india
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ ഒരാള്‍ക്ക് ജീവപര്യന്തം
16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു

റായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ച് ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ അതിവേഗ വിചാരണ കോടതി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി മമത ഭോജ്വാനിയാണ്‌കേസില്‍ വിധി പറഞ്ഞത്. 2021 ജനുവരി 29 നായിരുന്നു ക്രൂരകൃത്യം. 16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെയും ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള കുട്ടിയേയും പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു.
അതിക്രൂരവും മനുഷ്യത്വരഹിതവും നീചവുമായ പ്രവൃത്തിയാണ് പ്രതികളുടേതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളായ സാന്ത്രം മജ്വാര്‍ (49), പര്‍ദേശി റാം (39), ആനന്ദ് റാം പണിക (29) , അബ്ദുള്‍ ജബ്ബാര്‍ (34), അനില്‍ കുമാര്‍ സാര്‍ത്തി (24) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം), 376 (2) ജി (കൂട്ടബലാത്സംഗം), പോക്സോ, എസ് സി-എസ് ടി അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഉമാശങ്കര്‍ യാദവിനെ (23) ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഇയാളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.
പിതാവിനെയും സഹോദരിയേയും കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതികള്‍ പിടിയിലാവുകയായിരുന്നു.
മുഖ്യപ്രതിയായ സാന്ത്രം മജ്വാര്‍ മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും അതിന് വഴങ്ങിയില്ല. ഈ വൈരാഗ്യത്തിലാണ് പ്രതിയും കൂട്ടാളികളും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
india
വോട്ട് ചോരി; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി
സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും വ്യാജ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും വ്യാജ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അഭിഭാഷകന്‍ രോഹിത് പാണ്ഡെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നതായുള്ള രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ അന്വേഷിണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, പരിപാലനം, പ്രസിദ്ധീകരണം എന്നിവയില്‍ സുതാര്യത, ഉത്തരവാദിത്തം, സത്യസന്ധത എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ സ്വതന്ത്രമായി പരിശോധിച്ചതായും ഇതിന് ആവശ്യമായ പ്രാഥമിക തെളിവുകള്‍ കണ്ടെത്തിയതായും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു.
india
20കാരിയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു
ര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെയാണ് കൊല്ലപ്പെട്ടുത്തിയത്.
യുവതി പീഡനത്തിനിരയായെന്ന് സംശയമുണ്ടെന്നും ആണ്‍സുഹൃത്ത് ചേതന്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ചിത്രദുര്‍ഗലിലെ ഗൊനുരുവില്‍ റോഡിനോട് ചേര്‍ന്ന തരിശുഭൂമിയില്‍ നിന്നാണ് 20 കാരിയുടെ പാതി പൊള്ളലേറ്റ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
രണ്ട് ദിവസമായി മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ ചിത്രദുര്‍ഗ പൊലീസ് അന്വേഷണത്തിലായിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിക്കുന്നിടെ ആണ്‍സുഹൃത്ത് ചേതനെയാണ് അവസാനമായി യുവതി വിളിച്ചതെന്ന് മനസിലാക്കി ചേതനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ ചേതന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും യുവതിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പറയുന്നു. ഇയാള്‍ കാന്‍സര്‍ രോഗിയാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷമാണ് മൃതദേഹം കത്തിച്ചത്. കുട്ടിയുടെ ബന്ധുക്കളും വിവിധ സംഘടനകളും ആശുപത്രിയിലും ഗൊനുരുവിലും പ്രതിഷേധിച്ചു.
india
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് 3 പേര്‍ മരിച്ചു
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണു, 3 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണു, 3 പേര്‍ മരിച്ചു. ദരിയാ ഗഞ്ചില്‍ ആണ് സംഭവം നടന്നത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകര്‍ന്നുവീണത്. പരിക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്ന് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഉച്ചയ്ക്ക് 12.14 ന് സംഭവം നടന്നത്, തുടര്‍ന്ന് നാല് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് എത്തി. രണ്ട് നിലകളുമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത് എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാന റിപ്പോര്‍ട്ടുകള്‍ വരുന്നത് വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തകര്‍ച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജൂലൈ 12 ന് ഡല്‍ഹിയിലെ വെല്‍ക്കം പരിസരത്ത് അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം നടക്കുന്നത്.
-
Film2 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india2 days ago
കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറി; ഇന്‍ഡ്യ സഖ്യം
-
kerala3 days ago
സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
News2 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 62000 കടന്നു
-
main stories2 days ago
ഗസ്സ വെടിനിര്‍ത്തല്‍ ധാരണകള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
Health2 days ago
അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
-
india3 days ago
പോളിങ് ബൂത്തില്‍ സിസിടിവി സ്ഥാപിച്ചപ്പോള്‍ സത്രീകളോട് അനുവാദം ചോദിച്ചിരുന്നോ?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് നടന് പ്രകാശ് രാജ്
-
News3 days ago
ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന്‍ സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ