Connect with us

Football

മിനി ബാഴ്‌സയാകാന്‍ ഇന്റര്‍ മയാമി; ഇത്തവണ എത്തുന്നത് പരിശീലകന്റെ വേഷത്തില്‍ മഷറാനോ

കഴിഞ്ഞ ആഴ്ച വ്യക്തിപരമായ കാരണം മൂലം ജെറാര്‍ഡോ മാര്‍ട്ടിനോ മയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.

Published

on

മുന്‍ അര്‍ജന്റീന-ബാഴ്‌സലോണ ഇതിഹാസം ഹാവിയര്‍ മഷറാനോയെ പരിശീലകനായി നിയമിച്ച് എം.എല്‍.എസ് ക്ലബ്ബ് ഇന്റര്‍ മയാമി. ഇതിഹാസ താരം ലയണല്‍ മെസ്സിയുടയൊപ്പം ഇതോടെ മഷറാനോ വീണ്ടും ഒന്നിക്കും. ഇരുവരും ബാഴ്‌സയിലും അര്‍ജന്റീനയിലും ഒരുമിച്ച് നീണ്ടനാള്‍ പന്ത്തട്ടിയിരുന്നു.

കഴിഞ്ഞ ആഴ്ച വ്യക്തിപരമായ കാരണം മൂലം ജെറാര്‍ഡോ മാര്‍ട്ടിനോ മയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഷറാനോയെ കോച്ചിങ് സ്ഥാനത്തേക്ക് മയാമി പരിഗണിച്ചത്. 40 വയസുകാരനായ മഷറാനോ റിവര്‍പ്ലേറ്റ്, കോറിന്ത്യാസ്, ലിവര്‍പൂള്‍,വെസ്റ്റ്ഹാം, ബാഴ്‌സലോണ എന്നിവര്‍ക്ക് വേണ്ടിയെല്ലാം പന്ത് തട്ടിയിട്ടുണ്ട്. മെസ്സിക്കൊപ്പം ബാഴ്‌സയിലും അര്‍ജന്റീനയിലുമായി ഒരുപാട് മത്സരങ്ങളില്‍ അദ്ദേഹം കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെയാണ് അദ്ദേഹം അവസാനമായി പരിശീലിപ്പിച്ചത്. 2027 വരെയുള്ള സീസണിലാണ് മഷറാനോ മയാമിയുമായുള്ള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ബാഴ്‌സക്കായി 203 മത്സരത്തില്‍ കളത്തിലിറങ്ങിയ താരം മയാമിയിലെ നിലവിലെ താരങ്ങളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ദി ആല്‍ബ എന്നിവര്‍ക്കൊപ്പമെല്ലാം കളിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും പരിചയസമ്പത്തുള്ള കോച്ചുമായ മഷറാനോക്ക് പരീശീലകന്‍ എന്ന നിലക്ക് മയാമിക്കായി ഒരുപാട് സമ്പാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്ന് ക്ലബ്ബിന്റെ സഹ ഉടമസ്ഥനായ ഡേവിഡ് ബെക്കാം പറഞ്ഞു.

 

Football

യൂറോപ്പ ലീഗ്‌: ബ്രൂണോയുടെ ഹാട്രിക്ക് മികവില്‍ മാഞ്ചസ്റ്ററിന് വിജയം

വിജയത്തോടെ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Published

on

യൂറോപ്പ ലീഗില്‍ റയല്‍ സോസിഡാഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക് ഗോളുകളുടെ മികവില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 5-2 ആയി. വിജയത്തോടെ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തില്‍ മൈക്കല്‍ ഒയര്‍ബസല്‍ നേടിയ പെനല്‍റ്റി ഗോളിലൂടെ സോസിഡാഡാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ 16ാം മിനുറ്റിലും 50ാം മിനുറ്റിലും ലഭിച്ച പെനല്‍റ്റികള്‍ ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസ് യുനൈറ്റഡിനെ മുന്നിലെത്തിച്ചു. 63ാം മിനുറ്റില്‍ ജോണ്‍ ആരംബുരു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ സോസിഡാഡിന് മത്സത്തിലേക്ക് തിരിച്ചുവരാനായില്ല. 87ാം മിനുറ്റില്‍ ബ്രൂണോ ഹാട്രിക് പൂര്‍ത്തിയാക്കിയപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ഡിയഗോ ഡാലോ ഗോള്‍പട്ടിക നിറച്ചു.

മത്സരത്തിലുലടനീളം യുനൈറ്റഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡോര്‍ഗു, സിര്‍ക്‌സീ, കസെമിറോ എന്നിവരെല്ലാം നിറഞ്ഞുകളിച്ചു.

Continue Reading

Football

തലയുയര്‍ത്തി മടക്കം; അവസാന ഹോം മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

Published

on

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്.

അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് തലയുയര്‍ത്തി മടങ്ങുന്നത്.

ആദ്യ പകുതിയില്‍ ആവേശമുയര്‍ത്തുന്ന പ്രകടനങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഇടവേളക്കു ശേഷമാണ് കളിയുടെ ഗതി മാറിയത്.

മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്.

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്.

 

 

Continue Reading

Football

വിരമിക്കൽ തീരുമാനം തിരുത്തി; സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

Published

on

ആരാധകരെ ആവേശത്തിലാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രി തിരിച്ചെത്തുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം കളിക്കും. ഈ മാസം 25നു ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഇതിഹാസം തന്റെ രണ്ടാം വരവില്‍ കളിക്കാനിറങ്ങും.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് 40കാരനായ താരം വിരമിച്ചത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് ഛേത്രി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, അലി ദേയി എന്നിവര്‍ കഴിഞ്ഞാണ് ഛേത്രിയാണ് 94 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത്. ഐസ്എല്ലില്‍ ബംഗളൂരുവിനായി നിലവില്‍ ഛേത്രി കളിക്കുന്നുണ്ട്. ഈ സീസണില്‍ 12 ഗോളുകളും ഛേത്രി ടീമിനായി അടിച്ചിട്ടുണ്ട്.

Continue Reading

Trending