Connect with us

kerala

ഫ്യൂസ് ഊരിയും പിഴയിട്ടും കെ.എസ്.ഇ.ബി-എം.വി.ഡി പോര് മുറുകുന്നു

Published

on

ഫ്യൂസ് ഊരിയും പിഴയിട്ടും കെഎസ്ഇബി മോട്ടോര്‍ വാഹനവകുപ്പ് പോര്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കെ.എസ്.ഇ.ബി വാഹനങ്ങല്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത്. മൂന്നിടത്തും കെഎസ്ഇബി മോട്ടോര്‍വാഹന വകുപ്പിന്റെ വൈദ്യുതി കണക്ഷന്‍ കുടിശ്ശികയുടെ പേരില്‍ വിച്ഛേദിച്ച് തിരിച്ചടിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സൂക്ഷ്മത കാട്ടേണ്ടതായിരുന്നുവെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഗതാഗത കമ്മിഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ എം.വി.ഡി ഓഫിസിലെ ഫ്യൂസ് ഊരല്‍ വൈരാഗ്യം തീര്‍ക്കല്‍ അല്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ വാദം. ബോധപൂര്‍വമെന്ന ആക്ഷേപം പരിശോധിക്കുമെന്നും കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി വാടക കുടിശിക മുന്‍ഗണന നല്‍കി പിരിച്ചെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

 

kerala

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

Published

on

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.

ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.

Continue Reading

kerala

മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

Published

on

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്‌സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Continue Reading

kerala

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു

കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Published

on

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര്‍ ആര്‍ ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.

Continue Reading

Trending