Connect with us

india

എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരള ജെ.ഡി.എസിൽ ‘അസ്തിത്വ’ പ്രതിസന്ധി

ജെ.​ഡി.​എ​സ് കേ​ര​ള​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ലും കേ​ന്ദ്ര​ത്തി​ൽ എ​ൻ.​ഡി.​എ​യി​ലും

Published

on

മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ൽ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി കേ​ന്ദ്ര​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തോ​ടെ കേ​ര​ള​ത്തി​ലെ ജെ.​ഡി.​എ​സി​ൽ ‘അ​സ്തി​ത്വ’ പ്ര​തി​സ​ന്ധി. കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി എ​ൽ.​ഡി.​എ​ഫി​ൽ  നി​ല​കൊ​ള്ളു​മ്പോ​ൾ ക​ർ​ണാ​ട​ക​യി​ൽ പാ​ർ​ട്ടി എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യ​താ​ണ് ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന​ത്.

പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​വ​ദി​ച്ച​താ​ണ് ‘ക​റ്റ​യേ​ന്തി​യ ക​ർ​ഷ​ക സ്ത്രീ’ ​ചി​ഹ്നം. ഈ ​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് കേ​ര​ള നി​യ​മ​സ​ഭ​യി​ലെ​ത്തി​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​ൽ വൈ​ദ്യു​തി മ​ന്ത്രി​യും മാ​ത്യു ടി. ​തോ​മ​സ് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​ണ്. എ​ന്നാ​ൽ, ഇ​തേ ചി​ഹ്ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്റി​ലേ​ക്ക് മ​ത്സ​രി​ച്ചാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി കേ​ന്ദ്ര മ​ന്ത്രി​യാ​യ​ത്. കു​മാ​ര​സ്വാ​മി​യ​ട​ക്കം ജെ.​ഡി.​എ​സി​ലെ 2 ​പേ​രാ​ണ് ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ജ​യി​ച്ച​ത്.

ചു​രു​ക്ക​ത്തി​ൽ 2 സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മു​ള്ള പാ​ർ​ട്ടി എ​തി​ർ ചേ​രി​ക​ളി​ലാ​യി. കു​മാ​ര​സ്വാ​മി കേ​ന്ദ്ര മ​ന്ത്രി​യാ​യ​തോ​ടെ കേ​ര​ള​ത്തി​ലെ ജെ.​ഡി.​എ​സി​ന്റെ​യും എ​ൽ.​ഡി.​എ​ഫി​ന്റെ​യും നി​ല​പാ​ട് ചോ​ദ്യം​ചെ​യ്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക​യി​ലെ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്, രാ​ഷ്ട്ര​പ​തി-​ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സം​സ്ഥാ​ന ഘ​ട​കം പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. പു​തി​യ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ക്ക​ണം, മ​റ്റ് ജ​ന​ത പാ​ർ​ട്ടി​ക​ളി​ൽ ല​യി​ക്ക​ണം എ​ന്ന​ത​ട​ക്ക​മു​ള്ള ച​ർ​ച്ച​ക​ൾ പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും നേ​തൃ​ത്വ​ത്തി​ന് ധാ​ര​ണ​യി​ലെ​ത്താ​നാ​യി​രു​ന്നി​ല്ല.

ഇ​ത​ട​ക്ക​മു​ള്ള നി​ല​പാ​ടി​ൽ പ്ര​തി​​ഷേ​ധി​ച്ച് മു​ൻ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മ​ന്ത്രി​യു​മാ​യ നീ​ല​ലോ​ഹി​ത​ദാ​സ് നാ​ടാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ലോ​ഹ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്തി​ടെ​യും പാ​ർ​ട്ടി​യി​ലെ ഓ​രോ വി​ഭാ​ഗ​ങ്ങ​ൾ ആ​ർ.​​ജെ.​ഡി​യി​ലേ​ക്ക് മാ​റി​യി​രു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കൊ​ഴി​ഞ്ഞു​പോ​ക്കു​ണ്ടാ​കു​മെ​ന്നും കേ​ര​ള പാ​ർ​ട്ടി​യു​ടെ വ​ർ​ഗീ​യ​വി​രു​ദ്ധ ന​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ട് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​​മെ​ന്നു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ഴാ​ണ് എം.​വി. ശ്രേ​യാം​സ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ എ​ൽ.​ജെ.​ഡി സം​സ്ഥാ​ന ഘ​ട​കം പി​രി​ച്ചു​വി​ട്ട് ആ​ർ.​ജെ.​ഡി​യി​ൽ ല​യി​ച്ച​​തെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

crime

പ്രവാചക നിന്ദ; ഹിന്ദു പുരോഹിതനെതിരെ പൊലീസ് കേസെടുത്തു

മുഹമ്മദ് പെര്‍വായിസ് ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകള്‍ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

മുസ്‌ലിം മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. മുഹമ്മദ് പെര്‍വായിസ് ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകള്‍ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ ലോഹ്യ നഗറിര്‍ പ്രസംഗത്തിനിടയിലാണ് നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. ഹിന്ദി ഭവനില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പരാമര്‍ശം.

ദസറ ദിവസങ്ങളില്‍ കോലം കത്തിക്കുകയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് നരസിംഹാനന്ദന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്നാലെ യു.പി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നരസിംഹാനന്ദക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു.

മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് നേരത്തെയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. 2022ല്‍ ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

india

മറാത്തകൾക്കുള്ള സംവരണം കേന്ദ്രം 75 ശതമാനമായി ഉയർത്തണം -ശരദ് പവാർ

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചൂടുപിടിക്കുന്ന മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.

Published

on

മറാത്തകൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും സംവരണം വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്മേൽ സമ്മർദം ചെലുത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശരദ് പവാറിന്റെ പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചൂടുപിടിക്കുന്ന മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.

നിലവിൽ സുപ്രീം കോടതി 50 ശതമാനമായി ഉയർത്തിയ സംവരണ പരിധി 75 ശതമാനമായി ഉയർത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 1990-ൽ പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 69 ശതമാനമായി ഉയർത്തിയ തമിഴ്‌നാടിനെ ചൂണ്ടിക്കാണിച്ച പവാർ, എന്തുകൊണ്ട് മഹാരാഷ്ട്രയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ചോദിച്ചു.

‘സംവരണ ക്വാട്ടയിലെ 50% പരിധി മറികടക്കാൻ ഒരു സർക്കാരിനും കഴിയില്ല എന്നതാണ് പ്രശ്നം. ഒരു സംസ്ഥാനത്തിന് കൂടുതൽ സംവരണം വേണമെങ്കിൽ പാർലമെൻ്റിൽ നിയമനിർമാണം നടത്തി മാറ്റങ്ങൾ വരുത്തേണ്ടിവരും, ‘ അദ്ദേഹം പറഞ്ഞു. എന്നാൽ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് പവാർ വിഷയം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രിയായിരിക്കെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

പവാറിൻ്റെ പ്രസ്താവനയെ വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കർ വിമർശിച്ചു. ക്വാട്ട പരിധി 75% ആയി ഉയർത്തണമെന്ന ആവശ്യം പവാറിൻ്റെ ബുദ്ധിയില്ലായ്മയുടെ സൂചനയാണെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും കോൺഗ്രസിൻ്റെയും നേതാക്കൾ അടങ്ങുന്ന സഹകരണ മേഖലയ്ക്ക് എപ്പോൾ ക്വാട്ട ആനുകൂല്യം നൽകുമെന്നും അദ്ദേഹം ചോദിച്ചു.

‘ഇത് പവാറിന്റെ ബുദ്ധിയില്ലായ്മയാണ്. സംവരണം ഒരു വികസന പ്രശ്നമല്ല. ഇത് ഒരു സമൂഹത്തെ ഉന്നതിയിലേക്ക് എത്തിക്കുന്നതായാണ്,’ അംബേദ്കർ പറഞ്ഞു. 75% സംവരണം ആവശ്യപ്പെടുന്നത് പൗരന്മാർക്ക് സുരക്ഷിതമായ ജീവിതം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്ന് അംബേദ്കർ പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഒ.ബി.സി വിഭാഗത്തിന് കീഴിലുള്ള സമുദായത്തിന് സംവരണം നൽകിയില്ലെങ്കിൽ അധികാരത്തിലുള്ളവരെ വെറുതെ വിടില്ലെന്ന് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ പറഞ്ഞു.

Continue Reading

india

പ്രതിപക്ഷ നേതാവായി 100 ദിനങ്ങള്‍; രാഷ്ട്രത്തോട് പ്രതിജ്ഞാബദ്ധത പുലർത്തുമെന്ന് രാഹുൽ ഗാന്ധി

സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നിരവധി നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം. 

Published

on

ലോക്സഭയിൽ പ്രതിപക്ഷ നേതാവായി 100 ദിനങ്ങൾ തികച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു പതിറ്റാണ്ടായി ഒഴിഞ്ഞുകിടന്ന ലോക്‌സഭയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി ചുമതലയേറ്റത് ജൂൺ 24നാണ്. സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നിരവധി നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം.

‘ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഹൃദയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം എന്നിവയുടെ മൂല്യങ്ങൾ പുനഃസ്ഥാപിക്കുക’ എന്നതാണ് തൻ്റെ ദൗത്യമെന്ന് പറഞ്ഞുകൊണ്ട് തന്റെ എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളിലും രാഹുൽ ഗാന്ധി വീഡിയോ പങ്കുവെക്കുകയും ചെയ്തു. ‘കൂടുതൽ നീതിയും അനുകമ്പയും സാമ്പത്തികമായി സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് എന്നെ നയിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ലാറ്ററൽ എൻട്രി നയം, റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ നിന്നുള്ള ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നീക്കം ചെയ്യുക, അല്ലെങ്കിൽ ബ്രോഡ്കാസ്റ്റ് ബില്ലിൻ്റെ കരട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പിൻവലിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിനെ നിർബന്ധിച്ചതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. പലപ്പോഴും പാർലമെൻ്റിൽ എത്താത്ത പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം വർധിപ്പിക്കാൻ രാഹുൽ ഗാന്ധി പ്രവർത്തിച്ചിട്ടുണ്ടെന്നും ഖേര പറഞ്ഞു.

‘നമ്മുടെ മന്ത്രിമാരുടെ വലിയ ബംഗ്ലാവുകളിൽ ആശങ്കകളുമായി എത്തുന്ന ആളുകൾക്ക് രാഹുൽ ഗാന്ധി ശബ്ദം നൽകി. അധികാരത്തിൻ്റെ ഇടനാഴികളിൽ തങ്ങളെത്തന്നെ കേൾക്കാൻ പാടുപെടുന്നവരുടെ ശബ്ദം ഉയർത്തേണ്ടത് എത്ര അനിവാര്യമാണെന്ന് അദ്ദേഹത്തിൻ്റെ പ്രവൃത്തികൾ കാണിക്കുന്നു,’ ഖേര കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം , പ്രാദേശിക ജനങ്ങളുമായുള്ള ആശയവിനിമയം, സംസ്ഥാനത്തെ വംശീയ കലാപം പാർലമെൻ്റിൽ ഉന്നയിച്ചത്, 45 ബ്യൂറോക്രാറ്റിക് സ്ഥാനങ്ങളിലേക്കുള്ള ലാറ്ററൽ റിക്രൂട്ട്‌മെൻ്റ് പരസ്യങ്ങളെ രാഹുൽ ഗാന്ധി എതിർത്തത്, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ലോക്കോ പൈലറ്റുമാരുടെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഖേര സംസാരിച്ചു.

Continue Reading

Trending