Connect with us

kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കൊല്ലത്ത് എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ്

തൊടിയൂരിലും, പൂയപ്പള്ളിയിലും പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു.

Published

on

കൊല്ലത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിൽ എൽ.ഡി.എഫിന്‍റെ 3 സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. തൊടിയൂരിലും, പൂയപ്പള്ളിയിലും പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പുലിയൂർവഞ്ചി ഒന്നാം വാർഡിൽ കോൺഗ്രസിലെ നജീബ് മണ്ണേൽ 30 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് മെമ്പർ ആയിരുന്ന സി.പി.എമ്മിലെ സലീം മണ്ണേൽ മരിച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

പൂയപ്പള്ളി പഞ്ചായത്ത്‌ കാഞ്ഞിരംപാറ അഞ്ചാം വാർഡ് കോൺഗ്രസിലെ എം. ബിന്ദു വിജയിച്ചതോടെ യു.ഡി.എഫിന് ഭരണം ലഭിച്ചു. ശൂരനാട് തെക്ക് പതിമൂന്നാം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി അജ്മൽഖാൻ 167 വോട്ടുകൾക്കാണ് വിജയിച്ചത്.കരവാളൂർ ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് എൽ.ഡി.എഫ് നിലനിർത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

Published

on

റെയില്‍വേ സ്റ്റേഷനില്‍ 13കാരിക്ക് പാമ്പുകടിയേറ്റു. കൊല്ലം പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ശ്രീലക്ഷ്മിക്ക് പാമ്പുകടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ശ്രീലക്ഷ്മി വീട്ടുകാര്‍ക്കൊപ്പം റെയിൽവേസ്റ്റേഷനിലെത്തിയത്. ചെന്നെ എഗ്മോര്‍ ട്രെയിനില്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വന്നിറങ്ങുകയായിരുന്നു. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ സ്റ്റേഷന്റെ പ്രധാനം കവാടം അടച്ചിരിക്കുകയായിരുന്നു. മറ്റൊരു കവാടം വഴി പുറത്തേക്കിറങ്ങുമ്പോഴാണ് കാലില്‍ പാമ്പുകടിയേറ്റത്. ഈ ഭാഗത്ത് വെളിച്ചവും കുറവായിരുന്നു. പാമ്പുകടിയേറ്റ് കുട്ടി നിലവിളിച്ചതോടെയാണ് കൂടെയുള്ളവര്‍ സംഭവമറിഞ്ഞത്.
അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഓടിക്കൂടിയവര്‍ പാമ്പിനെ തല്ലിക്കൊന്നു. കാടുമൂടിക്കിടക്കുന്ന പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ് മാറിയിരിക്കുകയാണ്. കാടു വെട്ടിതെളിച്ചും ആവശ്യത്തിന് വെളിച്ചമൊരുക്കിയും യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് കാലങ്ങളായ് ഉയരുന്ന ആവശ്യമാണ്.

Continue Reading

kerala

‘അജിത്കുമാറിനായുള്ള ശിപാർശയിലൂടെ ജനങ്ങളെ പൊട്ടന്മാരാക്കുകയാണ് സർക്കാർ’: പി.വി അൻവർ

ഇപ്പോഴത്തെ ശിപാർശയ്ക്ക് പിന്നിൽ പിണറായി വിജയന്റെ താത്പര്യമാണെന്നും അൻവർ ആരോപിച്ചു

Published

on

മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിന് വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശയിലൂടെ പിണറായി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മുൻ എംഎൽഎ പി.വി അൻവർ. പച്ചയായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിക്കാണ് മെഡലിനുള്ള ശിപാർശ. ഐബി റിപ്പോർട്ട് പോലും അജിത്കുമാറിന് എതിരായിരുന്നല്ലോ. കേന്ദ്രം നാലു പ്രാവശ്യം നിരസിച്ചു. ഇപ്പോഴത്തെ ശിപാർശയ്ക്ക് പിന്നിൽ പിണറായി വിജയന്റെ താത്പര്യമാണെന്നും അൻവർ ആരോപിച്ചു.

അജിത് കുമാറിനെ ഡിജിപിയായി നിയമിക്കാനുള്ള പരിശ്രമം നടക്കുന്നു. അതിന് സഹായകരമാവുന്ന ഒരു ഉപകരണമായി രാഷ്ട്രപതിയുടെ സേവാ മെഡലിനെ മാറ്റാനാണ് നീക്കം. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ അവാർഡ് കിട്ടിയ ഉദ്യോഗസ്ഥനാണ് എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പൊട്ടന്മാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിതെന്നും അൻവർ പ്രതികരിച്ചു.

ഇതിൽ അത്ഭുതമൊന്നുമില്ല. പിണറായിയിൽ നിന്നും ഓഫീസിൽ നിന്നും ഇത്തരം കാര്യങ്ങൾ മാത്രമാണ് പ്രതീക്ഷിക്കാനുള്ളത്. കേരളത്തിൽ ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്തത് അജിത്കുമാറാണ്. ഇത്രകാലം അവർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാത്തൊരു കാര്യം സാധിപ്പിച്ചുകൊടുത്ത വ്യക്തിയാണ്. സ്വാഭാവികമായും ക്ലിയറൻസ് കിട്ടിയാൽ മെഡൽ കിട്ടാൻ സാധ്യതയുണ്ട്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ മനസിലാക്കട്ടെ.

അജിത്കുമാറിനെതിരെ താൻ നടത്തിയ അഴിമതിയാരോപണങ്ങളിൽ പൊലീസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ടിന്റെ കോപ്പി പോലും പരാതിക്കാരനായ തനിക്ക് നൽകിയിട്ടില്ല. റിപ്പോർട്ട് കിട്ടിയാലല്ലേ കോടതിയിൽ പോകാനാവൂ. ഇനിയിപ്പോ ആ കോപ്പി കിട്ടാൻ കോടതിയിൽ പോവേണ്ട അവസ്ഥയാണ്.

അത്രയും സംരക്ഷിതവലയമാണ് നാലുഭാഗത്തും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നത്. അധാർമിക ബന്ധത്തിന്റെ സൂചനകൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തീരുമാനങ്ങളാണ് സർക്കാരിൽ നിന്നും വരുന്നത്. ഇതിനൊക്കെ തിരിച്ചടി നൽകാൻ 2026ൽ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. ആ ജനകീയ കോടതിയിൽ തിരിച്ചടി ലഭിക്കും. അതിന്റെ പ്രതിഫലനം നിലമ്പൂരിലുമുണ്ടാകും.

നിലവിലെ സാഹചര്യത്തിൽ മെഡലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഒത്തുതീർപ്പിന്റെ ഭാഗമായിട്ടായിരിക്കും വീണ്ടും ശിപാർശ ചെയ്തിരിക്കുന്നത്. അധികം വൈകാതെ അക്കാര്യം വ്യക്തമാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.

Continue Reading

kerala

‘കുറ്റവാളികളെ പിന്തുണയ്ക്കുന്ന മാലാ പാര്‍വതി അവസരവാദി; നാണക്കേട് തോന്നുന്നു’: നടി രഞ്ജിനി

Published

on

മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി. മാലാ പാർവതി കുറ്റവാളികളെ പിന്തുണയ്ക്കുന്നുവെന്നും അവസരവാദിയാണെന്നുമാണ് രഞ്ജിനി വിമർശിച്ചത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം ഉന്നയിച്ചത്. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്‍ജിനി ഫേസ്ബുക്കിൽ കുറിച്ചു.

‘മാലാ പാർവതി, നാണക്കേട് തോന്നുന്നു! പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! നിങ്ങളൊരു അവസരവാദിയാണെന്നാണ് ഇത് തെളിയിക്കുന്നത്. വളരെ ദുഃഖം തോന്നുന്നു. നിങ്ങളോട് ഒരു ബഹുമാനവും തോന്നുന്നില്ല’- രഞ്ജിനി കുറിച്ചു.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ‘ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചാൽ ഭയങ്കര സ്‌ട്രസ് ആയിപ്പോയെന്നും എല്ലാമങ്ങ് തകർന്നുപോയെന്നുമാണ് പറയുന്നതെന്നും പോടാ എന്ന് പറഞ്ഞാൽ തീരുന്ന കാര്യമല്ലേയെന്നും അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ’ എന്നുമായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.

 

Continue Reading

Trending