Connect with us

crime

പെണ്‍കുട്ടികളുടെ ഫ്‌ലാറ്റില്‍ ഒളിക്യാമറ; ഫ്‌ലാറ്റുടമ അറസ്റ്റില്‍

Published

on

പെണ്‍കുട്ടികള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച ഫ്‌ലാറ്റ്
ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രാജ് സോണിയുടെ മകന്‍ കനയ്യ ലാലാണ് ഈ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയത്.

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പഠനാവിശ്യത്തിനായി ഉദയ്പൂരില്‍ എത്തി ഫ്‌ലാറ്റ്  വാടകയ്‌ക്കെടുത്ത് താമസിച്ച മൂന്ന് യുവതികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ താമസിച്ച ഫ്‌ലാറ്റില്‍ ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലം വൈദ്യുതബന്ധം തകരാറിലായതോടെ സംഭവം പുറത്തറിഞ്ഞത്.

തകരാര്‍ പരിഹരിക്കാനായി എത്തിയ ഇലക്ട്രീഷ്യനാണ് ശുചിമുറിയിലും പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന മുറികളിലും സ്ഥാപിച്ചിരുന്ന ഒളിക്യാമറകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വാഷണത്തിലാണ് സോണി പിടിയിലായത്.

സി.സി.ടി.വി, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വ്യാപാരിയാണ് സോണിയെന്നും ഒളിക്യാമറ സ്ഥാപിക്കുന്നതില്‍ ഇയാള്‍ക്ക് വൈദഗ്ധ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു. യുവതികള്‍ അവധിക്കാലം ആഘോഷിക്കാനായി നാട്ടില്‍ പോയ വേളയിലാണ് ഇയാള്‍ ഫഌറ്റിലെത്തി ക്യാമറഖല്‍ സ്ഥാപിച്ചത്. വൈഫൈ സംവിധാനത്തിനായി സ്ഥാപിച്ചിരുന്ന റൗട്ടര്‍ വഴി ഇയാള്‍ മുറിയിലെ ദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈലിലേക്ക് പകര്‍ത്തിയിരുന്നു.

crime

പീഡനക്കേസ്: വര്‍ക്കല എസ്ഐക്ക് സസ്പെന്‍ഷന്‍

കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Published

on

കൊല്ലം പരവൂരില്‍ എസ്‌ഐമാര്‍ക്കെതിരായ സ്ത്രീധന പീഡന അതിക്രമക്കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവായ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ക്കല എസ്.ഐ ആയിരുന്ന എസ്.അഭിഷേകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റെയിഞ്ച് ഡിഐജി ഉത്തരവിറക്കി. കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ െ്രെകംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.

ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്.

സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെ എസ് ഐ അഭിഷേകും മുന്‍കൂര്‍ ജാമ്യം തേടി എസ്‌ഐ ആശയും ഹൈക്കോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Continue Reading

crime

സഊദിയിൽ പ്രവാസി ദാരുണമായി കൊല്ലപ്പെട്ടു

സന്ദർശക വിസയിലെത്തിയ മകൻ കസ്റ്റഡിയിൽ

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിനടുത്ത ജുബൈലിൽ പ്രവാസിയായ ഉത്തരപ്രദേശ്‌ സ്വദേശി ദാരുണമായി കൊല്ലപ്പെട്ടു.
പ്രതിയെന്ന് സംശയിക്കുന്ന ഇയാളുടെ മകനെ ജുബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു.യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കൊല്ലപ്പെട്ടത്.സന്ദർശക വിസയിലെത്തി ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മകൻ കുമാർ യാദവാണ് പിതാവിനെ അതിദാരുണമായി കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ബ്രിഗുനാഥ് യാദവിൻറെ
കണ്ണുകൾ ചൂഴ്‌ന്നെടുത്തും കൈകൾ വെട്ടിമാറ്റിയും നിഷ്ടൂരമായി ആക്രമിച്ചു വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വദേശത്ത് ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പിതാവ് സഊദിയിലേക്ക് കൊണ്ടുവന്നത്. ഒന്നരമാസം മുമ്പ് ജുബൈലിൽ എത്തിയ മകൻ പിതാവിനോടൊപ്പം ഒരുമുറിയിൽ ഒന്നിച്ചായിരുന്നു താമസം.

എന്നാൽ അച്‌ഛൻ്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കുമാർ യാദവ്ക്രൂദ്ധനാവുക പതിവായിരുന്നു.ഇത് അച്ഛന്റെ കൊലപാതകത്തിൽ കലാശിച്ചതായാണ് പ്രാഥമിക വിവരം.സംഭവം അറിഞ്ഞെത്തിയ ജുബൈൽ പൊലീസ് കുമാർ യാദവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരുന്നു. കൊല്ലപ്പെട്ട ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു.

Continue Reading

crime

മൈസൂരുവില്‍ മലയാളി ബിസിനസുകാരനെ കൊള്ളയടിച്ച് കാറും പണവും കവര്‍ന്നു

അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

Published

on

മൈസൂരുവില്‍ വച്ച് പട്ടാപ്പകല്‍ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്‍ന്നു. അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വച്ച നടന്ന സംഭവത്തില്‍ ആളുകള്‍ ആശങ്കയിലാണ്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്.

തുടര്‍ന്ന് സൂഫി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചെക്കുപോസ്റ്റുകളില്‍ വിവരം നല്‍കിയതായും പരിശോധന ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ വെടിവെച്ചുകൊന്ന ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞിരുന്നു.

Continue Reading

Trending