Connect with us

News

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

ബൈറൂതിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിർദേശപ്രകാരമാണെന്നും ഞായറാഴ്ച ക്യാബിനറ്റ് യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി.

Published

on

ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജർ ആക്രമണത്തിനു പിന്നിൽ ഇസ്രാഈല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സെപ്റ്റംബറിൽ നടന്ന ആക്രമണത്തിൽ ഇസ്രാഈലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിക്കുന്നത്. ബൈറൂതിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിർദേശപ്രകാരമാണെന്നും ഞായറാഴ്ച ക്യാബിനറ്റ് യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി.

പ്രതിരോധ വൃത്തങ്ങളിൽനിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നുമുള്ള എതിർപ്പ് വകവെക്കാതെയാണ് ലബനാനിൽ ആക്രമണം നടത്താൻ നെതന്യാഹു നിർദേശിച്ചത്. സെപ്റ്റംബറിൽ ലബനാലിൽ വ്യാപകമായി നടന്ന ആക്രമണത്തിൽ, പേജറുകൾ പൊട്ടിത്തെറിച്ച് നാൽപതോളം പേർ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

30 മിനിറ്റിനകമാണ് ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചത്. ഇസ്രായേൽ ട്രാക്ക് ചെയ്യാതിരിക്കാൻ ജി.പി.എസ് സംവിധാനം, മൈക്രോഫോൺ, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.

പേജർ ആക്രമണവുമായി ബന്ധപ്പെട്ട് ലബനാൻ, അന്താരാഷ്ട്ര തൊഴിൽ സംഘടനക്ക് പരാതി നൽകിയിട്ടുണ്ട്. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രാഈൽ യുദ്ധം നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ ഇസ്രാഈലിനു നേരെ ആക്രമണം നടത്തിയിരുന്നു. ഹൈപ്പർസോണിക് ഫത്താ മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. എന്നാൽ ഇറാന്റെ മിസൈലുകളെ ഫലപ്രദമായി തടഞ്ഞെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കാട്ടാനകളിൽ 40 ശതമാനവും ചരിഞ്ഞു; അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാനാകില്ല; നിർദേശവുമായി ഹൈക്കോടതി

ഷെഡ്യൂൾ ഒന്നിൽപ്പെട്ട വന്യമൃഗ ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ല

Published

on

കാട്ടാനകളെ പിടികൂടാനുള്ള ചട്ടം രൂപീകരിക്കുമ്പോൾ വനം-വന്യജീവി സംരക്ഷണ നിയമം കൂടി കണക്കിലെടുക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. 2018 മുതൽ 2021 വരെ പിടികൂടിയ കാട്ടാനകളിൽ 40 ശതമാനവും ചരിഞ്ഞുവെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ‍ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഷെഡ്യൂൾ ഒന്നിൽപ്പെട്ട വന്യമൃഗ ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ല.

കാട്ടാനകളെ പിടികൂടാൻ അനുമതി കൊടുക്കുന്നതിലൂടെ വേട്ടയ്ക്ക് അനുമതി നൽകുകയാണെന്നും കോടതി ഓർമിപ്പിച്ചു. കോടതി  അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാനാകില്ല. ആനകളുടെ എഴുന്നള്ളത്ത് സംബന്ധിച്ച് ഇന്ന് തന്നെ മാർഗ്ഗരേഖ പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പാലിച്ചുകൊണ്ടായിരിക്കും മാർഗരേഖ സംബന്ധിച്ച ഇടക്കാല ഉത്തരവിറക്കുകയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാടിനു സമീപം ചക്രവാത ചുഴിയായി ദുര്‍ബലമായി. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.

Continue Reading

crime

സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ

പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല

Published

on

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല.

Continue Reading

Trending