Connect with us

More

ഇമേജ് മൊബൈല്‍സില്‍ തൊഴിലവസരം അഭിമുഖം 21 ന് എറണാകുളം

രാവിലെ 9.30 മുതല്‍ 3.30 വരെയാണ് അഭിമുഖം നടക്കുക

Published

on

പാലക്കാട്: പ്രമുഖ മൊബൈല്‍, ലാപ്‌ടോപ് റീട്ടെയ്ല്‍ സ്ഥാപനമായ ഇമേജ് മൊബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്‌സില്‍ വിവിധ തസ്തികയിലേക്ക് തൊഴിലവസരം. എറണാകുളത്ത് 21ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. രാവിലെ 9.30 മുതല്‍ 3.30 വരെയാണ് അഭിമുഖം നടക്കുക.

എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട് ബ്രാഞ്ചുകളിലെ താഴെ പറയുന്ന വിവിധ തസ്തികകളിലേക്കാണ് നിയമനം. ബി.ഡി.എം (ടാസ്‌ക് ആന്റ് ഓപ്പറേഷന്‍സ് മാനേജര്‍ (3), ബി.ഡി.എം അസിസ്റ്റന്റ് (10), എച്ച്.ആര്‍ മാനേജര്‍ (10), എച്ച്.ആര്‍ അസിസ്റ്റന്റ് (10), മാര്‍ക്കറ്റിങ് മാനേജര്‍ (3), അസി.മാര്‍റ്റിങ് മാനേജര്‍ (10), സെയില്‍സ് ്മാന്‍ 100+ (മൊബൈല്‍, ലാപ്‌ടോപ് ആന്റ് ഇലക്ട്രോണിക്‌സ്), അക്കൗണ്ടന്റ് (10 +), വിശ്വല്‍ മര്‍ക്കന്റൈസര്‍ (20), ഫ്്‌ളോര്‍ മാനേജര്‍ (15+), ടെക്‌നീഷ്യന്‍സ് -30+ (മൊബൈല്‍ ആന്റ് ലാപ്‌ടോപ്), അസി. അഡ്മിനിസ്‌ട്രേറ്റര്‍ (20+), മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് പ്രമോഷന്‍ ആക്ടിവിറ്റീസ്(30+), ടെലി സെയില്‍സ് ആന്റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് (50+), ഡിജിറ്റല്‍ മാര്‍ക്കറ്റങി, എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ സി.വി വാട്‌സാപ്പ് ചെയ്യണം. നമ്പര്‍: 7594000450,9745890009

india

അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മോദി; രാഹുൽ ഗാന്ധി

പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല

Published

on

ന്യൂഡല്‍ഹി: ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചതായി വ്യക്തമായെന്ന് രാഹുൽ ഗാന്ധി. ”അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ട്. അദ്ദേഹമാണ് അദാനിയെ സംരക്ഷിക്കുന്നത്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

”വിഷയം പാർലമെൻ്റിൽ ഉന്നയിക്കും. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണം. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി, അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയുടെ ഫണ്ടിംഗിന് പിന്നിൽ അദാനിയാണ്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർന്നെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റമാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസ്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രം. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം.

കൂടാതെ, തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു.

Continue Reading

kerala

പൊന്നും വില; സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

ഗ്രാമിന് 7145 രൂപയാണ് വില

Published

on

കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 2480 രൂപ കുറവിലാണ് നിലവിലെ വില.

Continue Reading

india

ഭരണകൂട ഭീകരതയുടെ മണിപ്പൂര്‍ മോഡല്‍

Published

on

ഒന്നരവര്‍ഷം മുമ്പ് തുടക്കമിട്ട്, 300 ഓളം പേരുടെ മരണത്തിനും 60,000 ലധികം പേരുടെ പലായനത്തിനും ഇടയാക്കിയ മണിപ്പൂര്‍ കലാപം ശമനമില്ലാതെ തുടരുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും രാജ്യാതിര്‍ത്തിയും കടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നിയമസാഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലുള്‍പ്പടെ, പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയുടെ പ്രധാന പ്രചരണം ഡബിള്‍ എഞ്ചിന്‍ സര്‍ക്കാറിനെക്കുറിച്ചാണ്. കേന്ദ്രം ഭിരിക്കുന്ന തങ്ങള്‍ സംസ്ഥാനത്തും അധികാരത്തിലെത്തിയാലുണ്ടാവുന്ന വികസനവും കരുതലും കണക്കുകൂ ട്ടലുകള്‍ക്കുമപ്പുറമായിരിക്കുമെന്ന പ്രചണ്ഡമായ പ്രചരണം നടത്തുമ്പോള്‍ മണിപ്പൂര്‍ അവരെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനവും കേന്ദ്രവും ബി.ജെ.പിയുടെ കൈയ്യിലായിരുന്നിട്ടും പ്രദേശത്ത് ശാശ്വത സമാധാനം സ്ഥാപിക്കാന്‍പോയിട്ട് അവിടേക്ക് തിരിഞ്ഞുനോക്കാന്‍പോലും മോദിക്കും സംഘത്തിനും സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇരു സര്‍ക്കാറുകളും മനസുവെച്ചാല്‍ നിമിഷ നേരംകൊണ്ട് പരിഹാരിക്കാവുന്ന പ്രശ്നമണ് അപരിഹാര്യമായി, രാജ്യത്തിനുമുന്നില്‍ ഒരു സമസ്യയായി, ലോകത്തിനുമുന്നില്‍ നാണക്കേടായി നിലകൊള്ളുന്നത്.

കഴിഞ്ഞ ദിവസം ജിരിബാമില്‍ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയ 10 കുക്കികളെ സുരക്ഷാസേന വെടിവെച്ച് കൊന്നതോടെയാണ് പുതിയ സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്നുണ്ടായ അക്രമണങ്ങള്‍ക്കു പിന്നാലെ രണ്ട് മെയ്തികളുടെ മൃതദേഹം കണ്ടെത്തുകയും ആറ് കുടുംബാംഗങ്ങളെ കാണാതാവുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കാങ്ചുപ്, കുതക് എന്നിവിടങ്ങളില്‍ കൊള്ളിവെപ്പും അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കാങ്പോക്പിക്ക് സമീപം കാങ് ചുപ് ചിങ്കോങില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. കഴിഞ്ഞ ദിവസം നടന്ന കലാപാനന്തരം മുമ്പെങ്ങുമില്ലാത്ത വിധം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയുമെല്ലാം വസതികള്‍ക്കുനേരെ ആക്രമണം നടന്നത് ജനങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടതിന്റെ പ്രകടമായ ഉദാഹരണമാണ്.

മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാസേന ശ്രമകരമായാണ് തടുത്തുനിര്‍ത്തിയത്. ഇത് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഇതിനുപുറമേ രാഷ്ട്രിയമായ തിരിച്ചടിയും പുതിയ സാഹചര്യത്തില്‍ ബി.ജെ.പി നേരിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും 25 എം.എല്‍.എമാര്‍ വിട്ടു നിന്നതോടെ സംസ്ഥാന സര്‍ക്കാറിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. 25 എം.എല്‍.എമാരില്‍ 14 പേര്‍ ബി.ജെ.പി എം.എല്‍.എമാരാണ്. ഇതില്‍ 11 പേര്‍ ഒരുകാരണംപോലും സര്‍ക്കാറിനെ ബോധിപ്പിച്ചിട്ടില്ല. ഏഴു എം.എല്‍.എമാരുള്ള എന്‍.പി.പി കഴിഞ്ഞ ദിവസം എന്‍.ഡി.എക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും സംസ്ഥാന മന്ത്രിയുമായ വൈകേംചന്ദും വിട്ടു നിന്നവരല്‍ ഉള്‍പ്പെട്ടത് ബി.ജെ.പിക്ക് കനത്ത ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. കലാപത്തിന്റെ എല്ലാ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്ക് ബിരേന്‍സിങിനാണെന്ന് ഈ വിട്ടുനില്‍ക്കലിലൂടെ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം ബി.ജെ.പിയുടെ നിയമസഭാ സാമാജികര്‍പോലും സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉത്തരവാദിത്തമെല്ലാം കാറ്റില്‍പറത്തി ഒരുപക്ഷത്തിന്റെ ഭാഗമായി മാറിയ ഈ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ തയാറാകാത്തതിലൂടെ പ്രദേശത്തെ അഗ്‌നിനാളം ഒരിക്കലും കെട്ടടങ്ങരുതെന്ന ബി.ജെ.പിയുടെ നിലപാടാണ് പുറത്തുവരുന്നത്. ഒന്നരവര്‍ഷത്തിനിടെ നിരവധി തവണ ലോകംചുറ്റിയിട്ടും മണിപ്പുരിലേക്ക് ഒന്നെത്തിനോക്കാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രിയും പ്രശ്നപരിഹാരത്തിനായി ആത്മാര്‍ത്ഥമായ ഒരിടപെടലും നടത്താത്ത ആഭ്യന്തര മന്ത്രിയുമെല്ലാം അടിവരയിടുന്നത് ഈ വസ്തുതക്കാണ്. ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി മാറുകയും കലാപം കത്തിയാളുകയും ചെയ്യുമ്പോള്‍ രാഷ്ട്രപതിയുടെ ഇടപെടലാണ് നിലവില്‍ മണിപ്പൂര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ കലാപത്തില്‍ കക്ഷിചേരുകയും കേന്ദ്രം അര്‍ത്ഥഗര്‍ഭമാ യ മൗനത്തിലൂടെ അവര്‍ക്ക് പ്രോത്സാഹനവും നല്‍കുമ്പോള്‍ ഈ ഭരണകൂടങ്ങളെ പടിക്കു പുറത്തുനിര്‍ത്തലല്ലാതെ മറ്റൊരുപരിഹാരമില്ല.

 

Continue Reading

Trending