Connect with us

kerala

ഏക്‌സിവില്‍കോഡ് മത-സാംസ്‌കാരിക വൈവിധ്യം ഇല്ലാതാക്കാന്‍-മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

വിശ്വാസികള്‍ നന്മയുടെ അമ്പാസിഡര്‍മാരവുക – ശൈഖ്‌നാസിര്‍ അല്‍അനസി

Published

on

കോഴിക്കോട് (സലഫി നഗര്‍ ): ‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉജ്ജ്വല തുടക്കം. കേരളത്തിന്റെ അഷ്ടദിക്കുകളില്‍നിന്ന് പറന്നൊഴുകിയ പതിനായിരങ്ങള്‍ ഉദ്ഘാടന സമ്മേളനത്തിന് സാക്ഷികളാകാന്‍എത്തി. വിമര്‍ശനങ്ങള്‍ക്കും കുപ്രചണരങ്ങള്‍ക്കും ആദര്‍ശ മുന്നേറ്റത്തെ തടയിടാന്‍ സാധ്യമല്ലെന്ന് സമ്മേളനം ഉറക്കെ പ്രഖ്യാപിച്ചു. സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസിര്‍ അല്‍ അനസി ചതുര്‍ദിന മുജാഹിദ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിന്റെ നന്മകളുടെ അംബാസിഡര്‍മാരായി വിശ്വാസികള്‍ മാറണമെന്ന് ബദര്‍ നാസര്‍ അല്‍അനസി അഭിപ്രായപ്പെട്ടു.
ഇസ്ലാം പഠിപ്പിക്കുന്ന മദ്ധ്യമനിലപാട് സ്വീകരിക്കാനും നന്മയുടെ വാഹകരാകാനും മുസ്ലിംകള്‍ തയ്യാറാകണം അദ്ദേഹം
ആവശ്യപ്പെട്ടു.തീവ്രവാദവും വിഭാഗീയതയും വെടിഞ്ഞു സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മാതൃക തീര്‍ക്കാന്‍ കഴിയണം. ഇസ്ലാം പ്രയോഗികമാണ്,എല്ലാ കാലത്തും എല്ലാ നാഗരിക സമൂഹത്തിലും പ്രസക്തമാണ് ഇസ്ലാം. പ്രവാചകന്‍ ബഹുസ്വരസമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്നു പഠിപ്പിച്ചിട്ടുണ്ട്.മനുഷ്യര്‍ക്ക് പ്രയാസം ഉണ്ടാക്കരുത്, വെറുപ്പിക്കരുത്,
അകറ്റരുത് എന്ന പ്രവാചക സന്ദേശം മുസ്‌ലിംകള്‍ ഉള്‍ക്കൊള്ളണമെന്നും അറ്റാഷെ പറഞ്ഞു. ഇസ്ലാമിന്റെ വിശ്വാസ അടിത്തറയില്‍ നിന്നു കൊണ്ടു പരസ്പരം ഉള്‍കൊള്ളലിന്റെ
സന്ദേശം ലോകമുസ്ലിംകള്‍ പിന്തുടരണം .അനൈക്യം മുസ്ലീം ലോകത്തെ തകര്‍ക്കും. നന്മക്കു വേണ്ടി ഒന്നിച്ചു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ വിശേഷിച്ചു കേരളത്തിലെ ഇസ്ലാമിക പ്രവര്‍ത്തനം
മാതൃകാപരമാണ്.സൗദി അറേബ്യ ഇസ്ലാമിക ലോകത്തിനു നേതൃത്വം നല്‍കുകയാണ്. അവിടുത്തെ ഭരണാധികാരികള്‍ മുസ്ലീം ലോകത്തിന് ചെയ്യുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആമുഖ ഭക്ഷണം നിര്‍വഹിച്ചു.
കെ എന്‍ എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായി. സമ്മേളന സുവനീര്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ.തേജ് ലോഹിത് റെഡ്ഢി , മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ആള്‍ഇന്ത്യ അഹ്ലേ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, സ്വാഗതസംഘം ചെയര്‍മാന്‍ എ പി അബ്ദുസമദ്, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, സി പി ഐ എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍, ഡി സി സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാര്‍, സി പി ഐ അസി. സെക്രട്ടറി ടി വി ബാലന്‍, ഡപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു. പി കെ അഹമ്മദ്, ഡോ ഹുസൈന്‍ മടവൂര്‍, എന്‍ കെ മുഹമ്മദലി, ഡോ കെ മൊയ്തു, വി കെ സക്കരിയ്യ, തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ഇസ്ലാമിക് സമ്മിറ്റ് മലേഷ്യയിലെ ഹുസൈന്‍ യീ ഉദ്ഘാടനം ചെയ്തു. ഡോ പി പി മുഹമ്മദ് അധ്യക്ഷതവഹിച്ചു. എം എം അക്ബര്‍ , സുബൈര്‍ പീടിയേക്കല്‍, പി പി അബ്ദുസലാം മോങ്ങം, മുസ്തഫ ബാഗ്ലൂര്‍, ഷബീര്‍ കൊടിയത്തൂര്‍ പ്രസംഗിച്ചു.

കോഴിക്കോട് (സലഫി നഗര്‍ ): ഏകസിവില്‍ കോഡ് എന്ന ഭീഷണി മുഴക്കി രാജ്യത്തിന്റെ മത- സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
ഇസ്ലാമിന് നേരെ ഉന്നയിക്കുന്ന ഏത് ആരോപണങ്ങളെയും വൈജ്ഞാനികമായി നേരിടാന്‍ കരുത്തുള്ള മതമാണ് ഇസ്ലാം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇസ്ലാമിന് നേരെ എറിയുന്നത്. സംവാദത്തിന്റെ വാതിലുകള്‍ തുറന്നിടുന്ന ഇസ്ലാം ബൗദ്ധിക സംവാദങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സമ്മേളനം അഭിപ്രായപ്പെടുന്നു.
അന്ത്യ വേദമായ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ തെറ്റുധാരണ പരത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുജാഹിദ് സമ്മേളനം ആവശ്യപ്പെടുന്നു. വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അനീതിയാണ്. ഇസ്ലാമിന്റെ പ്രായോഗിക പാഠങ്ങളെ ഭയപ്പെടുന്നവരാണ് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ധൃഷ്ടരാകുന്നത്. ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തീവ്രവാദത്തിന് തെളിവ് തേടുന്നവരും മുസ്ലിം സമൂഹത്തെ അപരിഷ്‌കൃതരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. വേദഗ്രന്ഥം പഠിക്കാന്‍ മുഹമ്മദ് നബി കാണിച്ച കുറ്റമറ്റ വഴി തേടണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു.
സംസ്ഥാന സമ്മേളനത്തിന്റ മുന്നോടിയായി സംഘടിപ്പിച്ച സംയുക്ത സംഘടന കൌണ്‍സില്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, ഡോ ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍, എച് ഇ മുഹമ്മദ് ബാബു സേട്ട് എം സലാഹുദീന്‍ മദനി, പാലത്തു അബ്ദുറഹ്മാന്‍ മദനി, എം ടി അബ്ദുസമദ് സുല്ലമി, ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഹനീഫ് കായ്‌ക്കൊടി, മുഹമ്മദ് സലീം സുല്ലമി, ഡോ സുല്‍ഫിക്കര്‍ അലി, ശരീഫ് മേലേതില്‍, ഷാഹിദ് മുസ്ലിം ഫാറൂഖി , പി കെ ജംഷീര്‍ ഫാറൂഖി, സുഹ്ഫി ഇമ്രാന്‍, സുഹറ മമ്പാട്, ഷമീമ ഇസ്ലാഹിയ തുടങ്ങിയവര്‍ സംസാരിച്ചു.

 

ഇന്ന്

രാവിലെ 10 മണിക്ക് ഖുര്‍ആന്‍ സെമിനാര്‍, 12.40 ന് പ്രധാന പന്തലില്‍ ജുമുഅ നമസ്‌കാരം എന്നിവ നടക്കും. രണ്ട് മണിക്ക് ലഹരി വിരുദ്ധ സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ് അതിഥിയാവും. 4 മണിക്ക് നവോത്ഥാന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി മുഖ്യാതിഥിയാവും. 6.45 ന് സെക്യുലര്‍ കോണ്‍ഫറന്‍സ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ.എം.കെ മുനീര്‍ എംഎല്‍എ, കെ പി രാമനുണ്ണി, പി.സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ പ്രസംഗിക്കും.
മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ 8.30 ന് പ്രധാന പന്തലില്‍ പഠന ക്യാമ്പും 9.30 ന് തൗഹീദ് സമ്മേളനവും നടക്കും. നജീബ് കാന്തപുരം എംഎല്‍എ അതിഥിയാകും. ദേശീയ വിദ്യാഭ്യാസ സമ്മേളനം ബീഹാര്‍ എംഎല്‍എ ഡോ.ഷക്കീല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. 11 മണിക്ക് വൈജ്ഞാനിക സംഗമത്തില്‍ എം കെ രാഘവന്‍ എം പി, പി കെ അബ്ദുറബ്ബ്, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, പി വി അന്‍വര്‍ എംഎല്‍എ, പി.മുഹമ്മദ് കുട്ടശ്ശേരി എന്നിവര്‍ പങ്കെടുക്കും. അറബി ഭാഷാസമ്മേളനം സൗത്തുല്‍ ഉമ്മ എഡിറ്റര്‍ അസദ് മുഹമ്മദ് അന്‍സാര്‍ ആസ്മി ബനാറസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് ഫാമിലി സമ്മിറ്റ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പ്രൊഫ.മനോജ് കുമാര്‍ ത്ധ എം പി, എളമരം കരീം എം പി, എം എം ആരിഫ് എം പി, ജസ്റ്റിസ് അബ്ദുറഹീം, പി കെ ബഷീര്‍ എംഎല്‍എ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പങ്കെടുക്കും. വിദ്യാര്‍ത്ഥി സമ്മേളനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 4 മണിക്ക് ആസാദി കോണ്‍ഫറന്‍സ് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഇമ്രാന്‍ പ്രതാപ് ഗഡി എം പി മുഖ്യാതിഥിയാവും. എം പി മാരായ ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍, ജോണ്‍ ബ്രിട്ടാസ്, ടി സിദ്ധീഖ് എംഎല്‍എ, എ വിജയരാഘവന്‍, കെ എം ഷാജി, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ അഡ്വ. എ.ജയശങ്കര്‍ പ്രസംഗിക്കും. 6.45 ന് യുവജന ജാഗ്രതാ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും. അഹമ്മദ് ഹാമിദ് ദുബൈ അതിഥിയാവും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് തര്‍ബിയത്ത് സമ്മേളനം നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സമ്മേളനവും ഗ്ലോബല്‍ ഇസ്ലാഹി മീറ്റ്, ഹെല്‍ സമ്മിറ്റ് എന്നിവയും ഉണ്ടാകും. 11 മണിക്ക് വനിതാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. അഡ്വ. ദീപിക സിംഗ് റജാവത്ത്, എം എ ഹരിദാസ് എം പി, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഫാത്തിമ മുസ്തഫ ചെന്നൈ, സുഹറ മമ്പാട്, ശമീമ ഇസ്ലാഹിയ്യ പ്രസംഗിക്കും. 2 മണിക്ക് മനുഷ്യാവകാശ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം വി ശ്രേയാംസ് കുമാര്‍, അഡ്വ. കെഎന്‍എ ഖാദര്‍, ഒ.അബ്ദുറഹ്മാന്‍, പി ജെ ജോഷ്വ, കമാല്‍ വരദൂര്‍, അഡ്വ.ഹാരിസ് ബീരാന്‍ പ്രസംഗിക്കും. വിവിധ വേദികളിലായി ഹജ്ജ് ഉംറ സംഗമം, റൈറ്റേഴ്സ് ഫോറം, ബാലസമ്മേളനം, ആദര്‍ശ സംവാദം, പരിസ്ഥിതി സമ്മേളനം, പ്രബോധക സംഗമം എന്നിവയുണ്ടാകും. വൈകീട്ട് 4 മണിക്ക് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എം യുസുഫലി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, എന്നിവര്‍ അതിഥികളാവും. പി വി അബ്ദുല്‍ വഹാബ് എം പി, പി കെ അഹമ്മദ്, ഡോ,പി എ ഫസല്‍ ഗഫൂര്‍, പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍, ഡോ.അലി അജ്മാന്‍, ഡോ.ഗള്‍ഫാര്‍ മുഹമ്മദലി, ഡോ.അന്‍വര്‍ അമീന്‍, അഷ്റഫ് ഷാഹി ഒമാന്‍, ഡോ.ഹുസൈന്‍ മടവൂര്‍, അഡ്വ.മായിന്‍കുട്ടി മേത്ത, ഹനീഫ് കായക്കൊടി, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ.എഐഅബ്ദുല്‍ മജീദ് സ്വലാഹി പ്രസംഗിക്കും.

 

 

kerala

കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Published

on

കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ മൃതദേഹമാണ് കിട്ടിയത്. 17 വയസ്സായിരുന്നു. യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരുംആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരുകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയണ്. പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

റിയാസിന്റെ മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. ബേഡകം പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Continue Reading

kerala

സുനില്‍ കുമാറിനെ തള്ളി സി.പി.ഐ; മേയറെ പിന്തുടർന്ന് വിമര്‍ശിക്കുന്നത് ശരിയല്ല

. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

Published

on

കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരായ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ വിമര്‍ശനത്തെ തള്ളി സി.പി.ഐ ജില്ലാ നേതൃത്വം. ക്രിസ്മസിന് കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു. എല്‍ഡിഎഫ് മേയറായി എം.കെ വര്‍ഗീസ് തുടരട്ടെ. മേയറെ അവിശ്വസിക്കേണ്ടതില്ല. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

മേയറെ പിന്തുടര്‍ന്ന് വിമര്‍ശിക്കുന്നത് ശരിയല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മേയറെടുത്ത നിലപാടില്‍ സിപിഐയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. എല്‍ഡിഎഫ് നയങ്ങളുമായി ഒത്തുപോകുമെന്ന് മേയര്‍ പറഞ്ഞതാണ്. അത് മേയര്‍ ഇപ്പോള്‍ തെറ്റിച്ചിട്ടില്ല. മേയര്‍ക്കെതിരായി സിപിഐയ്ക്ക് ഇപ്പോള്‍ നിലപാടില്ല. പാര്‍ട്ടി നിലപാട് സുനില്‍കുമാര്‍ മനസിലാക്കും. വിശദീകരണം ചോദിക്കേണ്ടതില്ല. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം വീടുകളില്‍ പോകുന്നതില്‍ തെറ്റില്ല എന്നാണ് വത്സരാജിന്റെ പ്രതികരണം.

മേയറുമായുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പിന്മാറുന്ന നിലപാടാണ് വി എസ് സുനില്‍ കുമാറും സ്വീകരിച്ചത്.
എല്‍ഡിഎഫ് തീരുമാനപ്രകാരമാണ് മേയര്‍ തുടരുന്നത്. അത് തുടരട്ടെ. ഭവന സന്ദര്‍ശന വിവാദം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ല
കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

Continue Reading

kerala

ഒരുപാട് അനുഭവിച്ചു, മതിയായി, ഇനി മരിച്ചാല്‍ മതി, വധശിക്ഷ വേണം; കോടതിയില്‍ പെരിയ കേസ് പ്രതി

ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

Published

on

പെരിയ ഇരട്ടകൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും പെരിയ ഇരട്ടക്കൊല കേസിലെ 15-ാം പ്രതി എ. സുരേന്ദ്രന്‍ എന്ന വിഷ്ണു സുര. ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണം എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്. എ. പീതാംബരന്‍ (മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി, ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി) കെ.വി. ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.

ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. സിബിഐ പ്രതി ചേര്‍ത്ത പത്തില്‍ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

Continue Reading

Trending