Connect with us

Football

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Published

on

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തായ്ലാന്റിലെ തങ്ങളുടെ അവസാന പ്രീസീസൺ മത്സരത്തിന് ഇറങ്ങും. ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അവസാന രണ്ട് പ്രീസീസൺ മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തുടരാനാകും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനു ശേഷം ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.

അറീന ഹുവാ ഹിൻ ആകും മത്സരത്തിന് വേദിയാവുക. ഇതുവരെ പ്രീസീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 2 എണ്ണത്തിൽ വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ആയിരുന്നു.

Football

തലയുയര്‍ത്തി മടക്കം; അവസാന ഹോം മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

Published

on

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്.

അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് തലയുയര്‍ത്തി മടങ്ങുന്നത്.

ആദ്യ പകുതിയില്‍ ആവേശമുയര്‍ത്തുന്ന പ്രകടനങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഇടവേളക്കു ശേഷമാണ് കളിയുടെ ഗതി മാറിയത്.

മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്.

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്.

 

 

Continue Reading

Football

വിരമിക്കൽ തീരുമാനം തിരുത്തി; സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

Published

on

ആരാധകരെ ആവേശത്തിലാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രി തിരിച്ചെത്തുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം കളിക്കും. ഈ മാസം 25നു ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഇതിഹാസം തന്റെ രണ്ടാം വരവില്‍ കളിക്കാനിറങ്ങും.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് 40കാരനായ താരം വിരമിച്ചത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് ഛേത്രി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, അലി ദേയി എന്നിവര്‍ കഴിഞ്ഞാണ് ഛേത്രിയാണ് 94 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത്. ഐസ്എല്ലില്‍ ബംഗളൂരുവിനായി നിലവില്‍ ഛേത്രി കളിക്കുന്നുണ്ട്. ഈ സീസണില്‍ 12 ഗോളുകളും ഛേത്രി ടീമിനായി അടിച്ചിട്ടുണ്ട്.

Continue Reading

Football

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സക്കും ലിവറിനും ബയേണിനും വിജയം

22ാം മിനിറ്റില്‍ പതിനേഴുകാരന്‍ പൗ കുബാര്‍സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്സ ജയം പിടിച്ചത്.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കും ലിവര്‍പൂളിനും ബയേണ്‍ മ്യൂണിക്കിനും ജയം. ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ബെന്‍ഫിക്കയെ തോല്‍പിച്ചു. ലിസ്ബനിലെ ബെനഫിക തട്ടകത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ ആവേശ പോരാട്ടത്തില്‍ 61ാം മിനിറ്റില്‍ റഫീഞ്ഞയാണ് കറ്റാലന്‍ ക്ലബിനായി വലകുലുക്കിയത്. 22ാം മിനിറ്റില്‍ പതിനേഴുകാരന്‍ പൗ കുബാര്‍സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്സ ജയം പിടിച്ചത്. ഗോള്‍കീപ്പര്‍ ഷെസ്നിയുടെ മികച്ച സേവുകളും ടീമിന് രക്ഷയായി.

മറ്റൊരു മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിനോട് തോറ്റ് പി.എസ്.ജി. പകരക്കാരനായി ഇറങ്ങിയ ഹാവി എലിയറ്റ് 87ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ചെമ്പട ആദ്യപാദത്തില്‍ മുന്നേറിയത്.(1-0). 27 ഷോട്ടുകളാണ് പി.എസ്.ജി ഉതിര്‍ത്തത്. ലക്ഷ്യത്തിലേക്ക് 10 തവണയാണ് നിറയൊഴിച്ചത്. എന്നാല്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി നിന്ന ബ്രസീലയന്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കറിന്റെ അത്യുഗ്രന്‍ സേവുകള്‍ ലിവര്‍പൂളിന്റെ വിജയക്കൊടി പാറിച്ചു. മറുഭാഗത്ത് ലക്ഷ്യത്തിലേക്ക് ഒറ്റതവണ മാത്രം ഷോട്ടുതിര്‍ത്ത ലിവര്‍പൂള്‍ അത് ഗോളാക്കുകയും ചെയ്തു.

ജര്‍മന്‍ ക്ലബുകളുടെ ബലാബലത്തില്‍ ബയേര്‍ ലെവര്‍കൂസനെ വീഴ്ത്തി ബയേണ്‍ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. ബയേണിനായി ഹാരി കെയിന്‍(9,75) ഇരട്ട ഗോള്‍ നേടി. ജമാല്‍ മുസിയാല(54)യാണ് മറ്റൊരു ഗോള്‍ സ്‌കോറര്‍. 62ാം മിനിറ്റില്‍ ലെവര്‍കൂസന്‍ താരം നോര്‍ഡി കുകെയിലക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പത്തുപേരായാണ് ലെവര്‍കൂസന്‍ കളിച്ചത്. അതേസമയം ഇന്റര്‍മിലാന്‍ രണ്ട് ഗോളുകള്‍ക്ക് ഫെയനൂര്‍ദിനെ തകര്‍ത്തു. ഇറ്റാലിയന്‍ ക്ലബ്ബിനായി മാര്‍ക്കോസ് തുറാമും അര്‍ജന്റീനക്കാരനായ ലൗത്താറോ മാര്‍ട്ടിനെസും വലകുലുക്കി.

Continue Reading

Trending