Connect with us

india

അറിഞ്ഞുകൊണ്ട് സ്ത്രീ ശാരീരിക ബന്ധത്തിന് സമ്മതം നല്‍കിയാല്‍ വിവാഹവാഗ്ദാന പീഡനക്കേസ് നിലനില്‍ക്കില്ല: കല്‍ക്കട്ട ഹൈക്കോടതി

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല

Published

on

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീ ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.

അതിജീവിതയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അത്തരം ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവതിയായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല. അത്തരം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള പരിണിത ഫലത്തെക്കുറിച്ച് അറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ പുരുഷനെ കുറ്റക്കാരനാക്കാന്‍ കഴിയില്ല.

ബലാത്സംഗ കുറ്റത്തിന് 7 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും കീഴ്‌ക്കോടതി വിധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കല്‍ക്കട്ട ഹൈക്കോടതി. വിവാഹ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരും മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ കാമുകന്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. ഗര്‍ഭിണിയായി ഒമ്പതാം മാസമാണ് യുവതി പരാതി നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ

പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല

Published

on

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല.

Continue Reading

india

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

15 ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നത്.

Published

on

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 66.16 ശതമാനം പോളിങ് രേഖപ്പെടുത്തി. ലോഹര്‍ദാഗ മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപെടുത്തിയത്. എന്നാല്‍ ഹസാരിബാഗില്‍ ഏറ്റവും കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്.

15 ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നത്. 683 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ 73 വനിതകള്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടെ, ആദിവാസി ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും സമാധാനപരമായി തന്നെ പോളിങ് നടന്നു. ബാക്കിയുള്ള 28 സീറ്റുകളില്‍ നവംബര്‍ 20ന് വോട്ടെടുപ്പ് നടക്കും.

അതേസമയം മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നു.

 

Continue Reading

india

ജാമ്യം ലഭിച്ചിട്ട് 300 ദിവസം കഴിഞ്ഞിട്ടും പുറം ലോകം കാണാതെ യുവതി

രണ്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ 2012 സെപ്തംബര്‍ ഒന്നിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Published

on

ചെന്നൈ: 2013 മുതല്‍ ജയിലില്‍ കഴിയുന്ന ജീവപര്യന്തം പ്രതിക്ക് മദ്രാസ് ഹൈക്കോടതി തടവുശിക്ഷ സസ്പെന്‍ഡ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തിട്ട് 300 ദിവസങ്ങള്‍ പിന്നിട്ടു. എന്നിരുന്നാലും, 44 കാരിയായ വനിതാ തടവുകാരി ഇപ്പോഴും സാമ്പത്തിക ബാധ്യതയുടെ പേരില്‍ ജയിലിലാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് നടന്ന ആദ്യ ഹിയറിംഗില്‍ കോടതി ഇവര്‍ക്ക് ഇളവ് അനുവദിക്കുകയും 25,000 രൂപയുടെ ബോണ്ട് ജാമ്യം സഹിതം — അവരില്‍ ഒരാള്‍ രക്തബന്ധമുള്ള ആളായിരിക്കണം- ജാമ്യം നല്‍കാനും ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി സന്ദര്‍ശകരില്ലാതെ, വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലില്‍ കഴിയുന്ന യുവതിയെ കുടുംബം ഉപേക്ഷിച്ചതിനാല്‍ ജയിലില്‍ തന്നെ കഴിയുകയാണ്.

രണ്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ 2012 സെപ്തംബര്‍ ഒന്നിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2013 ഒക്ടോബര്‍ 10ന് ബോംബ് സ്ഫോടന കേസുകള്‍ക്കായുള്ള പ്രത്യേക കോടതി ഐപിസി സെക്ഷന്‍ 302 പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചു. വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലിലേക്ക് മാറ്റി.

2019 ഡിസംബറിലെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട തടവുകാരുടെ അവസ്ഥ പഠിക്കാന്‍ വെല്ലൂര്‍ ജയിലില്‍ എത്തിയ ആക്ടിവിസ്റ്റും അഭിഭാഷകനുമായ കെആര്‍ രാജ, രാധയ്ക്ക് തന്റെ ഭാഗം പങ്കിടാനും നിയമസഹായം തേടാനും അവസരം നല്‍കി. അവള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ‘നേത്ര സാക്ഷിയുടെ തെളിവുകള്‍ മെഡിക്കല്‍ തെളിവുകളുമായി പൊരുത്തപ്പെടുന്നില്ല. കൂടാതെ, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിരവധി അസംഭവ്യതകളുണ്ട്,’ കോടതി നിര്‍ദ്ദേശം ഉദ്ധരിച്ച് അവരുടെ അഭിഭാഷകന്‍ ആര്‍ ദിവാകരന്‍ പറഞ്ഞു.

കോടതി അവളുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. രാജ ശിവഗംഗ ജില്ലയിലെ യുവതിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും അവരാരും ജാമ്യക്കാരായി നില്‍ക്കാന്‍ തയ്യാറായില്ല.

തന്റെ രണ്ട് സഹോദരന്മാരോടും മൂന്ന് സഹോദരിമാരോടും താന്‍ അപേക്ഷിച്ചെങ്കിലും അവര്‍ വിയമ്മതിച്ചെന്ന് യുവതി പറഞ്ഞു. അമ്മ് തയ്യാറായിരുന്നെങ്കിലും യുവതിയുടെ അച്ഛന്‍ അമ്മയെ വിലക്കുകയായിരുന്നു.

 

 

Continue Reading

Trending