Connect with us

india

രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ വെല്ലുവിളി നേരിടുന്നുവെന്ന് ഇ. ടി.മുഹമ്മദ് ബഷീർ

ഇന്ത്യ എന്ന മഹത്തായ കാര്യം നാം എന്നുമെന്നും ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും ഇ.ടി.

Published

on

ഇന്ത്യ എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഉറക്കമില്ലാത്ത രാവുകളിലൂടെ കടന്ന് പോകേണ്ടി വരുന്ന ഗവണ്മെന്റിന്റെ അസുഖം മാറ്റാന്‍ കഴിയുന്ന ഒന്നല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഭാരതമെന്ന ഉച്ചാരണത്തോട് ആര്‍ക്കും വിയോജിപ്പില്ല. ഇന്ത്യ എന്ന മഹത്തായ കാര്യം നാം എന്നുമെന്നും ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും ഇ.ടി.

ബി.ജെ.പി രാജ്യത്തിന്റെയും നമ്മുടെ പിതാമഹന്മാരുടെയും രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളുടെയും പേരുകള്‍ നാമകരണം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റുകയാണ്. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള നേതാക്കളെ തരം താഴ്ത്തുകയാണെന്ന് ഇ.ടി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

വാര്‍ത്തമാനകാല ഇന്ത്യയില്‍ കാണുന്ന ഗുരുതരമായ ചില സംഭവവികാസങ്ങളുണ്ട്. നമ്മുടെ മഹത്തായ ഭരണഘടന വെറും നോക്കു കുത്തിയാവുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ വ്യക്തിത്വം സംരക്ഷണം എന്നിവയെല്ലാം ഓരോ ദിവസവും വെല്ലുവിളികള്‍ നേരിടുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായിട്ടുള്ള അതിക്രമങ്ങള്‍ അനുദിനം പെരുകി വരുന്നു. എസ്.സി, എസ്.ടി പ്രാന്തവത്കരിക്കപ്പെട്ട മറ്റു ജനാവിഭാഗങ്ങള്‍ എന്നിവരെല്ലാം കടുത്ത വിവേചനത്തെ നേരിട്ട് കൊണ്ടിരിക്കുന്നു.

മനുഷ്യാവകാശ ധ്വസങ്ങളാവട്ടെ ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ നാണക്കേടിലാക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയെ പുകയ്ത്തുകയാണ് എന്ന് പ്രാധാനമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞു. എന്നാല്‍ ലോകത്തിലെ പല രാജ്യങ്ങളും അന്തര്‍ ദേശീയ സംവിധാനങ്ങളും ഇന്ത്യയില്‍ മനുഷ്യാവകാശ ധ്വസനങ്ങള്‍ വര്‍ധിക്കുകയാണെന്ന് ആവര്‍ത്തിച്ചു പറയുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

എന്‍ഡിഎയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഉടന്‍ പുറത്താകുമെന്നും ദരിദ്രരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖാര്‍ഗെ ഉറപ്പിച്ചു പറഞ്ഞു.

Published

on

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോറിയിലൂടെ വിജയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവകാശപ്പെട്ടു. എന്‍ഡിഎയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഉടന്‍ പുറത്താകുമെന്നും ദരിദ്രരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖാര്‍ഗെ ഉറപ്പിച്ചു പറഞ്ഞു.

”ബീഹാറില്‍ ഈ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ 6 മാസത്തിനുള്ളില്‍ ഉണ്ടാകില്ല, പുതിയ സര്‍ക്കാര്‍ പാവപ്പെട്ടവരുടെയും ദലിതരുടെയും പിന്നാക്കക്കാരുടെയും ആയിരിക്കും,” തിങ്കളാഴ്ച ബീഹാറിലെ വോട്ടര്‍ അധികാര് യാത്രയുടെ സമാപനത്തില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖാര്‍ഗെ പറഞ്ഞു.

വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി 1,300 കിലോമീറ്റര്‍ സഞ്ചരിച്ച് 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുകയും 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുകയും ചെയ്ത രാഹുല്‍ ഗാന്ധിയും മറ്റ് മഹാഗത്ബന്ധന്‍ നേതാക്കളും നയിച്ച ‘വോട്ട് അധികാര് യാത്ര’യുടെ സമാപനം കുറിച്ചുകൊണ്ട് ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷികള്‍ നടത്തിയ മാര്‍ച്ചിലാണ് ഖാര്‍ഗെയുടെ പരാമര്‍ശം.

വോട്ട് ചോറിയിലൂടെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്. ജാഗ്രത പാലിക്കുക, നിങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മോദിയും ഷായും നിങ്ങളെ അടിച്ചമര്‍ത്തും, ഖാര്‍ഗെ അവകാശപ്പെട്ടു.

ആഗസ്ത് 17 ന് സസാരമില്‍ നിന്ന് രാഹുല്‍ ഗാന്ധി ആരംഭിച്ച ‘വോട്ടര്‍ അധികാര് യാത്ര’ ബീഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രമായ പുനരവലോകനത്തിലൂടെ (എസ്‌ഐആര്‍) ജനങ്ങളുടെ വോട്ടവകാശത്തിന് മേലുള്ള കടന്നുകയറ്റം ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടായിരുന്നു.

Continue Reading

india

പലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ നിര്‍ത്തലാക്കി ട്രംപ് ഭരണകൂടം

പലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ നിര്‍ത്തിവെച്ച് ട്രംപ് ഭരണകൂടം.

Published

on

പലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ നിര്‍ത്തിവെച്ച് ട്രംപ് ഭരണകൂടം. ഗസ്സയില്‍ നിന്നുള്ള പലസ്തീനികളുടെ സന്ദര്‍ശക വിസകളില്‍ യുഎസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമെ പുതിയ നടപടി കൊണ്ടുവന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന വാര്‍ഷിക യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിന് മുന്നോടിയായി പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ), പലസ്തീന്‍ അതോറിറ്റി (പിഎ) അംഗങ്ങള്‍ക്ക് വിസ നിഷേധിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചത്.

ആഗസ്റ്റ് 18ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനം എല്ലാ യുഎസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതുസംബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സന്ദേശം അയച്ചതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിപുലമായ നടപടികളിലൂടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും പലസ്തീനികളായ പ്രവാസികളില്‍ നിന്നുമുള്ള വിവിധ തരത്തിലുള്ള കുടിയേറ്റേതര വിസകള്‍ വഴി അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍, പ്രൊഫസര്‍മാര്‍, വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍, വൈദ്യചികിത്സ തേടുന്നവര്‍ എന്നിവരുടെ ഉള്‍പ്പെടെ വിവിധതരം വിസകളെ പുതിയ നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിസാ നിയന്ത്രണങ്ങളുടെ കാരണമെന്താണെന്ന് വ്യക്തമല്ല.

Continue Reading

india

‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര

Published

on

ന്യൂഡല്‍ഹി: അമിത് ഷായ്ക്ക് എതിരായ പരാമര്‍ശത്തിന്റൈ പേരില്‍ ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്ത ഛത്തീസ്ഗഡ് പൊലീസ് നടപടിയെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര. ‘വിഡ്ഢികള്‍ക്ക് ഭാഷാശൈലികള്‍ മനസ്സിലാകുന്നില്ല’ എന്നാണ് വിഷയത്തില്‍ ടിഎംസി എംപിയുടെ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് മഹുവയുടെ വിശദീകരണം.

‘വിഡ്ഢികള്‍ക്ക് പദപ്രയോഗങ്ങള്‍ മനസ്സിലാകില്ല,’തല ഉരുളും’ എന്നാല്‍ ഒരാളുടെ തല വെട്ടുകയല്ല. ആലങ്കാരികമായ പദ പ്രയോഗമാണ് താന്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനെയാണ് താന്‍ പറഞ്ഞത്. ഗുഗിള്‍ വിവര്‍ത്തനം അനുസരിച്ച് വാചകങ്ങള്‍ പരിശോധിക്കുമ്പോള്‍ ആണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നും മഹുവ വീഡിയോയില്‍ പറഞ്ഞു. തനിക്ക് എതിരായ കേസിനെതിരെ കോടതിയെ സമീപിക്കും എന്നും മഹുവ അറിയിച്ചു.

പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുന്നു എന്ന അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയ മഹുവയുടെ വാക്കുകളാണ് വിവാദത്തിന് ആധാരം. ബംഗ്ലാദേശേില്‍ നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും അദ്ദേഹത്തിന്റെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നും മെഹുവ ആഹ്വാനം ചെയ്തു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തര്‍ പൊലീസിനെ സമീപിച്ചത്. റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ കേസെടുത്തത്. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ദേശ സുരക്ഷയ്ക്ക് ദോഷകരമായ ആരോപണങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Continue Reading

Trending