Health
ഇന്ത്യയില്‍ ആദ്യമായിഏറ്റവും വലുപ്പമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നീക്കം ചെയ്തു
42 വയസ്സുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്

30 സെന്റിമീറ്റര്‍ നീളവും 4.1 കി. ഗ്രാം ഭാരവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് വിജയകരമായി നീക്കം ചെയ്തു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍വെച്ച് ഏറ്റവും വലിയ ഗര്‍ഭാശയമുഴ നീക്കംചെയ്യല്‍ ശസ്ത്രക്രിയയാണ് ഇതോടെ വിജയകരമായി പൂര്‍ത്തിയായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 42 വയസ്സുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ‘യോനിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഗര്‍ഭാശയമുഴ സ്ഥിതി ചെയ്തിരുന്നത്, ഹിസ്റ്ററക്ടമിയിലൂടെ അടിയന്തരമായി ഇത് നീക്കം ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവന് തന്നെ ആപത്തായി മാറുമായിരുന്നു’ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. നാസര്‍ ടി (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ് – ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) പറഞ്ഞു.
പൊതുവെ 20 ശതമാനം സ്ത്രീകളിലും ഫൈബ്രോയിഡ് കാണപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ മഹാഭൂരിപക്ഷവും അപകടകരമല്ലാത്തവയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്താത്തവയുമാണ്. മരുന്ന് ഉപയോഗിച്ചോ, ലാപ്പറോസ്‌കോപ്പി ചെയ്‌തോ, എംബൊളൈസേഷന്‍ വഴിയോ, തുറന്നുള്ള ശസ്ത്രക്രിയയിലൂടെയോ ഒക്കെ ഇത്തരം ഗര്‍ഭാശയ മുഴകള്‍ നീക്കം ചെയ്യുന്നത് പതിവാണ്. എന്നാല്‍ 4.1 കി.ഗ്രാം ഭാരവും, പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയുമാണ് ഈ കേസിനെ വ്യത്യസ്തമാക്കിയത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് വയനാട് സ്വദേശിനി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടന്ന വിദഗ്ദ്ധ പരിശോധനയിലാണ് വലിയ ഗര്‍ഭാശയ മുഴ ശ്രദ്ധയില്‍ പെട്ടത്. 30 സെന്റിമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ടായിരുന്ന മുഴയുടെ 12 സെന്റീമീറ്റര്‍ ഭാഗം യോനിയില്‍ നിന്ന് പുറത്തേക്ക് തളളി നില്‍ക്കുന്ന അവസ്ഥയായിരുന്നു.
ഗര്‍ഭാശയത്തിന്റെ മുകളില്‍ നിന്നും വളരുന്ന മുഴ എന്നതും ശസ്ത്രക്രിയയെ സങ്കീര്‍ണ്ണമാക്കിമാറ്റി. 15 വര്‍ഷം മുന്‍പ് അണ്ഡാശയ കാന്‍സര്‍ ബാധിച്ച് ചികിത്സ നടത്തുകയും അസുഖത്തെ അതിജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവര്‍. ഇതിന് പുറമെ ഉദരത്തില്‍ മറ്റൊരു ട്യൂമര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുള്ള ശസ്ത്രക്രിയ വിജയകരമായിരുന്നില്ല. ശസ്ത്രക്രിയകഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ആസ്റ്റര്‍ മിംസിലെ സ്ത്രീരോഗ വിഭാഗം സീനിയർ കൺസൾറ്റൻറ്മാരായ ഡോ. നാസര്‍ ടി, ഡോ. റഷീദ ബീഗം, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലീം വി. പി, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അയിഷാ വര്‍ദ്ധ, സ്റ്റാഫ് നഴ്‌സ് അതിശയ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു
Health
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു

ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്രമന്ത്രാലയം. സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ ഇന്ത്യ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രലയം അറിയിച്ചു.
ഇന്ത്യയില്‍ നിലവില്‍ 257 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളാണെന്നും ആശുപത്രിയില്‍ പ്രവേശിക്കേണ്ട ആവിശ്യമില്ലെന്നും വിലയിരുത്തല്‍. പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപൂരിലും ഹോങ്കോങ്ങിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 30% വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. കേസുകളില്‍ മെയ് 10ന് 13.66 ശതമാനം വര്‍ധന രേഖപ്പെടുത്തി. നാല് ആഴ്ച്ച മുന്‍പ് 6.21 ശതമാനമായിരുന്നു. ഹോങ്കോങ് കൃത്യമായി രോഗബാധ്യതരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.
Health
നിപ: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; 166 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലാണ്.
നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആകെ 4749 വീടുകളാണ് സന്ദര്‍ശിച്ചത്.
പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാനും നിര്‍ദേശം നല്‍കി.
Health
സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്
പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
‘വേടന് എന്ന പേര്‍ തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു