Connect with us

News

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നു; ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പകര തീരുവ ചുമത്താനൊരുങ്ങി ട്രംപ്

ഇന്ത്യ അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്നതായി വൈറ്റ് ഹൗസ്

Published

on

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വീണ്ടും പകരത്തീരുവ ചുമത്തി യുഎസ്. ഇന്ത്യ അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്നതായി വൈറ്റ് ഹൗസ്. മറ്റ് രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ഈടാക്കുന്നതുമൂലം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ട്രംപ് പ്രഖ്യാപിച്ച പകര തീരുവ ബുധനാഴ്ച നടപ്പില്‍വരാനിരിക്കേയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്നത് ട്രംപ് വിമര്‍ശിച്ചിരുന്നു. അതിനാല്‍, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ അതേ അളവില്‍ തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച പകര തീരുവ നിലവില്‍ വരുന്നതിനാല്‍ തന്നെ അമേരിക്കയുടെ വിമോചന ദിവസം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പകര തീരുവയുടെ വിശദാംശങ്ങള്‍ ട്രംപ് ബുധനാഴ്ച പ്രഖ്യാപിക്കും.

അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനവും അരിക്ക് ജപ്പാന്‍ 700 ശതമാനവും പാലുല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ 50 ശതമാനവും ബട്ടറിനും ചീസിനും കാനഡ 300 ശതമാനവും തീരുവ ചുമത്തുകയാണ്. അതിനാല്‍, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഈ വിപണികളിലേക്ക് എത്താന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ദശകങ്ങളില്‍ നിരവധി അമേരിക്കക്കാര്‍ക്ക് ബിസിനസും തൊഴിലും ഇതുമൂലം നഷ്ടമായെന്നും അവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇനി അയര്‍ലാന്‍ഡിന്റേത്; ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്കിറങ്ങി 148ല്‍

സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.

Published

on

2025ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന വിശേഷണം ഇനി അയര്‍ലാന്‍ഡിന് സ്വന്തം. നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട പട്ടിക പ്രകാരമാണ് അയര്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.

അയര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര പ്രശസ്തി, ബിസിനസ് സൗഹൃദ നികുതി നയങ്ങള്‍, സിറ്റിസണ്‍ഷിപ്പ് ഫ്‌ളെക്‌സിബിലിറ്റി എന്നിവയാണ് ഐറിഷ് പാസ്‌പോര്‍ട്ടിനെ റാങ്കിങ്ങില്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഓരോ രാജ്യത്തിന്റെയും പാസ്പോര്‍ട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ എങ്ങനെ വികസിക്കുന്നുവെന്നാണ് ഈ ഇന്‍ഡക്‌സ് പരിശോധിക്കുന്നത്. വിസ രഹിത യാത്ര (50%), നികുതി (20%), ഗ്ലോബല്‍ പേര്‍സെപ്ഷന്‍ (10%) ഇരട്ട പൗരത്വം (10%), വ്യക്തിസ്വാതന്ത്ര്യം (10%) എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കുക. യാത്ര എളുപ്പമാക്കുന്ന മൊബിലിറ്റി സ്‌കോറും വിസ രഹിത യാത്രയും, വിസ ഓണ്‍ അറൈവല്‍, ഇ.ടി.എ, ഇ-വിസ എന്നിവയെല്ലാം പരിശോധിക്കും.

199 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പാസ്‌പോര്‍ട്ടുകളില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക. റാങ്കിങ്ങില്‍ യു.എ.ഇ (10ാം സ്ഥാനം), ന്യൂസിലാന്‍ഡ് (10ാം സ്ഥാനം), ഐസ്‌ലാന്‍ഡ് (10ാം സ്ഥാനം) എന്നിവര്‍ മുന്നിലുണ്ട്. മറിനോയ്ക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സംയുക്തമായി 45ാം സ്ഥാനത്താണ്.

അതേസമയം, പാകിസ്ഥാന്‍, ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍. 195 മുതല്‍ 199 വരെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്. ഇന്ത്യ 47.5 സ്‌കോര്‍ നേടി കൊമോറോസുമൊത്ത് 148ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം മൊസാംബിക്കിയക്കൊപ്പം 147ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 80ാം സ്ഥാനത്ത് നിന്ന് 85ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.

Continue Reading

kerala

‘ഇടത് മുന്നണിയില്‍ അംഗമായ inl ന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും nda മുന്നണിയിലെ പാര്‍ട്ടി നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ ?’; പി.കെ നവാസ്

Published

on

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റെ പി.കെ നവാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

11 ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചേര്‍ന്ന് നടേശന്‍ ചേട്ടനെ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാണോ വേണ്ടയോ എന്ന് അദ്ദേഹം ചോദിച്ചു. ഇടത് മുന്നണിയില്‍ അംഗമായ ഐഎന്‍എല്ലിന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും എന്‍ഡിഎ മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ എന്നും പി.കെ നവാസ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇനി സഖാക്കള്‍ പറ ..

ഇയാള്‍ നവോത്ഥാന സമിതി ചെയര്‍മാനായി
തുടരണോ വേണ്ടയോ ?

‘എന്നെ നവോത്ഥാന സമിതി ചെയര്‍മാന്‍ ആക്കിയത് പിണറായി വിജയനാണ് അദ്ദേഹം പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കും’
:വെള്ളാപ്പള്ളി നടേശന്‍.

11 ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചേര്‍ന്ന് നടേശന്‍ ചേട്ടനെ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാണോ വേണ്ടയോ ?

സ്വീകരണ പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് : ശ്രീ നാരായണ കൂട്ടായ്മ

കേട്ടാല്‍ അറക്കുന്ന വിഷം തുപ്പിയ ഇയാള്‍ക്കെതിരെ കേരള പോലീസ് സ്വമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ ?

ഇടത് മുന്നണിയില്‍ അംഗമായ inl ന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും nda മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ ?

ഇന്നേ വരെ ഒരു സ്വാശ്രയ കോളേജ് എയ്ഡഡ് ആക്കിയിട്ടില്ല എന്നിരിക്കെ പെരിന്തല്‍മണ്ണ sndp കോളേജിന് udf എയ്ഡഡ് പദവി നല്‍കാത്തതാണ് വിഷം തുപ്പാന്‍ കാരണമെന്ന് പറഞ്ഞ നടേശന്റെ കോളേജിന് കഴിഞ 9 വര്‍ഷമായി എയ്ഡഡ് പദവി കൊടുക്കാത്തത് നീതിയാണോ ?

Continue Reading

kerala

സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; കേന്ദ്ര കമ്മിറ്റി പാനലിൽ വോട്ടെടുപ്പ്, മത്സരിച്ച കരാഡ് തോറ്റു

സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല.

Published

on

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്. സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്.

സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.

കേന്ദ്രകമ്മിറ്റിയിലേയ്ക്കുള്ള ലിസ്്റ്റില്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഉന്നയിച്ചതോടെയാണ് വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയത്.

യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയും മഹാരാഷ്ട്രയില്‍നിന്നുള്ള ഡി.എല്‍. കരാഡുമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. പിന്നീട് യു പി പ്രതിനിധി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി, ഡി എല്‍ കാരാഡ് മാത്രമായി വോട്ടെടുപ്പു നടന്നു. മത്സരിച്ചങ്കിലും വിജയിക്കാനായില്ല. അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു.

കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം എഴുന്നൂറോളം പേരാണ് വോട്ടു ചെയ്തത്. ഇവരുടെ വോട്ടിംഗ് പാറ്റേണ്‍ പുറത്തു വന്നാല്‍ നിലവിലെ കമ്മിറ്റിയോടുള്ള മനോഭാവം അറിയാനാകും. മഹാരാഷ്ട്രയ്ക്കു പുറത്തുള്ളവരുടേയും വോട്ടുകള്‍ കാരാഡിന് ലഭിച്ചതായാണ് 31 വോട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ നേതാക്കള്‍ സ്ഥാനങ്ങളെല്ലാം കയ്യടക്കുന്നു എന്ന ഒരു അതൃപ്തി മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുണ്ടെന്നാണ് ഇതിനകം മനസ്സിലാവുന്നത്. കേന്ദ്രകമ്മിറ്റിയില്‍ തൊഴിലാളി നേതാക്കള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതിയാണ് ഡി.എല്‍. കരാഡ് ഉന്നയിച്ചത്. ഇത് തികഞ്ഞ ജനാധിപത്യ രീതിയാണെന്നും ഫലം എന്തായാലും പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്

ജനാധിപത്യ രീതിയാണ് തെരഞ്ഞെടുപ്പെങ്കിലും സിപിഎം ഈ സാഹചര്യത്തെ കാണുന്നത് അങ്ങനെയല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ വിള്ളലായാണ് ഇതിനെ വിലയിരുത്തുക.വിഭാഗീയതയുടെ ലക്ഷണം. അതുകൊണ്ടു തന്നെ. കേന്ദ്രകമ്മിറ്റിയിലെ തെരഞ്ഞെടുപ്പ് സിപിഎം ഇനി വിലയിരുത്തുന്നത് എങ്ങനയെന്ന് അടുത്ത ദിവസങ്ങളില്‍ കാണാം

Continue Reading

Trending