kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സി.പി.എം നേതാക്കൾ ഇ.ഡി ക്ക് മുമ്പിൽ ഹാജരായി
കരുവന്നൂരില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനിലെ മറ്റൊരു അംഗമായിരുന്ന സി.പി.എം കൗണ്‍സിലര്‍ പി.കെ ഷാജനും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാക്കള്‍ ഇ.ഡി ക്ക് മുമ്പില്‍ ഹാജരായി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.പിയുമായ പി.കെ ബിജു എന്നിവരാണ് ഇന്ന് വീണ്ടും ഹാജരായത്.
2020ല്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മുന്‍ എംപിയായ പി.കെ ബിജുവിന് 5 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.എം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷന്റെ മൊഴി. ഇതുപ്രകാരം രണ്ടാം തവണയാണ് ബിജുവിനെ ഇ.ഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച 8 മണിക്കൂലധികം ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗമായിരുന്ന ബിജുവില്‍ നിന്ന് അന്വേഷണത്തിലെ കണ്ടെത്തലുകളും നടപടികളും സംബന്ധിച്ച് വ്യക്തത വരുത്തുക എന്നതും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിന്നിലുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡി ആരോപണം. ഇക്കാര്യത്തിലാണ്
തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന്റെ ചോദ്യം ചെയ്യല്‍. ഇത് ആറാം തവണയാണ് വര്‍ഗീസ് ഇ.ഡി ഓഫീസില്‍ ഹാജരാകുന്നത്. ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകള്‍ ഇല്ലെന്നും വര്‍ഗീസ് ആവര്‍ത്തിച്ചു. കരുവന്നൂരില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനിലെ മറ്റൊരു അംഗമായിരുന്ന സി.പി.എം കൗണ്‍സിലര്‍ പി.കെ ഷാജനും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
kerala
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു.
20 മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു.
kerala
സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും; നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും: വി ഡി സതീശന്
‘അന്‍വര്‍ യു.ഡി.എഫുമായി പൂര്‍ണമായും സഹകരിക്കും. ‘

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.
എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നും സതീശന് പറഞ്ഞു.
നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. പി.വി. അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അന്‍വര്‍ യു.ഡി.എഫുമായി പൂര്‍ണമായും സഹകരിക്കും. യു.ഡി.എഫിനൊപ്പം അന്‍വറുമുണ്ടാകും. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പിന്തുണ നല്‍കുമെന്ന് അന്‍വര്‍ യു.ഡി.എഫ് ചെയര്മാന് എന്ന നിലയില്‍ എന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് വേഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തെ ഇല്ലാതാക്കിയ ഈ സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ യു.ഡി.എഫ് വിചാരണ ചെയ്യും. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കും. ദേശീയപാത തകര്‍ന്നു വീണ സംഭവങ്ങളും ചര്‍ച്ചയാകും -വി.ഡി. സതീശന് പറഞ്ഞു.
kerala
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊച്ചി തീരത്തിനടുത്ത് കടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകാം എന്ന് വിലയിരുത്തല്‍. മൂന്ന് കിലോമീറ്റര്‍ വേഗത്തിലാണ് ഇത് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കണ്ടെയ്നറുകള്‍ അടിയാന് കൂടുതല്‍ സാധ്യത ആലപ്പുഴ തീരത്താണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ ഇന്നലെയാണ് അപകടത്തില്‍പെട്ടത്. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് പൂര്‍ണമായും മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെയോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. കടലില്‍ വീണ കണ്ടെയ്നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞിരുന്നു.
-
film15 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ