Connect with us

kerala

കേരളം വിയര്‍ക്കുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Published

on

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

50 വർഷത്തെ ശരാശരി പ്രകാരം ഇതാദ്യമാണ് മിക്ക ജില്ലകളിലും താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലെ അന്തരം എട്ടു മുതല്‍ 12 ഡിഗ്രി വരെയായി കുറഞ്ഞതും ആശങ്ക ഉയർത്തുന്നു.

kerala

തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ പ്ലസ് വൺ വിദ്യാർഥിയെ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച്

വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാർഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്.

Published

on

തിരുവനന്തപുരത്ത് സ്‌കൂളിൽ നിന്നും പ്ലസ് വൺ വിദ്യാർഥിയെ സിപിഎം പ്രവർത്തകർ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ചെന്ന് വിദ്യാർഥി. വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാർഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്. അധ്യാപകരോട് വിദ്യാർഥിയുടെ വീട്ടുകാരാണ് തങ്ങളെന്നും ഇവർ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.

വൈകീട്ടാണ് എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ കുട്ടിയെ സിപിഎം ജില്ലാ സമ്മേളനത്തിനു കൊണ്ടു പോയെന്ന് പരാതിയുമായി പിതാവ് രംഗത്തുവന്നത്. തിരുവനന്തപുരം പേരൂർക്കട പിഎസ്എൻഎം സ്‌കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്.

ഏണിക്കര സ്വദേശിയുടെ മകനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്. മകനെ കാണാനായി പിതാവ് സ്‌കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് സ്‌കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുല്ലശ്ശേരി സ്‌കൂളിലെ +1 വിദ്യാർഥിയെയാണ് പാർട്ടി പ്രവർത്തകർ കൊണ്ടുപോയത്.

Continue Reading

kerala

വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണന്‍, തൊട്ടുമുമ്പ് മോഹനന്‍, നേരത്തേ ജയരാജന്‍. അതിനുമുമ്പ് ബാലന്‍; സിപിഎമ്മിനെതിരെ വി.ടി ബല്‍റാം

ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഒരു സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബൽറാം കുറിച്ചു. 

Published

on

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ രം​ഗത്തെത്തിയതിനു പിന്നാലെ വിമർശനവുമായ കോൺ​ഗ്രസ് നേതാവി വിടി ബൽറാം.

സിപിഎം നേതാക്കൾ നാട് നശിപ്പിക്കാനായി കരുതിക്കൂട്ടി ചെയ്യുന്നതാണ് ഇത് എന്നാണ് ബൽറാം വിമർശിച്ചത്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഒരു സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബൽറാം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണൻ. തൊട്ടുമുമ്പ് മോഹനനായിരുന്നു. നേരത്തേ ജയരാജൻ. അതിനുമുമ്പ് ബാലൻ.സ്ഥിരമായി ഇടക്കിടെ ഗോവിന്ദൻ.ഇതിനെല്ലാം പുറകിൽ സാക്ഷാൽ വിജയൻ.

പ്രിയ കേരളമേ, ഇനിയെങ്കിലും തിരിച്ചറിയുക. ഇവന്മാർ ഇത് കരുതിക്കൂട്ടിയാണ്. അബദ്ധങ്ങളല്ല, മനപ്പൂർവ്വമായ ആവർത്തനങ്ങളാണ്. പ്രൊപ്പഗണ്ടയുടെ അരക്കിട്ടുറപ്പിക്കലാണ്. നാട് നശിപ്പിച്ചേ ഇവർ അടങ്ങൂ. ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം ഇതു തന്നെയാണ്. ഇരുന്നിടം മുടിക്കുക.

ഒരു വാർഡിൽ 25 വോട്ട് തികച്ചില്ലാത്ത ജമാ അത്തെ ഇസ്ലാമിയല്ല ഇവരുടെ യഥാർത്ഥ പ്രശ്നം. ഇന്നലെകളിൽ അവരെ പ്രകീർത്തിച്ചെഴുതിയ ദേശാഭിമാനി മുഖപ്രസംഗങ്ങൾ സാക്ഷി. കൈവെട്ടും മുദ്രാവാക്യം വിളിയുമായി നടക്കുന്ന എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നം.

52 വെട്ടിൽ പച്ചമനുഷ്യനെ കൊത്തിയരിയുന്ന, ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കിയ ഇവർക്ക് അതൊക്കെ എത്ര നിസ്സാരം! ഇവരുടെ ലക്ഷ്യം ഒരു സമൂഹമാണ്. അവരുടെ അപരവൽക്കരണമാണ്, അതിൽ ആനന്ദിക്കുന്നവരുടെ കരുണാകടാക്ഷമാണ്, അതിന്റെ പ്രതിഫലമായി കിട്ടിയേക്കാവുന്ന നക്കാപ്പിച്ചകളാണ്.

മറ്റൊന്നും കൊണ്ടല്ല, വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരുടെ ഔദാര്യത്തിലാണ് കേരളത്തിലെ നമ്പർ വൺ തിരുട്ടു കുടുംബത്തിന്റെ ശിഷ്ട കാല ജീവിതം. അതാണ് കാരണം. അത് മാത്രമാണ് കാരണം.

Continue Reading

kerala

സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു

പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്

Published

on

ചേര്‍ത്തലയില്‍ സമൂഹവിവാഹത്തിന് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് സംഘാടകര്‍ കബളിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു. 2 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞാണ് പറ്റിച്ചത്. വിവാഹത്തിനായി ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും മാത്രമാണ് ദമ്പതികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. ചേര്‍ത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്.

വിവാഹത്തിനെത്തിയ വധു വരന്മാര്‍ സംഭവത്തെ പറ്റി അന്വേഷിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഇത് കൂടാതെ, ചടങ്ങിനെത്തിയ വധുവരന്മാര്‍ക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് വിവാഹം ബഹിഷ്‌കരിച്ച വധുവരന്മാര്‍ പരാതി നല്‍കിയത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡന്‍, പ്രസിഡന്റ് എ ആര്‍ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധന്‍, സനിതസജി, അപര്‍ണ്ണ ഷൈന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.

ആലപ്പുഴ ജില്ലയിലുള്ള സംഘാടകര്‍ മറ്റ് ജില്ലയില്‍ നിന്നാണ് ദമ്പതികളെ തിരഞ്ഞെടുത്തത്. 35 പേരുണ്ടായിരുന്ന സമൂഹവിവാഹത്തില്‍ നിന്നും സംഘാടകര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് 27 പേരാണ് പിന്മാറിയത്. ഇടുക്കി മുതുകാന്‍ മന്നന്‍ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്പതികളാണ് സമൂഹവിവാഹത്തിനായെത്തിയത്.

Continue Reading

Trending