Connect with us

crime

കോഴിക്കോട് അധ്യാപകരുടെ തമ്മിലടി; സ്റ്റാഫ് യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ അധ്യാപകന്‍ ഷാജി അറസ്റ്റില്‍

ഷാജി ബിജെപി അനുകൂല അധ്യാപക സംഘടന എന്‍.ടി.യുവിന്റെ നേതാവാണ്.

Published

on

നരിക്കുനി എരവന്നൂര്‍ എ.യു.പി സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജി, ബിജെപി അനുകൂല അധ്യാപക സംഘടന എന്‍.ടി.യുവിന്റെ നേതാവാണ്.

എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ ഷാജിയുടെ ഭാര്യയും എന്‍.ടി.യു പ്രവര്‍ത്തകയും എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം 7് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. സ്‌കൂളിലെ 2 വിദ്യാര്‍ഥികളെ അധ്യാപകര്‍ തല്ലിയ പരാതി അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍ത്തെങ്കിലും സുപ്രീന വിവരം പൊലീസിന് കൈമാറിയിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച സ്റ്റാഫ് കമ്മിറ്റി യോഗത്തിലാണ് തര്‍ക്കം നടന്നത്. പിന്നാലെ സ്‌കൂളിലെത്തിയ ഷാജി യോഗത്തിലേക്ക് അതിക്രമിച്ച് കയറുകയും അധ്യാപകരെ മര്‍ദ്ദിക്കുകയുമായിരുന്നു. കൊടുവളളി എ.ഇ .ഒ വകുപ്പുതല അന്വേഷണം നടത്തുന്നുണ്ട്..

കുട്ടികളെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന പരാതി ശരിയല്ലെന്നും ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതാണെന്നും പറഞ്ഞ്എരവന്നൂര്‍ യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇത് പരിഹരിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അതിന് ശേഷവും സുപ്രീന വിവരം പൊലീസിലറിയിച്ചത് ശരിയായില്ലെന്ന് സ്റ്റാഫ് യോഗം നിലപാടെടുത്തതോടെയാണ് ഷാജി കടന്നുകയറി അതിക്രമം കാട്ടിയതെന്നാണ് ഇവരുടെ ആരോപണം.

എന്നാല്‍ വിദ്യാര്‍ഥിയുടെ പരാതി അട്ടിറിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് താന്‍ സംസാരിച്ചതെന്ന് സുപ്രീന പറയുന്നു. തന്നോട് മറ്റ് അധ്യാപകര്‍ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഭര്‍ത്താവ് ഇടപെട്ടത്. ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപിക അറിയിച്ചു. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താന്‍ സ്‌കൂളിലെത്തിയത് എന്നാണ് ഷാജി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.

crime

തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് കാരണം ബിസിനസ് തകർച്ചയും കടബാധ്യതയെന്നും പ്രതിയുടെ മൊഴി

കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 5 പേരെ അരുംകൊല നടത്തിയ പ്രതി അഫാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.

പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Continue Reading

crime

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

Published

on

മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ അമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച്‌ മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു.

മുസമ്മലിന് മാനസിക പ്രശ്നങ്ങൾ ഉളളതിനാൽ സമാന സംഭവങ്ങൾ ഇതിന് മുൻപും നടന്നതായാണ് വിവരം. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് തുടർ നടപടികൾ തുടരുകയാണ്.

Continue Reading

crime

എം.ഡി.എം.എ കടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍

ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ മൂ​ന്ന് മാ​സ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു

Published

on

ത​ല​ശ്ശേ​രി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് പാ​ർ​ട്ടി പി​ടി​കൂ​ടി. ചി​റ​ക്ക​ൽ സ്വ​ദേ​ശി കെ.​പി. ആ​കാ​ശ് കു​മാ​റി​നെ​യാ​ണ് (26) 4.87 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തലശ്ശേരി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ബ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ത​ല​ശ്ശേ​രി​യി​ലെ​ത്തി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ഉ​ട​നെ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ              പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ മൂ​ന്ന് മാ​സ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ആ​കാ​ശ് കു​മാ​ർ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. പ്ര​തി​യെ മാ​ർ​ച്ച് അ​ഞ്ച് വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ പി​ടി​കൂ​ടി​യ എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ലെ​നി​ൻ എ​ഡ്വേ​ർ​ഡ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. സു​ബീ​ഷ്, സ​രി​ൻ രാ​ജ്, പ്രി​യേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ എം. ​സു​രാ​ജ് എ​ന്നി​വ​രു​മു ണ്ടാ​യി​രു​ന്നു.

Continue Reading

Trending