local
ഇന്റർസോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഫെബ്രു 22 മുതൽ 26 വരെ വളാഞ്ചേരി മജ്‌ലിസ് കോളേജിൽ

വളാഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവം ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിൽ നിന്നായി അയ്യായിരത്തോളം കലാ പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. നേരത്തെ ജില്ലാ അടിസ്ഥാനത്തിൽ നടന്ന എ, ബി, സി, ഡി, എഫ് എന്നീ സോണൽ കലോത്സവങ്ങളിൽ നിന്നും ഒന്ന്, രണ്ട് സ്ഥാനക്കാരും അപ്പീൽ മുഖേന എത്തിയവരുമാണ് ഇൻ്റർസോൺ കലോത്സവത്തിന് യോഗ്യരായി മത്സരത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ ഒരുക്കങ്ങൾ മജ്‌ലിസ് കോളേജിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
കലോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പെരിന്തൽമണ്ണ നിയോജക മണ്ഡലം എം.എൽ.എ നജീബ് കാന്തപുരം നിർവ്വഹിച്ചു. ചടങ്ങിൽ അഡ്വ: എ.എം.രോഹിത്ത്, റിയാസ് മുക്കോളി എന്നിവർ മുഖ്യാതിഥികളായി. കോളേജ് പ്രിൻസിപ്പാൾ ഡോ: കെ.കെ.മുഹമ്മദ്‌കുട്ടി, യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർമാരായ സി.പി.ഹംസ ഹാജി, ടി.ജെ.മാർട്ടിൻ, മധു രാമനാട്ടുകര, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ, ജനറൽ സെക്രട്ടറി സഫ്‌വാൻ പത്തിൽ, പി.കെ.അർഷാദ്, പി.കെ.മുബഷിർ, സലീം കുരുവമ്പലം, കെ.എം.അബ്ദുറഹ്‌മാൻ, അഷ്റഫ് അമ്പലത്തിങ്ങൽ, പി.സി.എ.നൂർ, ഷഹാനാസ് മാസ്റ്റർ, വിനു പുല്ലാനൂർ, മൊയ്തു മാസ്റ്റർ, അഷ്ഹർ പെരുമുക്ക്, ഷറഫുദ്ധീൻ പിലാക്കൽ, അഖിൽ കുമാർ ആനക്കയം, ആദിൽ കെ.കെ.ബി, കബീർ മുതുപറമ്പ്, വി.എ.വഹാബ്, പി.കെ.എം.ഷഫീഖ്, ബദരിയ്യ മുനീർ, സമീർ എടയൂർ, അസൈനാർ നെല്ലിശ്ശേരി, അമീൻ റാഷിദ്, ജലീൽ കാടാമ്പുഴ, എ.വി.നബീൽ, റാഷിദ് കോക്കൂർ, നിയാസ് കോഡൂർ, ശരത് മേനോക്കി, ഫർഹാൻ ബിയ്യം, ഉവൈസ് പൊന്നാനി, അഡ്വ: ഒ.പി.റഊഫ്, സിദ്ധീഖ് പാലറ, പി.ഷമീം മാസ്റ്റർ, അഡ്വ: പി.പി.ഹമീദ്, ആഷിഖ് പുറമണ്ണൂർ, ഹക്കീം പൈങ്കണ്ണൂർ, ജംഷീദ് എടയൂർ, ശിഹാബ് എടയൂർ, അബ്ബാസ് മൂർക്കനാട്, അയ്യൂബ് ഇരിമ്പിളിയം, യൂനുസ് ഇരിമ്പിളിയം, സി.സി.മുനീർ, റിയാസ് എടയൂർ, ഷഹീൻ കോട്ടപ്പുറം, റിസ്സാൻ പയ്യോളി, ഇംത്യാസ് എടപ്പാൾ, ഹാഷിം ജമാൻ, കോളേജ് യൂണിയൻ ഭാരവാഹികൾ, മറ്റു അദ്ധ്യാപക-അനദ്ധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
local
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
വിവിധ ഫാഷൻ അവാർഡുകളും വിതരണം ചെയ്തു

കോഴിക്കോട്: ലുലു ഫാഷൻ വീക്കിന്റെ കേരള പ്രൈഡ് പുരസ്‌കാരം തരുൺ മൂർത്തിക്ക്. മന്ത്രി മുഹമ്മദ് റിയാസും, ലുലു ഗ്രൂപ്പ് ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണനും, കോഴിക്കോട് മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങി റാമ്പിൽ സംവിധായകൻ തരുൺ മൂർത്തി നടന്നതോടുകൂടിയാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന് സമാപനമായത്. ചടങ്ങിൽ ഫാഷൻ രംഗത്തെ വിവിധ ബ്രാന്റുകൾക്കുള്ള അവാർഡുകളും സമ്മാനിച്ചു.
സ്റ്റൈൽ എക്സലൻസ് അവാർഡ് ബോളിവുഡ് നടൻ അബ്രാർ സഹൂർ ന് ലുലു ഗ്രൂപ്പ് ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണൻ സമ്മാനിച്ചു. ഇന്ത്യൻ മോഡൽ അർഷിന സാമ്പുളിന് ലുലു മാൾ റീജിയണൽ ഡയറക്ടർ ഷരീഫ് മാട്ടിലും പുരസ്‌കാരം സമ്മാനിച്ചു.
രണ്ട് ദിവസമായി നടന്ന ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങിയത് മലയാളത്തിന്റെ പ്രിയ താരഞങ്ങളാണ്. നടി രമ്യാ പണിക്കര്‍, അഭിഷേക് ജയദീപ്, മിസ് യൂണിവേഴ്‌സ് കേരള ഐശ്വര്യ ശ്രീനിവാസന്‍, നയനാ എല്‍സ, ധ്രുവന്‍ , ദീപാ തോമസ്, മുന്‍സില, അശ്വിൻ കുമാർ, രാഹുൽ രാജശേഖരൻ, ദിലീന, ഋതു മന്ത്ര, റോൺസൺ വിൻസെന്റ്, അബ്രാർ സഹൂർ തുടങ്ങി പ്രമുഖരാണ് റാംപിലെത്തിയത്. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുമായി തിളങ്ങിയ ഫാഷന്‍ വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഓരോ ബ്രാന്‍ഡിന് വേണ്ടിയും ഷോ സ്റ്റോപ്പേഴ്‌സായി നിരവധി സെലിബ്രിറ്റി താരങ്ങള്‍ റാംപില്‍ ചുവടുവച്ചു.
ഇന്ത്യയിലെ പ്രശസ്തരായ മോഡലുകളാണ് ഫാഷന്‍ വീക്കില്‍ അണിനിരന്നത്. ലുലു ഫാഷന്‍ വീക്കിന്റെ ആദ്യ എഡിഷന്‍ കോഴിക്കോട് തുടക്കമിട്ടപ്പോള്‍ മലബാറിന് പുതിയ ഒരു കാഴ്ചാനുഭവമായി മാറി. സമ്മര്‍, മന്‍സൂണ്‍ സീസണുകളുടെ വസ്ത്ര ട്രെന്‍ഡുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഫാഷന്‍ വീക്ക് അരങ്ങേറിയത്. എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിച്ച ഫാഷൻ റാമ്പിൽ പ്രശസ്ത സ്‌റ്റൈലിസ്റ്റും ഷോ ഡയറക്ടറുമായ ശ്യാം ഖാന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവെച്ചത്. കോഴിക്കോട് ലുലു മാൾ ജനറൽ മാനേജർ ഷെരീഫ് സൈദുവും, ബയിങ് മാനേജർ പ്രദീപും ചടങ്ങിൽ സന്നിഹിതരായി.
local
എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി

കോയമ്പത്തൂർ: എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്നോളജീസ് ആന്റ് ഇൻഡസ്ട്രീസ് (എസ് ഐ എ ടി ഐ) ഏർപ്പെടുത്തിയ ഗവേഷണ പുരസ്കാരം സ്വന്തമാക്കി അമൃതയിലെ ഗവേഷക വിദ്യാർത്ഥി. അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള വിശ്വജിത്ത് എസ് നായരാണ് അഭിമാന നേട്ടത്തിന് അർഹനായത്. ബെംഗളൂരുവിലെ ഡോ. വി എം ഘാടേജ് കൺവെൻഷൻ സെന്ററിൽ നടന്ന 2025 ലെ എസ് ഐ എ ടി ഐയുടെ വാർഷിക പരിപാടിയിലാണ് വിശ്വജിത്ത് എസ് നായർ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറും ചെയർപേഴ്‌സണുമായ ഡോ. കെ രമേഷ്കുമാർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് ശരവണ മുരുകൻ എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ പ്രബന്ധത്തിന് അംഗീകാരം ലഭിച്ചത്. ടൈറ്റാനിയം അലോയ്കളുടെയും മറ്റ് എയ്‌റോസ്‌പേസ്-ഗ്രേഡ് വസ്തുക്കളുടെയും അതിവേഗ നേർത്ത-ഭിത്തി യന്ത്രവൽക്കരണത്തിനായി മെഷീൻ-ലേണിംഗ് അധിഷ്ഠിത ഡിജിറ്റൽ ട്വിൻസിന്റെ നിർമാണത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് പുരസ്‌കാരം.
എസ് ഐ എ ടി ഐ പ്രസിഡന്റ് ഡോ. സി ജി കൃഷ്ണദാസ് നായരുടെ സാന്നിധ്യത്തിൽ കേന്ദ്ര എം എസ് എം ഇ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പുരസ്കാരം സമ്മാനിച്ചു. എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കർ, എച്ച്എഎൽ സിഇഒ ജയകൃഷ്ണൻ, ഇന്ത്യയിലെ പ്രമുഖ എയ്‌റോസ്‌പേസ് ഓർഗനൈസേഷനുകളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ അവാർഡ് ലഭിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്നെപ്പോലുള്ള യുവഗവേഷകർക്ക് ഇത്തരത്തിലുള്ള അംഗീകാരം നൽകാൻ തയ്യാറാക്കുന്നതിന് എസ് ഐ എ ടി ഐയോട് നന്ദിയുണ്ടെന്നും വിശ്വജിത്ത് എസ് നായർ പറഞ്ഞു. ഈയൊരു പുരസ്കാരം തീർച്ചയായും ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുള്ള മറ്റു വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്തുത ഗവേഷണവുമായി ബന്ധപ്പെട്ട വിശ്വജിത്തിന്റെ പ്രബന്ധങ്ങൾ പ്രോസീഡിയ കമ്പ്യൂട്ടർ സയൻസ്, ഇന്റർനാഷണൽ ജേണൽ ഓഫ് പ്രോഗ്നോസ്റ്റിക്സ് ആൻഡ് ഹെൽത്ത് മാനേജ്മെന്റ്, അറേബ്യൻ ജേണൽ ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണവകുപ്പിൽ നിന്നും ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി സുരേന്ദ്രമോഹന്റെയും പാതിരിപ്പാല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസസ് കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഡോ. വി പി വിമലയുടെയും മകനായ വിശ്വജിത്ത് എസ് നായർ മലമ്പുഴ കടുക്കാംകുന്നം സ്വദേശിയാണ്.
local
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി

ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി.
കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽ നിന്നും ഏറ്റുവാങ്ങി.
കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ
അഷറഫ് പാനായിക്കുളം,ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെൻ്ററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ ആർ സലാം ആലപ്പുഴ,ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala2 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്