Connect with us

india

കെ.എം.സി.സി ജനറല്‍ കൗണ്‍സില്‍ ഹൈദരാബാദില്‍

Published

on

ഓള്‍ ഇന്ത്യ കെ.എം.സി.സി ജനറല്‍ കൗണ്‍സില്‍ യോഗം 15ന് രാവിലെ 11 മുതല്‍ ഹൈദരാബാദ് നാം പള്ളിയിലുള്ള ക്വാളിറ്റി ഇന്‍ റസിഡന്‍സിയില്‍ നടക്കും. സംഘടനയുടെ പുതിയ അഖിലേന്ത്യ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപിലടക്കം 11 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.സിക്ക് കീഴില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി, ഖാഇദമില്ല സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി തുടങ്ങിയ വഴി നൂറുക്കണക്കിന് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങാകുന്നുണ്ട്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സമൂഹ വിവാഹവും ഒരുക്കിയിരുന്നു.

Video Stories

രാജ്യത്തെ സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവര്‍: രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്.

Published

on

രാജ്യത്തെ സര്‍വകലാശാലകളിലെ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവരാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കീഴിലെ സര്‍വകലാശാലകളിലും വിസിമാര്‍ ആര്‍എസ്എസ് നാമനിര്‍ദേശത്തില്‍ നിന്ന് വരുന്ന കാലത്തേക്കാണ് നാം പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിലെ ആപത്ത് വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടത് വിദ്യാര്‍ത്ഥി സംഘടനകളാണ്. ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്. ഇത് തടയേണ്ടത് നമ്മുടെ ചുമതലയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Continue Reading

india

ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന പരാമര്‍ശം; സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ കേസെടുത്ത് പൊലീസ്‌

കുനാല്‍ കമ്രയെ പിന്തുണച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷം രംഗത്തെത്തി.

Published

on

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്നാഥ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പരാമര്‍ശം നടത്തിയത്.

‘ആദ്യം ബി.ജെ.പിയില്‍ നിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയില്‍ നിന്ന് ശിവസേന പുറത്തുവന്നു. എന്‍.സി.പിയില്‍ നിന്ന് എന്‍.സി.പിയും പുറത്തുവന്നു. അവര്‍ ഒരു വോട്ടര്‍ക്ക് ഒമ്പത് വോട്ടിങ് ബട്ടണുകള്‍ നല്‍കി, അതോടെ അവര്‍ ആശയക്കുഴപ്പത്തിലുമായി,’ കുനാല്‍ കമ്ര പറഞ്ഞു.

കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന എം.എല്‍.എ മുര്‍ജി പട്ടേല്‍ പറഞ്ഞു.

മാപ്പ് പറയാത്ത പക്ഷം കമ്രയെ മുംബൈയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും പട്ടേല്‍ ഭീഷണിപ്പെടുത്തി. പൊതുസ്ഥലത്ത് കണ്ടാല്‍ കമ്രയുടെ മുഖത്ത് കറുത്ത ചായം തേക്കുമെന്നും കമ്രക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.

ഇതിനിടെ കുനാല്‍ കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ഷിന്‍ഡെ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. മുംബൈയിലെ ഖാറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ഷിന്‍ഡെ അനുകൂലികള്‍ തകര്‍ത്തത്.

ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലും മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസിലെ വകുപ്പുകളും മഹാരാഷ്ട്ര പൊലീസ് ആക്ടും അനുസരിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ശിവസേന യുവസേന ജനറല്‍ സെക്രട്ടറി രാഹൂള്‍ കനാല്‍ അടക്കം 19 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

അതേസമയം കുനാല്‍ കമ്രയെ പിന്തുണച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷം രംഗത്തെത്തി. ‘അരക്ഷിതമായ ഒരു ഭീരു മാത്രമേ ഒരാളുടെ പാട്ടിനോട് പ്രതികരിക്കൂ,’ എന്ന് ഉദ്ധവ് താക്കറെയുടെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെ പറഞ്ഞു. കുനാല്‍ കമ്ര പറഞ്ഞത് 100 ശതമാനം സത്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

വഖഫ് ബിൽ ഭരണഘടനക്ക് എതിരായ അതിക്രമം; സാമൂഹിക സൗഹാർദം തകർക്കാനുള്ള ബിജെപി തന്ത്രമെന്ന് ജയറാം രമേശ്

സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

Published

on

വഖഫ് ഭേദഗതി നിയമം ഭരണഘടനക്ക് മേലുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു കടന്നാക്രമണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വ്യാജപ്രചാരണം നടത്തി മുൻവിധികൾ സൃഷ്ടിച്ച് ന്യൂനപക്ഷ സമുദായങ്ങളെ ബിജെപി പൈശാചികമായി ചിത്രീകരിക്കുകയാണ്. സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തിൽ സ്ഥിരമായി ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ സമുദായങ്ങളുടെ പാരമ്പര്യത്തെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഇതുവഴി മതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകൾ ദുർബലപ്പെടുത്തുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

പുതിയ വഖഫ് ബിൽ മുൻകാലങ്ങളിൽ നിയമത്തിലൂടെ വഖഫ് സ്വത്തിന്റെ പരിപാലനത്തിനായി സ്ഥാപിതമായ വിവിധ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും സമുദായത്തിന് സ്വന്തം മതപരമായ പാരമ്പര്യങ്ങളും കാര്യങ്ങളും നിയന്ത്രിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു.

ഉപയോഗത്തിലൂടെ വഖഫ് എന്ന ആശയം രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ രൂപവത്കരിച്ചതാണ്. ഇത് പൂർണമായും നിരാകരിക്കപ്പെട്ടു. വിശദമായ ചർച്ചയോ വസ്തുതാപരമായ പരിശോധനകളോ നടത്താതെ 428 പേജുള്ള ജെപിസി റിപ്പോർട്ട് അവതരിപ്പിച്ചതിലൂടെ പാർലമെന്ററി നടപടികൾ ലംഘിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

Continue Reading

Trending