Connect with us

More

ലവ് യു പാരീസ്-11: ലിബർട്ടി,ഇക്വാലിറ്റി, ഫ്രട്ടേർണിറ്റി

Published

on

സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം-ഈ മുദ്രാവാക്യം നമുക്ക് സുപരിചിതമാവാൻ കാരണം ഫ്രഞ്ച് വിപ്ലവമാണ്. 1789 ലെ മഹത്തായ വിപ്ലവകാലത്ത് ഉയർന്ന ഈ മുദ്രാവാക്യത്തിൻറെ യഥാർത്ഥരൂപം ഫ്രഞ്ചാണ്. ഇവിടെ ആ മുദ്രാവാക്യം ഇപ്രകാരമാണ്: Liberté, Egalité, Fraternité. എല്ലായിടത്തും കാണാം ഈ മുദ്രാവാക്യം. സ്ക്കൂൾ കവാടങ്ങളിൽ, ലൈബ്രറികൾക്ക് മുന്നിൽ, പൊതുസ്ഥലങ്ങളില്ലെല്ലാം വലിയ അക്ഷരങ്ങളിൽ എന്നാൽ ഒരേ മാതൃകയിൽ ഇത് എഴുതിവെച്ചിട്ടുണ്ട്. രാജഭരണത്തിൽ നിന്നും മോചനം നേടിയ സന്തോഷ പ്രഖ്യാപനത്തിലെ പ്രതിഫലനങ്ങൾ ഇന്നും ഫ്രാൻസിലുണ്ട് എന്നതിന് തെളിവുകൾ നിരവധി. സ്വാതന്ത്ര്യം ഫ്രാൻസിൽ എല്ലാവർക്കുമുണ്ട്. അത് ഇവിടെ പൗരത്വമുള്ളവരിൽ മാത്രം ഒതുങ്ങുന്നില്ല.

അഭയാർത്ഥികളായി വരുന്നവരെ സ്വികരിക്കുന്നവരാണ് ഫ്രഞ്ചുകാർ. എന്ന് മാത്രമല്ല അഭയാർത്ഥികൾക്ക് പ്രതിമാസം നിശ്ചിത തുക സഹായധനമായും നൽകുന്നു. ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, മൊറോക്കോ, കെനിയ, ഏഷ്യയിൽ നിന്നുമുളള ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ അഭയാർത്ഥികൾ. ഇവരിൽ അൾജീരിയക്കാർക്കും തുണിഷ്യക്കാർക്കും മൊറോക്കോക്കാർക്കും പ്രത്യേക പരിഗണനയുമുണ്ട്-കാരണം ഈ രാജ്യങ്ങൾ നേരത്തെ ഫ്രഞ്ച് അധീന പ്രദേശങ്ങളായിരുന്നു. അതിനാൽ ഇവർക്ക് ഫ്രഞ്ച് ഭാഷ പരിചിതമാണ്. അൾജീരിയക്കാരാണ് അഭയാർത്ഥികളിലധികവും. എളുപ്പം പറഞ്ഞാൽ സിദാൻറെ നാട്ടുകാർ.

ഫ്രഞ്ച് ജനത എന്നാൽ കുടിയേറ്റക്കാരുടെ വലിയ സമൂഹമാണ്. എല്ലാവർക്കും തതുല്യമായ സ്വാതന്ത്ര്യം. ജപ്പാനികളും ചൈനക്കാരും ധാരാളം. ഇന്ത്യക്കാർ പക്ഷേ എണ്ണത്തിൽ കുറവാണ്. സമത്വമെന്നതും ഇതേ വിധമാണ് അടയാളപ്പെടുത്തുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. 60 കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന. അത് നിഖില മേഖലകളിലും. സ്റ്റേഡിയത്തിൽ സിനിയർ സിറ്റിസൺസിന് പ്രത്യേക ഇരിപ്പിടങ്ങൾ. ടിക്കറ്റ് നിരക്കിൽ മാറ്റം. ഇന്നലെ ബസിൽ റോളണ്ട് ഗാരോസിലേക്ക് പോവുമ്പോൾ പ്രായം ചെന്ന ദമ്പതിമാർ ഒരു സ്റ്റോപ്പിൽ നിന്നും കയറി. ഉടനെ തന്നെ സീറ്റിലിരിപ്പുണ്ടായിരുന്ന രണ്ട് മധ്യവയസ്ക്കർ സ്നേഹപൂർവ്വം അവരുടെ ഇരിപ്പിടം സീനിയേഴ്സിന് കൈമാറി. കുട്ടികൾക്കും പ്രത്യേക പരിഗണനയാണ്. എട്ട് വയസുവരെ കുട്ടികളെ തനിച്ച് സ്ക്കൂളിലേക്ക് അയക്കരുത്. രക്ഷിതാക്കൾ ആരെങ്കിലും കൂടെ വേണം. പഠനം പൂർണമായും സൗജന്യം. വരുമാനത്തിൽ പിറകിലുള്ളവർക്ക് ഓരോ വിദ്യാഭ്യാസ വർഷാരംഭത്തിലും നിശ്ചിത തുക സ്റ്റൈപൻഡായി കുടുംബത്തിന് ലഭിക്കും. സാഹോദര്യം എന്ന പദത്തിനും ഫ്രഞ്ചുകാർ വലിയ പരിഗണന നൽകുന്നു.

എല്ലാവരും ഒന്നാണ് എന്നത് മുദ്രാവാക്യത്തിനപ്പുറം യാഥാർത്ഥ്യമാണ് എന്നറിയാൽ മെട്രോ സ്റ്റേഷനുകളുടെ അകം മതി. എല്ലാ സ്റ്റേഷനകളുടെയും അകത്ത് ഗായകരെ കാണാം. അവരിങ്ങനെ പാടും. കറുത്തവരും വെളുത്തവരും ഏഷ്യക്കാരും ആഫ്രിക്കക്കാരുമെല്ലാം ആ കുട്ടത്തിലുണ്ട്. അരികിൽ വെച്ചിരിക്കുന്ന അവരുടെ തൊപ്പിയിൽ ചില്ലറ നിക്ഷേപിക്കുന്നവരുണ്ട്, നോട്ട് നൽകുന്നവരുണ്ട്. ഫ്രാൻസിലെ രാഷ്ട്രിയം നോക്കുക. പ്രസിഡണ്ട് ഇമാനുവൽ മക്രോൺ പെട്ടെന്ന് ഇലക്ഷൻ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ വലത് തീവ്രവിഭാഗമായ നാഷണൽ റാലി പാർട്ടി ആധിപത്യം നേടിയപ്പോൾ മക്രോൺ നേതൃത്വം നൽകുന്ന റിനൈസൻസ് പാർട്ടി അപകടം മനസിലാക്കി. മറ്റ് പാർട്ടികളെയെല്ലാം ഒരുമിപ്പിച്ച് നിർത്തിയാണ് മക്രോൺ രണ്ടാം ഘട്ടത്തെ നേരിട്ടത്. അതിനാൽ രക്ഷപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാല ജനാധിപത്യം നിലനിൽക്കണമെങ്കിൽ വലത് തീവ്ര ചിന്താഗതിക്കാരെ തോൽപ്പിക്കണമായിരുന്നു. ഫ്രഞ്ചുകാർ അൽപ്പമഹങ്കാരത്തോടെയാണ് സമത്വവും സ്വാതന്ത്ര്യവും സാഹോദര്യത്തെക്കുറിച്ചും സംസാരിക്കുക. കാരണം അവർ കരുതുന്നു അവരാണ് ലോകത്തിന് വലിയ മുദ്രാവാക്യം നൽകിയവരെന്ന്..

india

നവാസ് കനി എം.പി തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

Published

on

തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനായി മുസ്‌ലിംലീഗ് നേതാവ് കെ. നവാസ് കനി എം.പി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്കാണ് നവാസ് കനി എം.പി വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്.

രാമനാഥപുരത്ത്‌നിന്നുള്ള മുസ്‌ലിംലീഗിന്റെ പാർലമെന്റ് അംഗമാണ് നവാസ് കനി. 2019 മുതൽ ലോക്‌സഭാംഗമാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവത്തെയാണ് രാമനാഥപുരത്ത് നവാസ് കനി തോൽപിച്ചത്.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

kerala

‘സാമ്പത്തിക പ്രതിസന്ധി രൂക്ഷം’: ലൈഫ് ഭവന പദ്ധതി സ്തംഭിച്ചു; കിടപ്പാടത്തിന് വേണ്ടി നീണ്ട കാത്തിരിപ്പുമായി ആയിരങ്ങള്‍

ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്

Published

on

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഉൾപ്പെടെ പ്രശ്‌നങ്ങളുമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലൈഫ് ഭവന പദ്ധതിയും സ്തംഭിച്ചു. ഹഡ്‌കോ വായ്പ പരിധി കൂടി തീർന്നതോടെയാണ് ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞത്. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി.

ആയിരക്കണക്കിന് പേരാണ് വീടെന്ന സ്വപ്‌നത്തിന് വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നത്. ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. ഇവരിൽ പലരും വീടെന്ന സ്വപ്‌നം നടക്കാതെ മരിച്ച് പോയി. ഭവന പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറിന് പ്രത്യേക പദ്ധതികളില്ലാത്തതും വെല്ലുവിളിയാണ്.

Continue Reading

Trending