Connect with us

india

ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളത്.

Published

on

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ട നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ഉൾപ്പെട്ട ബിഹാറിലെ 4 സീറ്റുകൾ ഒഴികെയുള്ള മണ്ഡലങ്ങളിൽ വൈകിട്ടോടെ പത്രിക സമർപ്പണം പൂർത്തിയായി.

തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളത്. 39 സീറ്റുകളിലേക്കാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറിൽ നാളെ വരെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസരമുണ്ട്. നാളെ പത്രിക സൂക്ഷ്മ പരിശോധന നടത്തും. അതേസമയം, കേരളമടക്കം ജനവിധി എഴുതുന്ന രണ്ടാം ഘട്ടത്തിൻ്റെ വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.

എന്നാൽ തിര‍‍ഞ്ഞെടുപ്പിന് മുൻപ് തന്നെ നിരവധി നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ ബംഗാൾ ബിജെപി എംപി ദിലീപ് ഘോഷ്, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേഥ് എന്നിവർക്കെതിരെയാണ് കമ്മീഷൻ നോട്ടീസ് നൽകിയത്. മമത ബാനർജിക്കെതിരായ പ്രസ്താവനയിലാണ് ദിലീപ് ഘോഷിനെതിരായ നടപടിയെടുത്തിട്ടുള്ളത്.

ബിജെപി സ്ഥാനാർഥി കങ്കണ റണൗട്ടിന് എതിരായ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് സുപ്രിയയോട് കമ്മീഷൻ വിശദീകരണം തേടിയത്. ഇവരുടെയും മറുപടി ലഭിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന് കമ്മീഷൻ അറിയിച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ബിജെപി, കോൺഗ്രസ് നേതാക്കൾക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

india

മീഷോ വെബ്സൈറ്റില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നീക്കം ചെയ്തു

വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു.

Published

on

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടീ-ഷര്‍ട്ടുകള്‍ വിറ്റ സംഭവത്തില്‍ കടുത്ത് വിമര്‍ശനം നേരിട്ടു. പരിശോധനയ്ക്ക് വിധേയമായത്‌നു ശേഷം അവ നീക്കം ചെയ്തു. ‘ഇന്ത്യയിലെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ’ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ച ചലച്ചിത്ര നിര്‍മ്മാതാവ് അലിഷാന്‍ ജാഫ്രി ഈ വിഷയം എടുത്തുകാണിച്ചു.

വെണ്ടര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന ഓണ്‍ലൈന്‍ വിപണിയായ മീഷോയില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍ വില്‍ക്കുന്നതായി കാണിക്കുന്ന ഒരു പോസ്റ്റ് ജാഫ്രി പങ്കിട്ടു. വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു. മീഷോയിലും ഫ്‌ലിപ്കാര്‍ട്ട് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും അവര്‍ 168 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്തുന്നു.

കുറ്റകൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ ടി-ഷര്‍ട്ടുകള്‍ വിമര്‍ശനത്തിന് വിധേയമായെങ്കിലും, ബ്രാന്‍ഡഡ് ചരക്കുകളില്‍ ചിലത് കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ് എന്ന വസ്തുത അതിലും ആശങ്കാജനകമാണ്.

”മീഷോ, ടീഷോപ്പര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുണ്ടാ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ ഒരു ഉദാഹരണം മാത്രമാണ്,” ജാഫ്രി എക്സില്‍ കുറിച്ചു.

യുവാക്കളെ കൂട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസും എന്‍ഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവര്‍ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിച്ചും വേഗത്തില്‍ പണം സമ്പാദിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയും സംഘവും പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ വെടിവെച്ചുകൊന്നതും നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കുന്നതും ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും ബിഷ്ണോയ് സംഘത്തിന് ബന്ധമുണ്ട്.

 

Continue Reading

india

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

നവംബര്‍ രണ്ടിന് അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകര്‍ കൊല്ലപ്പെട്ടിരുന്നു.

Published

on

ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. മറ്റൊരു ഭീകരനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വര്‍ദ്ധിച്ചുവരുകയാണ്. നവംബര്‍ രണ്ടിന് അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകര്‍ കൊല്ലപ്പെട്ടിരുന്നു. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയ സൈന്യം ആന്റി- ടെറര്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ശ്രീനഗറിലെ ഖന്യാര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണിക്കൂറുകള്‍ക്ക് ശേഷമാണ് അനന്തനാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ വിദേശിയും ഒരാള്‍ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചിരുന്നു. ഏത് സംഘടനയില്‍പെട്ടവരാണ് ഭീകരവാദികള്‍ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും സൈന്യം അറിയിച്ചിരുന്നു.

 

Continue Reading

india

വിദ്യാര്‍ത്ഥിയുടെ ദേഹത്ത് സ്‌കൂള്‍ ഗേറ്റ് വീണു; ആറ് വയസുകാരന് ദാരുണാന്ത്യം

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

തെലങ്കാനയില്‍ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് സ്‌കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന അജയ് എന്ന വിദ്യാര്‍ഥിയുടെ ദേഹത്ത് ഇരുമ്പിന്റെ ഗേറ്റ് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചൊവ്വാഴ്ച സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണമെന്നും, 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം സ്‌കൂള്‍ ഗേറ്റിന്റെ ഗുണനിലവാരം കുറഞ്ഞതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending