Connect with us

EDUCATION

മലബാറിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് 83,133 കുട്ടികൾക്ക്, മലപ്പുറത്ത് മാത്രം 31,482 പേർ പുറത്ത് ; കണക്ക് പുറത്ത്‌

വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍.

Published

on

മലബാറില്‍ 83,133 കുട്ടികള്‍ക്ക് ഇതുവരെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ കണക്കുകള്‍. മലപ്പുറത്ത് മാത്രം 31,482 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേര്‍ക്കും അഡ്മിഷന്‍ ലഭിച്ചില്ല. വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍.

മെറിറ്റ് സീറ്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍ , മാനേജ്‌മെന്റ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട , സ്‌പോട്‌സ് ക്വാട്ട , എം.ആര്‍.എസ് ക്വാട്ട എന്നിവയില്‍ പ്രവേശനം നേടിയവരുടെതടക്കമുള്ള കണക്കാണ് പുറത്ത് വിട്ടത്. പുതിയ ലിസ്റ്റില്‍ ഒരോ ഇനത്തിലും എത്ര ഒഴിവുണ്ടെന്ന് രേഖപെടുത്തിയിട്ടില്ല.

മലപ്പുറത്ത് 49,906 പ്ലസ് വണ്‍ സീറ്റുകളില്‍ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. 10,897 പേര്‍ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. എം.എസ്.എഫ് നടത്തുന്നത് പ്ലാന്‍ ചെയ്ത സമരമാണെന്നും വിഷയം മാധ്യമങ്ങള്‍ പര്‍വതീകരിച്ച് ചിത്രീകരിക്കുന്നെന്നും 14,037 പേര്‍ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ്വണിന് അഡ്മിഷന്‍ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാലാം ദിവസവും മലപ്പുറം ആര്‍.ഡി.ഡി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

EDUCATION

കാലിക്കറ്റ് സർവ്വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET 2025)

പ്രവേശന പരീക്ഷ 2025 മെയ് 06, 07, 08 തിയ്യതികളിൽ

Published

on

2025-26 അധ്യയന വർഷത്തെ കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി/ ഇൻറഗ്രേറ്റഡ് പി.ജി, സർവകലാശാല സെൻ്ററുകളിലെ എം.സി.എ. എം.എസ്.ഡബ്ല്യു. ബി.പി.എഡ്, ബി.പി.ഇ.എസ്. (ഇൻറഗ്രേറ്റഡ്). അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്, ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.എസ്.ഡബ്ല്യൂ, എം.എ. ജേർണലിസം & മാസ് കമ്യൂണിക്കേഷൻ, എം.എസ്.സി. ഹെൽത്ത് & യോഗ തെറാപ്പി, എം.എസ്.സി. ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷ (CU-CET 2025) ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് അവസാന വാരത്തോടെ ആരംഭിക്കും.

പ്രവേശന പരീക്ഷ 2025 മെയ് 06, 07, 08 തിയ്യതികളിൽ വിവിധ സെന്ററുകളിലായി നടക്കും.

അലോട്ട്മെന്റ്, അഡ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അതത് സമയത്ത് https://admission.uoc.ac.in എന്ന പ്രസിദ്ധീകരിക്കുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നിർദ്ദേശങ്ങൾ സർവ്വകലാശാല വാർത്തകൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ് അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകൾ സർവ്വകലാശാല നൽകുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്
https://admission.uoc.ac.in

Continue Reading

EDUCATION

എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Published

on

എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെയും ചട്ടവിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്. ഷാനവാസ് നിര്‍ദേശിച്ചു.

2019-20 അധ്യയനവര്‍ഷത്തില്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കെ.-ടെറ്റ് ഉള്ളവര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് നിരവധി എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ അധ്യാപകനിയമനം നടത്തിയെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് ഇതിനോടകം എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അവര്‍ കെ-ടെറ്റ് എന്നാണോ പാസാകുന്നത് ആ തീയതി മുതല്‍ മാത്രമേ സ്ഥാനക്കയറ്റം നല്‍കാന്‍ സാധിക്കുകയുള്ളു.

ഇത്തരം അട്ടിമറികള്‍ കാരണം യോഗ്യതയുള്ള അധ്യാപകരാല്‍ പഠിപ്പിക്കപ്പെടാനുള്ള കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. അക്കാരണത്താല്‍ കെ-ടെറ്റ് ഇല്ലാത്തവരെ ഉടന്‍ സര്‍വീസില്‍ നിന്നൊഴിവാക്കാനും ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കാനുമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം.

2011ല്‍ കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി അഞ്ചുവര്‍ഷമായിരുന്നു. അതായത് എയ്ഡഡ് സ്‌കൂളുകളില്‍ 2012 ജൂണ്‍ ഒന്ന് മുതല്‍ 2019-20 അധ്യയനവര്‍ഷം വരെ നിയമിതരായ അധ്യാപകരില്‍ കെ-ടെറ്റ് ഇല്ലാത്തവര്‍ക്ക് അത് നേടാന്‍ 2020-21 അധ്യയനവര്‍ഷം വരെ സമയം ലഭിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ അവസാന അവസരം എന്ന നിലയില്‍ പൊതുവിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകമായി പരീക്ഷയും നടത്തി. തുടര്‍ന്ന് കെ-ടെറ്റ് നേടാന്‍ കഴിയാത്ത അധ്യാപകര്‍ക്ക് 10 ഓളം അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കിയിട്ടും ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് നടപടിക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണെന്നും ഡയറക്ടര്‍ പറഞ്ഞു.

Continue Reading

EDUCATION

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ; ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകള്‍

‘വ്യത്യാസത്തിന് പകരം വൈത്യാസം’

Published

on

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ . പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.

ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.

Continue Reading

Trending