Connect with us

kerala

കെ.ടി ജലീല്‍ സംസാരിക്കുന്നത് ആര്‍.എസ്.എസിന്റെ ഭാഷ: സി.പി.ഐ

കെ.ടി ജലീൽ ആർഎസ്എസ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും പഴയ സിമി ബന്ധം കഴുകികളയാൻ മുസ്ലിം സമുദായത്തിന് എതിരെ വിമർശനം ഉന്നയിക്കുന്നുവെന്നും ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.

Published

on

മുഖ്യമന്ത്രിയെയും കെ.ടി ജലീലിനെയും വിമർശിച്ച് സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്. മലപ്പുറത്തെ അപകീർത്തിപെടുത്തുന്ന പരമർശം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്നും പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം കൃത്യമായി പ്രതികരിച്ചില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.

കെ.ടി ജലീൽ ആർഎസ്എസ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും പഴയ സിമി ബന്ധം കഴുകികളയാൻ മുസ്ലിം സമുദായത്തിന് എതിരെ വിമർശനം ഉന്നയിക്കുന്നുവെന്നും ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു. പി.വി അൻവർ സിപിഐക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകണമെന്നും യോ​ഗത്തിൽ ആവശ്യമുയർന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍ക്കാര്‍ വിലക്ക് മറികടന്ന് ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് മല്ലിക സാരഭായി

ആശാവര്‍ക്കര്‍ ആന്‍സിയുടെ അക്കൗണ്ടിലേക്ക് പണമയച്ച് തൃശൂരിലെ പ്രതിഷേധ ഓണറേറിയം കൂട്ടായ്മയ്ക്ക് മല്ലിക പിന്തുണച്ചു

Published

on

സര്‍ക്കാര്‍ വിലക്ക് മറികടന്ന് ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരഭായി. ആശാവര്‍ക്കര്‍ ആന്‍സിയുടെ അക്കൗണ്ടിലേക്ക് പണമയച്ച് തൃശൂരിലെ പ്രതിഷേധ ഓണറേറിയം കൂട്ടായ്മയ്ക്ക് മല്ലിക പിന്തുണച്ചു.

നേരിട്ട് എത്താതെ ആയിരം രൂപ ആശമാരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയാണ് മല്ലിക സാരാഭായി പരിപാടി ഉദ്ഘാടനം ചെയ്തത്. അവഗണിക്കാനാവാത്ത സ്ഥാനമാണ് സമൂഹത്തില്‍ ആശമാര്‍ക്കുള്ളതെന്ന മല്ലികാ സരാരാഭായിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക സാരാഭായ് അറിയിച്ചത്. അഭിപ്രായം തുറന്നു പറയുമെന്ന് മല്ലിക ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വിലക്കിനെതിരെ രൂക്ഷമായാണ് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിച്ചത്.

അതേസമയം, ശൈലജ മിണ്ടേണ്ട, ശ്രീമതി മിണ്ടേണ്ട എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരുടെ സമരമല്ല ആശാസമരമെന്ന് സാറാ ജോസഫ്പറഞ്ഞു.

Continue Reading

kerala

പാലക്കാട്ട് അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് അബദ്ധത്തില്‍ ആസിഡ് കുടിച്ചത്.

Published

on

പാലക്കാട് അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് അബദ്ധത്തില്‍ ആസിഡ് കുടിച്ചത്.

ശരീരത്തിലുണ്ടായ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടില്‍ കൊണ്ടുവന്നു വച്ച ആസിഡ് ആണ് കുട്ടി കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി കൊണ്ടു വന്നതാണെന്നും ഭരിക്കുന്നവർ അതിന്റെ അപ്പനാകുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ടോ ആരുടെ വച്ചാലും കുഴപ്പമില്ല. ഉമ്മൻചാണ്ടിയെ അഴിമതിയിൽ മുക്കി എടുക്കാൻ നോക്കിയിട്ടും വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണ്.

ജാതി സെൻസസ് ഇൻഡ്യ മുന്നണിയുടെ ആവശ്യമാണെന്നും ഗത്യന്തരമില്ലാതെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം മാത്രമായി അവശേഷിക്കാതെ സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending