Connect with us

News

വിശുദ്ധ റമദാന്‍ ആരംഭിക്കാനിരിക്കെ ഗസ്സയില്‍ 100 മസ്ജിദുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്തോനേഷ്യ

വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ വേഗത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.

Published

on

ഗസ്സയില്‍ 100 മസ്ജിദുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഇന്തോനേഷ്യ. വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ വേഗത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.

ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്തോനേഷ്യന്‍ സമൂഹത്തെ അറിയിക്കേണ്ടത് പ്രധാനമാണെന്ന് മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു. ”ഒന്നര വര്‍ഷത്തിനുള്ളില്‍ ഇസ്രാഈല്‍ അധിനിവേശം ഗസ്സയെ തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തത്” അദ്ദേഹം പറഞ്ഞു. ആദ്യപടിയായി 10 പള്ളികള്‍ നിര്‍മിക്കും. പിന്നെ എണ്ണം 100ലെത്തിക്കുമെന്നും മുഹമ്മദ് ജുസുഫ് കല്ല വ്യക്തമാക്കി.

”ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. പള്ളി നിര്‍മ്മാണം എങ്ങനെ നടപ്പിലാക്കണമെന്ന കാര്യം ഗസ്സയിലെ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 19നാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

അതേസമയം വെടിനിര്‍ത്തല്‍ കരാറായതിന് പിന്നാലെ 3,76,000 ലധികം ഫലസ്തീനികള്‍ വടക്കന്‍ ഗസയിലെ വീടുകളിലേക്ക് മടങ്ങിയതായാണ് യുഎന്‍ അറിയിക്കുന്നത്. തെക്കന്‍ ഗസ്സയേയും വടക്കന്‍ ഗസ്സയേയും വേര്‍തിരിക്കന്ന നെത് സരിം ഇടനാഴിയില്‍ നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറിയതോടെയാണ് ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്. ഇസ്രാഈല്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ വടക്കന്‍ ഗസ്സയില്‍ നിന്നാണ് വ്യാപകമായി കൂട്ടപ്പലായനം ഉണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്നാര്‍ ബസ് അപകടം; ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, മരണം മൂന്നായി

ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

Published

on

ഇടുക്കി മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവില്‍ അമിതവേഗതയില്‍ ബസ് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 37 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സുധന്‍ മരിച്ചത്. 33 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ കെവിന്‍ എന്ന വിദ്യാര്‍ത്ഥിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടകാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഇന്നലെ വൈകിട്ടാണ് മൂന്നാറിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി യാത്രതിരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നാറിലെത്തിയ സംഘം കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Continue Reading

india

സംഭാജി മഹാരാജിനെ അധിക്ഷേപിച്ചെന്ന് ആരോപണം; വിക്കീപീഡിയയ്ക്ക് നോട്ടീസ് അയച്ച് ഫഡ്‌നാവിസ് സര്‍ക്കാര്‍

വിഷയത്തില്‍ വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

Published

on

മറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്ന സംഭാജി മഹാരാജിനെ കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് വിക്കീപീഡിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര പൊലീസാണ് നോട്ടീസ് അയച്ചത്.

ആക്ഷപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചവെന്നാരോപിച്ച് വിക്കീപീഡിയക്കെതിരെ നടപടിയെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തില്‍ വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പിന്നാലെയാണ് മഹാരാഷ്ട്ര സൈബര്‍ പൊലീസ് വിക്കീപീഡിയയ്ക്ക് നോട്ടീസ് നല്‍കിയത്. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഛത്രപതി സംബാജി മഹാരാജ് ഇന്ത്യയില്‍ വളരെയധികം ആദരിക്കപ്പെടുന്ന ആളാണെന്നും ചോദ്യം ചെയ്യപ്പെടുന്ന ഉള്ളടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും മഹാരാഷ്ട്ര പൊലീസ് അയച്ച കത്തില്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചേക്കുമെന്നും കത്തില്‍ പറയുന്നു. അതേസമയം സാഹചര്യത്തിന്റെ ഗൗരവം സമയബന്ധിതമായി പരിഹരിക്കപ്പെടണമെന്നും ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാനും ഭാവിയില്‍ ഇത് വീണ്ടും അപ്ലോഡ് ചെയ്യരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വിക്കീപീഡിയ പോലുള്ള ഓപ്പണ്‍ പ്ലാറ്റ്‌ഫോമുകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ വാദം.

‘ഛത്രപതി സംഭാജി മഹാരാജിനെതിരായ ആക്ഷേപകരമായ കാര്യം നീക്കം ചെയ്യാന്‍ വിക്കിപീഡിയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെടാനും ഞാന്‍ മഹാരാഷ്ട്ര സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു. ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം എഴുത്തുകള്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്’, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും എഡിറ്റ് ചെയ്യാവുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വസ്തുതകളുടെ ഇത്തരം വളച്ചൊടിക്കല്‍ തടയുന്നതിന് നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് വിക്കീപീഡിയയോട് അഭ്യര്‍ത്ഥിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി വിക്കി കൗശല്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ഛാവ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്നു സംഭാജി മഹാരാജെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Continue Reading

india

കുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ വന്‍ പരാജയം: അഖിലേഷ് യാദവ്

ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Published

on

മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള യു.പി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സിലൂടെയാണ് അഖിലേഷ് യാദവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘ഇത് വളരെ അപമാനകരവും സെൻസിറ്റീവുമായ വിഷയമാണ്’ -കുംഭമേളയിൽ പ​ങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രദർശിപ്പിച്ച് വിൽക്കുന്നതിനെക്കുറിച്ചും അഖിലേഷ് യാദവ് പ്രതികരിച്ചു. ‘മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു.

ഈ ഓൺലൈൻ വിൽപ്പനയിൽ നിന്ന് ജി.എസ്.ടി നേടുന്നതിലൂടെ, സർക്കാർ നിയമവിരുദ്ധ വ്യാപാരത്തിൽ പങ്കാളിയാവുകയാണ്’ -അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

മഹാ കുംഭമേള കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിനെതിരെ നേരത്തെയും അഖിലേഷ് വിമർശനം ഉന്നയിച്ചിരുന്നു. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യം പൂർത്തീകരിക്കാൻ മഹാകുംഭമേള ഉപയോഗിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

‘മഹാ കുംഭമേളയിലൂടെ യു.പി സർക്കാർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ആത്മീയ പരിപാടികൾ ലാഭമുണ്ടാക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് ഉദേശിക്കുന്നത്.

തീർത്ഥാടകർക്ക് സൗകര്യമൊരുക്കുക എന്ന സർക്കാരിന്‍റെ കടമ നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു’ -യാദവ് പറഞ്ഞു. ഭക്തർ സ്നാനം ചെയ്യുന്ന ത്രിവേണി സംഗമത്തിലെ ജലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും പ്രായമായ തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു

 

Continue Reading

Trending