Connect with us

kerala

‘എനിക്ക് ഇവിടെ മാത്രമല്ല, ദേശാഭിമാനിയിലുമുണ്ടെടാ പിടി’; പി. ജയരാജന്‍റെ മകന്‍റെ മാനനഷ്ട നോട്ടീസ് വാർത്തയില്‍ പരിഹാസവുമായി മനു തോമസ്

ഞാൻ ഭീകരമായി സർക്കുലേഷൻ കൂട്ടിയ പത്രമാണ്’ എന്ന വാചകത്തോടെയാണ് എഫ്ബി പോസ്റ്റ് ആരംഭിക്കുന്നത്.

Published

on

സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍റെ മകൻ ജെയ്ൻ പി. രാജിന്‍റെ പരാതിയിൽ തനിക്കെതിരെ മാനഷ്ട്ട കേസിന് നോട്ടീസ് അയച്ച വാർത്ത ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചതിനെ പരിഹസിച്ച് മനു തോമസിന്‍റെ എഫ്ബി പോസ്റ്റ്. ‘എന്‍റെ വീട്ടിൽ രാവിലെ 6 മണിക്ക് വീഴുന്ന ഏക പത്രം ഇപ്പോഴും ദേശാഭിമാനിയാണ്.

ഞാൻ ഭീകരമായി സർക്കുലേഷൻ കൂട്ടിയ പത്രമാണ്’ എന്ന വാചകത്തോടെയാണ് എഫ്ബി പോസ്റ്റ് ആരംഭിക്കുന്നത്. ദേശാഭിമാനി എന്തുകൊണ്ട് എനിക്കെതിരായി ഒരു ക്വട്ടേഷൻ സംഘം കൊടുത്ത മാനനഷ്ടക്കേസ് വാർത്ത കൊടുത്തു എന്നതിൽ ആശ്ചര്യമില്ല. ‘ഇവിടെ മാത്രമല്ല, എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ പിടി’ എന്ന പരിഹാസത്തോടെയാണ് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് മനു തോമസ് പുറത്തായതിനുപിന്നാലെയാണ് വിവാദം കൊഴുത്തത്. ഡിവൈഎഫ്ഐ നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമബോർഡ് അധ്യക്ഷനുമായ എം. ഷാജറിനെതിരെ മനു തോമസ് ആരോപണമുയർത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 23-ന് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഒരുവർഷം മുമ്പ് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ക്വട്ടേഷൻ അംഗം ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കിയിട്ടും മൂന്നു തവണ ജില്ല കമ്മിറ്റിയിൽ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കത്തിലുണ്ട്.

ആരോപണമുന്നയിച്ച മനു തോമസിനെതിരെ സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ രംഗത്തെത്തി. 15 മാസമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്നയാളെ ‘ഒരു വിപ്ലവ’കാരിയുടെ പതനം എന്ന് പരിഹസിച്ച് ഫേസ്ബുക്കിലാണ് പി. ജയരാജൻ രംഗത്തെത്തിയത്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിൽ ആക്കിയയാളാണ് പി. ജയരാജൻ എന്ന വിമർശനത്തോടെ ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ മാറ്റിയെന്ന ഗുരുതര ആരോപണവുമായി മനു തോമസ് ഫേസ്ബുക്കിൽ തിരിച്ചടിച്ചു. പി. ജയരാജന്‍റെ മകനെതിരെയും മനു തോമസ് തുറന്നടിച്ചു.

പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്‍റെ മകന്‍ സ്വര്‍ണ്ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണെന്നും ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിച്ചു. വെളിപ്പെടുത്തലിനു പിന്നാലെ തനിക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങളുടെ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മനു തോമസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

 

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭിക്കും. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറി.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം; ‘ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല’; മന്ത്രി കെ ബി ഗണേഷ് കുമാര്‍

അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Published

on

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഐശ്വര്യം മതേതരത്വമാണെന്നും പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേരള എംവിഡിയുടെ വെര്‍ച്വല്‍ പിആര്‍ഒ ലോഞ്ച് ചെയ്യുകയാണെന്ന് മന്ത്രി അറിയിച്ചു. ക്യു ആര്‍ കോഡ് സ്‌ക്യാന്‍ ചെയ്ത് വിവരങ്ങള്‍ അറിയാം. ആര്‍ക്കും 24 മണിക്കൂറും വിഷയങ്ങള്‍ അറിയാനും അറിയിക്കാനും സാധിക്കും.

ഫയലുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ഗതാഗത വകുപ്പ് വിജിലന്‍സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

Continue Reading

Trending