപ്പടിക്കേസില്‍ പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഹരജിയില്‍ മുഖ്യമന്ത്രി, മകള്‍ ടി.വീണ എന്നിവര്‍ ഉള്‍പ്പടെ 19 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഇവരെ കൂടാതെ കേന്ദ്രസര്‍ക്കാര്‍, ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റ്, സെബി, സിബിഐ, സിഎംആര്‍എല്‍, സിഎംആര്‍എല്‍ രജിസ്റ്റാര്‍, ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത, ഭാര്യ, ജീവനക്കാര്‍, എക്സാലോജിക് സൊലൂഷ്യന്‍സ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ അടക്കം 19 കക്ഷികള്‍ക്കാണ് നോട്ടീസ്.

സിബിഐ അന്വേഷണ ആവശ്യവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികളെ കൂടി കേള്‍ക്കാനുള്ള പ്രാഥമിക നടപടിയാണിത്. വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍നടപടികള്‍.

 

Continue Reading

kerala

തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണം: കേന്ദ്ര ഗ്രാമവികസന മന്ത്രിക്ക് കത്തുനല്‍കി കെ.സി വേണുഗോപാല്‍

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

Published

on

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ഛൗഹാന് കെ.സി.വേണുഗോപാല്‍ കത്തു നല്‍കി.

ശമ്പള കുടിശ്ശിക വരുത്തുന്നത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിഷുവും ഈസ്റ്ററും ആഘോഷിക്കുമ്പോഴും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും കുടിശ്ശിക തുക ഏതാണ്ട് 450 കോടിയോളമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഇത് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ ആവശ്യമായ നടപടി ഉടന്‍ നടപ്പാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥ അനുസരിച്ച് തൊഴിലാളികള്‍ക്കുള്ള വേതന വിതരണം 15 ദിവസം വൈകിയാല്‍ പോലും പലിശക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ വേതനവും അര്‍ഹമായ പലിശയും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

മലപ്പുറത്ത് അഞ്ജാത പോസ്റ്റര്‍; അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്

Published

on

മലപ്പുറം നഗരത്തില്‍ അഞ്ജാത പോസ്റ്റര്‍ കണ്ടെത്തി. കോട്ടപ്പടി, കുന്നുമ്മല്‍, മൂന്നാംപടി ഭാഗങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസ്സിന്റെ വിവരങ്ങളും പോസ്റ്ററില്‍ ഇല്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

Continue Reading

Trending