Connect with us

india

10 വര്‍ഷം വരെ തടവ്, ഒരു കോടിവരെ പിഴ; പരീക്ഷ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി

പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍മീന്‍സ് ) ബില്‍ 2024 ലോക്‌സഭയില്‍ പാസായി.

Published

on

മത്സര പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പുവരുത്തുന്ന ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍മീന്‍സ് ) ബില്‍ 2024 ലോക്‌സഭയില്‍ പാസായി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും ഒരുകോടി രൂപ പിഴയ്ക്കും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

സംഘടിതമായി ചോദ്യക്കടലാസ് ചോര്‍ത്തുന്നവര്‍ക്ക് 5 മുതല്‍ പത്തുകൊല്ലംവരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. യു.പി.എസ്.സി. എസ്.എസ്.സി., റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐ.ബി.പി.എസ്., എന്‍.ടി.എ. തുടങ്ങിയവ നടത്തുന്ന പരീക്ഷകള്‍ അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തുകയോ ഉത്തരക്കടലാസില്‍ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പത്തു വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുക. ബില്ലില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, പോലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നല്‍കുന്നുണ്ട്. ഒത്തുതീര്‍പ്പിലൂടെയുള്ള പ്രശ്‌ന പരിഹാരവും സാധിക്കുകയില്ല.

ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോര്‍ത്തല്‍, പരീക്ഷാര്‍ഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കല്‍, വ്യാജ വെബ്‌സൈറ്റുകള്‍ തയ്യാറാക്കി വഞ്ചിക്കലും പണംതട്ടിപ്പും, വ്യാജപരീക്ഷാ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശന കാര്‍ഡും ജോലിവാഗ്ദാന കാര്‍ഡുകളും തയ്യാറാക്കുക തുടങ്ങിയവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളായി ബില്ലില്‍ പറയുന്നു.

ചോദ്യക്കടലാസ് ചോര്‍ത്തുകയോ ഉത്തരക്കടലാസില്‍ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അല്ലെങ്കില്‍ സംഘത്തിന് ചുരുങ്ങിയത് മൂന്നുകൊല്ലം തടവ് ലഭിക്കും. തടവ് അഞ്ചുകൊല്ലമാകാനും ഒരു കോടി വരെ പിഴ കിട്ടാനും സാധ്യതയുണ്ട്. കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കുന്ന സേവനദാതാവായ കമ്പനികള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങളുടെ സീനിയര്‍ മാനേജര്‍മാര്‍ക്ക് പത്തുകൊല്ലം തടവോ അല്ലെങ്കില്‍ പിഴയോ അതുമല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കും.

ലോക്‌സഭ പാസാക്കിയ ബില്‍, ഇനി രാജ്യസഭയില്‍ കൂടി പാസായ ശേഷം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ നിയമമായി മാറും.

india

അദാനി ഗ്രൂപ്പിനെതിരായ നടപടി; നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍

ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

Published

on

അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നടത്തിയെന്നും യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീന്‍ എനര്‍ജിക്കെതിരേയുള്ള കേസ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനര്‍ജി.

Continue Reading

india

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

on

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാള്‍, ജിരിബാം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉത്തരവില്‍ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് 5.15 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

നവംബര്‍ 16ന് ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെര്‍സാള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

Continue Reading

india

സ്‌കില്‍ യൂണിവേഴ്സിറ്റിക്ക് അദാനി നല്‍കിയ 100 കോടി സ്വീകരിക്കില്ല: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

Published

on

യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്സിറ്റിക്കായി ഗൗതം അദാനി നല്‍കിയ 100 കോടി രൂപ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അദാനി ഗ്രൂപ്പ് ഉള്‍പ്പെടെ മറ്റൊരു സംഘടനയില്‍ നിന്നും തെലങ്കാന സര്‍ക്കാര്‍ ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റേയോ സ്വന്തം പ്രതിച്ഛായയോ തകര്‍ക്കുന്ന അനാവശ്യ ചര്‍ച്ചകളിലും സാഹചര്യങ്ങളിലും ഇടപെടാന്‍ താനും കാമ്പിനറ്റ് മന്ത്രിമാരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ പ്രതിനീധികരിച്ച് ഉദ്യോഗസ്ഥന്‍ ജയേഷ് രഞ്ജന്‍ അദാനിക്ക് കത്തെഴുതി അറിയിക്കുകയും ചെയ്തുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.

 

 

Continue Reading

Trending