X

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ഇസ്രയേല്‍ ഗ്രൂപ്പ് ഇടപെട്ടു; അന്വേഷണം ഗൗരിയുടെ പ്രചോദനത്തില്‍

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇസ്രയേല്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടെന്ന് ബ്രിട്ടീഷ് പത്ര റിപ്പോര്‍ട്ട്. ഹൊഹേ മേധാവി ടാള്‍ ഹനന്റെ ആണ് വെളിപ്പെടുത്തല്‍. ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്.

ക്ലയന്റ് എന്ന വ്യാജേന ടാള്‍ ഹനനെ സമീപിച്ച മൂന്ന് മാധ്യമപ്രവര്‍ത്തകരോടാണ് ഹനന്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഏത് രീതിയിലാണ് എതിരാളികളുടെ ജിമെയിലും മറ്റും ചോര്‍ത്തി അവരെ വീഴ്ത്താമെന്ന് ഹനന്‍ മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു. അഡ്‌വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊലുഷന്‍സ് എന്ന സോഫ്റ്റ്‌വെയര്‍ പാക്കേജാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മുപ്പതിലേറെ മാധ്യമങ്ങളുടെ കൂട്ടായ്മ ആറുമാസം സമയമെടുത്ത് രഹസ്യാന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇസ്രയേല്‍ ഇടപെടലുണ്ടായെന്ന കണ്ടെത്തലുള്ളത്. 2017ല്‍ ബംഗളൂരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തകയുടെ അതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചെതന്നും റിപ്പോര്‍ട്ടിലുണ്ട്.

webdesk14: