Features
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത ഹരിത വി. കുമാര്‍ ഐ.എ.എസ്
Published
2 years agoon
By
webdesk13ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്‌സലന്‍സി പുരസ്‌കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍. റേഷന്‍ കാര്‍ഡിനെ ബുക്ക് രൂപത്തില്‍ നിന്ന് ഇ- കാര്‍ഡിലേക്ക് പരിഷ്‌കരിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍. 2013 കേരള കേഡര്‍ സിവില്‍ സര്‍വ്വന്റ്. കോവിഡ് കാലത്ത് വാര്‍റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്‍ ഒരാള്‍. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍, കോളജീയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ പദവികള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍.
സ്വപ്‌നം നെയ്യാന്‍ ‘ഹരിത’പാഠം
ഹരിത വി. കുമാര്‍ ഐ.എ.എസ്/ പി. ഇസ്മായില്‍
സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.
ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്‍ തന്നെ എന്റെ മനസ്സില്‍ കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്‍.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്‍ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്‍ രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി. ഐ.ആര്‍.എസ് കിട്ടിയിട്ടും വീണ്ടുമൊരിക്കല്‍ കൂടി പരീക്ഷയെഴുതുമ്പോള്‍ എന്റെ കയ്യിലുള്ള സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണം, തിരിഞ്ഞുനോക്കുമ്പോള്‍ ഒരു വട്ടം കൂടി എഴുതിയിരുന്നെങ്കില്‍ എന്ന് പിന്നീട് ഖേദിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന ഞാന്‍ തീരുമാനമെടുത്തിരുന്നു. അങ്ങനെ അവസാനത്തെ ചാന്‍സും ഉപയോഗപ്പെടുത്തിയപ്പോഴാണ് ഞാന്‍ ഒന്നാം റാങ്കുകാരിയായത്.
സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍
യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) ഓരോ വര്‍ഷവും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്‍വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.
സിവില്‍ സര്‍വീസ് യോഗ്യത
ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്‍ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്‍സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരസമുണ്ട്. ബിരുദ സര്‍ഫിക്കറ്റ് ഇന്റര്‍വ്യു സമയത്ത് ഹാജറാക്കിയാല്‍ മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.
പരീക്ഷഘട്ടവും മാര്‍ക്കും
പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്‍ സര്‍വീസിന് കടക്കേണ്ടത്.
പ്രിലിമിനറി
രണ്ടുപേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിലുള്ളത്. ഒന്നാം പേപ്പര്‍: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 100 ചോദ്യം, 200 മാര്‍ക്ക്. രണ്ടാം പേപ്പര്‍: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 80 ചോദ്യം, 200 മാര്‍ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാന്‍ മാത്രമേ സാധിക്കൂ. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്‍ പരമാവധി പതിമൂവായിരത്തോളം പേര്‍ മാത്രമാണ് മെയിന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
മെയിന്‍സ്
മെയിന്‍സില്‍ ഒമ്പത് പേപ്പറാണുള്ളത്.
ഇതില്‍ മുന്നുറു മാര്‍ക്ക് വീതം വരുന്ന ഇന്ത്യന്‍ ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്‍ ഇരുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.റാങ്ക് നിര്‍ണ്ണയത്തില്‍ല്‍ ഈ പേപ്പര്‍ പരിഗണിക്കുന്നതല്ല. എന്നാല്‍, ഈ രണ്ടുപേപ്പറുകള്‍ പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 മാര്‍ക്കാണ്. ഇതില്‍ മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.
ഇന്റര്‍വ്യൂ
പരീക്ഷാര്‍ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്‍വ്യൂവിന് 275 മാര്‍ക്കാണുള്ളത്. മെയിന്‍സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് മൊത്തം. മെയിന്‍സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്‍ക്ക് ചേര്‍ത്താണ് ഫൈനല്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
വില്ലനാവുന്ന നെഗറ്റീവ് മാര്‍ക്കുകള്‍
പ്രിലിമിനറി പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്‍ക്ക് ഏര്‍പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്‍ക്കാണെങ്കില്‍ ഉത്തരം തെറ്റിയാല്‍ അതിന്റെ മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്‍ മൂന്ന് ഉത്തരം തെറ്റിയാല്‍ ഒരു ശരിയുത്തരത്തിന്റെ മാര്‍ക്ക് നഷ്ടപെടും. ആയതിനാല്‍ ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്‍ വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്‍ മനസ്സിലാക്കാന്‍ മോക് ടെസ്റ്റുകള്‍ അനിവാര്യമാണ്.
പരീക്ഷ കേന്ദ്രങ്ങങ്ങള്‍
സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്‍സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്‍ ദേശീയ തലത്തില്‍ ഡല്‍ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്‍ വെച്ചാണ് ഇന്റര്‍വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന പല ബോര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്‍വ്യൂ നടക്കാറുള്ളത്.
സര്‍ക്കാര്‍ സഹായങ്ങള്‍
ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്‍സ്, ബാച്ചുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സിവില്‍ സര്‍ക്കാര്‍ അക്കാദമിയില്‍ കുറഞ്ഞ ചിലവില്‍ പരിശീലന സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് ഇന്റര്‍വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്‍ക്കും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചു യോഗ്യത നേടിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഐഛിക വിഷയം മലയാളമാവാന്‍?
ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്‍ ദിവസവും മൂന്ന് മണിക്കൂര്‍ വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്‍ രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്‍പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്‍ പഠിക്കുമ്പോഴുള്ള സങ്കീര്‍ണതകള്‍ക്കിടയില്‍ മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.
മാതൃഭാഷയുടെ അനിവാര്യത
ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്‍ പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെ അറിയാന്‍ ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.
അധ്യാപകരുടെ റോള്‍?.
കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്‍ ജില്ലാ കലക്ടറായി ചാര്‍ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്‍ക്കു കാര്യങ്ങള്‍ മനസിലാവുന്ന പ്രായത്തില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്‍ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്‍ ആരെങ്കിലും ഒരാള്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്‍ നാരായണന്‍ സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്‍ എന്റെ വിജയത്തില്‍ കരുത്തായിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്‍ നിന്നാണ്. ഈ പാഠഭാഗങ്ങള്‍ നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഉയരത്തില്‍ എത്തുന്ന മിടുക്കരെ വാര്‍ത്തെടുക്കാന്‍ സാധിക്കും.
കലകള്‍ പകര്‍ന്ന ആത്മവിശ്വാസം?.
പാഠ പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്‍ ചെറുപ്പത്തിലെ കലാപഠനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പാട്ടും കര്‍ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്‍പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്‍ സ്റ്റേജില്‍ കയറി പരിപാടികള്‍ അവതരിപ്പിക്കുന്നവരില്‍ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ പേടിയുണ്ടാവില്ല. മുതിര്‍ന്നതിന് ശേഷം വേദിയില്‍ എത്തുമ്പോള്‍ സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്‍ കാലത്തെ സ്റ്റേജുകള്‍ പറക്കാനുള്ള ചിറകുകളാണ് നല്‍കിയത്. കൂട്ടായ്മകള്‍ കൂടിയാണ് കലകള്‍ വിഭാവനം ചെയ്യുന്നത്.
മറക്കാനാവാത്ത യാത്ര
സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. അച്ചനും ഞാനും ഇപ്പോള്‍ നാഗ്പൂരിലെ റവന്യു സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്‍ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്‍ഷവുമായിരുന്നു ആ യാത്രയുടെ ത്രില്‍. ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്‍ തുടര്‍യാത്രകളില്‍ ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്‍ന്നത്.
ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?
പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്‍ സര്‍വീസില്‍ എത്തിയതിനു ശേഷമാണു നോണ്‍ ഫിക്ഷന്‍ വായിച്ചു തുടങ്ങിയത്. ഖലീല്‍ ജിബ്രാനും ജലാലുദ്ദീന്‍ റൂമിയുമാണ് ഇഷ്ട എഴുത്തുകാര്‍. ജിബ്രാന്റെ പ്രവാചകന്‍ എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്‍ഷം മുന്‍പ് ഞാന്‍ മനസിലാക്കിയ അര്‍ത്ഥമല്ല ഇപ്പോള്‍ അതിലെ ഓരോ വരികള്‍ക്കും. നമ്മള്‍ വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്‍, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്‍ എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.
(പ്രത്യേക സ്ഥലത്ത് കൊടുക്കണം)
‘ഹരിത ടിപ്‌സ്’
യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.
പ്രിലിംസും മെയിന്‍സും ഒന്നിച്ചു പഠിക്കണം.
മൂന്ന് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്‍ കഴിയണം.
പഠിക്കാന്‍ താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കണം.
പഠനത്തില്‍ മടുപ്പ് വരുമ്പോള്‍ ഇഷ്ട വിഷയത്തിലേക്ക് മാറണം.
ഇന്റര്‍വ്യൂ മുന്നില്‍ കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.
(ജൂണ്‍ ഒന്നിനാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍)
കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഹരിത വി. കുമാര്‍ ഐ.എ.എസ്
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത. ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്‌സലന്‍സി പുരസ്‌കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍. റേഷന്‍ കാര്‍ഡിനെ ബുക്ക് രൂപത്തില്‍ നിന്ന് ഇ- കാര്‍ഡിലേക്ക് പരിഷ്‌കരിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍. 2013 കേരള കേഡര്‍ സിവില്‍ സര്‍വ്വന്റ്. കോവിഡ് കാലത്ത് വാര്‍റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്‍ ഒരാള്‍. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍, കോളജീയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ പദവികള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍.
സ്വപ്‌നം നെയ്യാന്‍ ‘ഹരിത’പാഠം
ഹരിത വി. കുമാര്‍ ഐ.എ.എസ്/ പി. ഇസ്മായില്‍
സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.
ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്‍ തന്നെ എന്റെ മനസ്സില്‍ കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്‍.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്‍ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്‍ രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി.
സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍
യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) ഓരോ വര്‍ഷവും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്‍വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.
സിവില്‍ സര്‍വീസ് യോഗ്യത
ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്‍ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്‍സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരസമുണ്ട്. ബിരുദ സര്‍ഫിക്കറ്റ് ഇന്റര്‍വ്യു സമയത്ത് ഹാജറാക്കിയാല്‍ മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.
പരീക്ഷഘട്ടവും മാര്‍ക്കും
പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്‍ സര്‍വീസിന് കടക്കേണ്ടത്.
പ്രിലിമിനറി
രണ്ടുപേപ്പറുകളാണ്
പ്രിലിമിനറി
രണ്ടു പേപ്പറുകളാണ് പരീക്ഷയിലുള്ളത്. ഒന്നാം
പേപ്പര്‍: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 100 ചോദ്യം, 200 മാര്‍ക്ക്. രണ്ടാം പേപ്പര്‍: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 80 ചോദ്യം, 200 മാര്‍ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാന്‍ മാത്രമേ സാധിക്കൂ. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്‍ പരമാവധി പതിമൂവായിരത്തോളം പേര്‍ മാത്രമാണ് മെയിന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
മെയിന്‍സ്
മെയിന്‍സില്‍ ഒമ്പത് പേപ്പറാണുള്ളത്.
ഇതില്‍ മുന്നുറു മാര്‍ക്ക് വീതം വരുന്ന ഇന്ത്യന്‍ ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്‍ ഇരുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.റാങ്ക് നിര്‍ണ്ണയത്തില്‍ല്‍ ഈ പേപ്പര്‍ പരിഗണിക്കുന്നതല്ല. എന്നാല്‍, ഈ രണ്ടുപേപ്പറുകള്‍ പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 മാര്‍ക്കാണ്. ഇതില്‍ മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.
ഇന്റര്‍വ്യൂ
പരീക്ഷാര്‍ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്‍വ്യൂവിന് 275 മാര്‍ക്കാണുള്ളത്. മെയിന്‍സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് മൊത്തം. മെയിന്‍സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്‍ക്ക് ചേര്‍ത്താണ് ഫൈനല്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
വില്ലനാവുന്ന നെഗറ്റീവ് മാര്‍ക്കുകള്‍
പ്രിലിമിനറി പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്‍ക്ക് ഏര്‍പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്‍ക്കാണെങ്കില്‍ ഉത്തരം തെറ്റിയാല്‍ അതിന്റെ മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്‍ മൂന്ന് ഉത്തരം തെറ്റിയാല്‍ ഒരു ശരിയുത്തരത്തിന്റെ മാര്‍ക്ക് നഷ്ടപെടും. ആയതിനാല്‍ ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്‍ വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്‍ മനസ്സിലാക്കാന്‍ മോക് ടെസ്റ്റുകള്‍ അനിവാര്യമാണ്.
പരീക്ഷ കേന്ദ്രങ്ങങ്ങള്‍
സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്‍സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്‍ ദേശീയ തലത്തില്‍ ഡല്‍ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്‍ വെച്ചാണ് ഇന്റര്‍വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന പല ബോര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്‍വ്യൂ നടക്കാറുള്ളത്.
സര്‍ക്കാര്‍ സഹായങ്ങള്‍
ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്‍സ്, ബാച്ചുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സിവില്‍ സര്‍ക്കാര്‍ അക്കാദമിയില്‍ കുറഞ്ഞ ചിലവില്‍ പരിശീലന സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് ഇന്റര്‍വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്‍ക്കും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചു യോഗ്യത നേടിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഐഛിക വിഷയം മലയാളമാവാന്‍?
ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്‍ ദിവസവും മൂന്ന് മണിക്കൂര്‍ വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്‍ രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്‍പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്‍ പഠിക്കുമ്പോഴുള്ള സങ്കീര്‍ണതകള്‍ക്കിടയില്‍ മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.
മാതൃഭാഷയുടെ അനിവാര്യത
ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്‍ പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെ അറിയാന്‍ ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.
അധ്യാപകരുടെ റോള്‍?.
കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്‍ ജില്ലാ കലക്ടറായി ചാര്‍ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്‍ക്കു കാര്യങ്ങള്‍ മനസിലാവുന്ന പ്രായത്തില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്‍ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്‍ ആരെങ്കിലും ഒരാള്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്‍ നാരായണന്‍ സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്‍ എന്റെ വിജയത്തില്‍ കരുത്തായിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്‍ നിന്നാണ്. ഈ പാഠഭാഗങ്ങള്‍ നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഉയരത്തില്‍ എത്തുന്ന മിടുക്കരെ വാര്‍ത്തെടുക്കാന്‍ സാധിക്കും.
കലകള്‍ പകര്‍ന്ന ആത്മവിശ്വാസം?.
പാഠ പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്‍ ചെറുപ്പത്തിലെ കലാപഠനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പാട്ടും കര്‍ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്‍പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്‍ സ്റ്റേജില്‍ കയറി പരിപാടികള്‍ അവതരിപ്പിക്കുന്നവരില്‍ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ പേടിയുണ്ടാവില്ല. മുതിര്‍ന്നതിന് ശേഷം വേദിയില്‍ എത്തുമ്പോള്‍ സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്‍ കാലത്തെ സ്റ്റേജുകള്‍ പറക്കാനുള്ള ചിറകുകളാണ് നല്‍കിയത്. കൂട്ടായ്മകള്‍ കൂടിയാണ് കലകള്‍ വിഭാവനം ചെയ്യുന്നത്.
മറക്കാനാവാത്ത യാത്ര
സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. അച്ചനും ഞാനും ഇപ്പോള്‍ നാഗ്പൂരിലെ റവന്യു സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്‍ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്‍ഷവുമായിരുന്നു ആ യാത്രയുടെ ത്രില്‍. ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്‍ തുടര്‍യാത്രകളില്‍ ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്‍ന്നത്.
ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?
പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്‍ സര്‍വീസില്‍ എത്തിയതിനു ശേഷമാണു നോണ്‍ ഫിക്ഷന്‍ വായിച്ചു തുടങ്ങിയത്. ഖലീല്‍ ജിബ്രാനും ജലാലുദ്ദീന്‍ റൂമിയുമാണ് ഇഷ്ട എഴുത്തുകാര്‍. ജിബ്രാന്റെ പ്രവാചകന്‍ എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്‍ഷം മുന്‍പ് ഞാന്‍ മനസിലാക്കിയ അര്‍ത്ഥമല്ല ഇപ്പോള്‍ അതിലെ ഓരോ വരികള്‍ക്കും. നമ്മള്‍ വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്‍, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്‍ എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.
‘ഹരിത ടിപ്‌സ്’
യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.
പ്രിലിംസും മെയിന്‍സും ഒന്നിച്ചു പഠിക്കണം.
മൂന്ന് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്‍ കഴിയണം.
പഠിക്കാന്‍ താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കണം.
പഠനത്തില്‍ മടുപ്പ് വരുമ്പോള്‍ ഇഷ്ട വിഷയത്തിലേക്ക് മാറണം.
ഇന്റര്‍വ്യൂ മുന്നില്‍ കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.
You may like
-
ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍. പ്രശാന്ത് ഐ.എ.എസ്
-
സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും ഭക്ഷ്യധാന്യം കടത്തിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
-
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിന് കുറ്റാരോപണ മെമ്മോ നൽകിഎ
-
വാട്സാപ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം
-
ഐ.എ.എസ് ക്ഷാമം; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍
-
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; സസ്പെന്ഷന് ഉത്തരവില്‍ കെ. ഗോപാലകൃഷ്ണനെതിരെ ഗുരുതര കണ്ടെത്തല്‍
Features
ചരിത്ര പ്രസിദ്ധമായ വെള്ളിയാങ്കല്ലും കാവലായി ലൈറ്റ് ഹൗസും
സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ.
Published
1 year agoon
November 12, 2023By
webdesk13പി.കെ മുഹമ്മദലി
കോഴിക്കോട് ജില്ലയിലെ തിക്കോടി കോടിക്കൽ തീരത്ത് നിന്ന് ഏഴ് കീലോമീറ്ററോളം അകലെ അറബികടലിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയാം കല്ല്. പരന്ന് കിടക്കുന്ന മഹാ സമുദ്രത്തിന്റെ നീലിമയിൽ വെട്ടിതിളങ്ങി നിൽക്കുന്ന പാറകളുടെ പവിഴ ദീപായ വെള്ളിയാംകല്ലിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ…വഴിമാറിയെത്തിയ നിരവധി വിദേശ കപ്പലുകൾ ഇടിച്ച് തരിപ്പണമായ സ്ഥലം…പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ആയിഷ എന്ന പെൺകുടിയുടെ കഥ ഇങ്ങനെ ഇന്ത്യയുടെ ചരിത്രം .
ഒരുപാട് യുദ്ധങ്ങളുടെ ഓർമ്മകൾ പറയാനുണ്ട് വെള്ളിയാം കല്ലിന്. ഇന്നു വരെ പേര് പോലും കണ്ടെത്താനാവാത്ത ദേശാടന പറവകളുടെയും വൻകരാനന്തര സഞ്ചാരികളായ അനേകായിരം പക്ഷികളുടെ വിശ്രമ കേന്ദ്രവും കൂടിയാണ് നടുക്കലിൽ ഉയർന്ന് നിൽക്കുന്നഈ വിശാലമായ പാറ.പക്ഷികളുടെ വിസർജ്യത്താലാണ് വെള്ളനിറമായി ഈ പാറ മാറിയതും വെള്ളിയാം കല്ല് എന്ന് പേര് വരാനുള്ള കാരണം.
ഇസ്ലാമിക ചരിത്രത്തിലും ഹിന്ദു പുരാണത്തിലുമെല്ലാം വെള്ളിയാംകല്ലിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആദം നബിയുടെ കാൽപാതം പതിഞ്ഞ സ്ഥലമാണെന്നും മുക്കുവൻ മാരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിന് പ്രത്യാക സ്ഥാനമുണ്ട് നിരവധി ക്ഷേത്രങ്ങളിൽ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്ന് എത്തിയതാണെന്നുള്ള ഐതിഹ്യം ഉണ്ട്. വെള്ളിയാം കല്ലിലേക്ക് പോകുന്നവർ പ്രത്യാകം പ്രാർത്ഥന നടത്തണമെന്നും ശരീരം ശുദ്ധികരിക്കാതെ ഈ പാറയിൽ കയറരുതെന്നും ഇവരുടെ മത വിശ്വാസത്തിൽ പറയുന്നുണ്ട്.
സാമൂതിരിയുടെ നാവികപ്പടത്തലവൻ ധീര ദേശാഭീമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും ചുടുചോരയും പീരങ്കിയുണ്ടകളേറ്റ പാടുകളും ഇന്ന് വെള്ളിയാംകല്ലിനുണ്ട്. കുഞ്ഞാലിമരക്കാറും നാവികപ്പടയും കടലിന്റെ കണ്ണെത്താ ദൂരത്ത് നിന്ന് വരുന്ന ശ്രത്രുക്കളെ നേരിട്ടെത് വെള്ളിയാം കല്ലിൽവെച്ചാണ്. പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെൺകുട്ടിയെ വെള്ളിയാം കല്ലിൽ വെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പട്ടാളക്കാരൻ അവളെ രക്ഷിക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പറങ്കികളെ കൊന്നുകളയുകയും ഇവിടുന്ന് ചെയ്തിട്ടുണ്ട്.
ഈ സംഭവം പോർച്ചുഗീസ് പ്രണയകാവ്യാമായി പ്രചരിച്ചിരുന്നു.1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ട് മുഴുവനും കുഞ്ഞാലിമരക്കാറും നാവികസൈന്യാധിപൻമാരും പോർച്ചുഗീസ് ശക്തികളെ തുരത്താൻ കാവൽ നിന്നത് ഈ പാറകളുടെ ഒളിവിലാണ്. ഒരൊറ്റ ശീലാഖണ്ഡമല്ല വെള്ളിയാം കല്ല് .ഭീമാകാരൻ പാറക്കെട്ടുകൾ അതിൻ മേൽ ഏതാനും പടുകൂറ്റൻ പാറകൾ ദൂരേ നിന്ന് നോക്കുമ്പോൾ വശം ചരിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന മനുഷ്യ രൂപത്തെ ഓർമ്മിപ്പിക്കുന്ന വലിയ പാറക്കല്ലുകൾ.വെള്ളിയാം കല്ലിന്റെ തെക്ക് വശത്ത് പാറയുടെ മുകളിൽ ഭയം വിതക്കുന്ന രീതിയിൽ ആരോ എടുത്ത് വെച്ചത് പോലെ കാണുന്ന പാറക്കല്ലിന് പണ്ട് മുതലെ നാട്ടുകാരിതിനെ എടുത്ത് വെച്ച കല്ല് എന്ന പേരിലാണ് പറയപ്പെടുന്നത്.
തൊട്ടു സമീപത്തായി പന്നിയുടെ മുഖവുമായി സാദൃശ്യം തോന്നുന്ന കല്ലിന് പന്നിക്കല്ല് എന്നപേരിലും അറിയപെടുന്നു. വെള്ളിയാം കല്ലിൽ തൊടാതെ അൽപം മാറി ആമയുടെ പുറന്തോട് പോലെ ഒരു ഭാഗം ജലോപരിതലത്തിൽ കാണപെടുന്ന കല്ലിന് ആമക്കല്ല് എന്ന പേരിലും പറയപ്പെടുന്നുണ്ട്. കല്ലുമ്മക്കായ,സ്ലേറ്റിലെഴുതാനുപയോഗിക്കുന്ന പെൻസിലുകൾ,വർണാഭമായ പല രൂപത്തിലുമുള്ള കളർ കല്ലുകൾ,കല്ല് രൂപത്തിലുള്ള പല അച്ചുകളും വെള്ളിയാംങ്കല്ലിൽ സുലഭമാണ്. കടലിന്റെ അടി ഭാഗത്തേക്ക് ഈ ശിലാസ്തംഭത്തിൽ നിന്ന് പന്ത്രണ്ട് ആൾ താഴ്ചയുണ്ട്.
പാറയുടെ മുകളിൽ ആഴത്തിലുള്ള കിണറുകളും ഉണ്ട്. നിരവധി വിനോദ സഞ്ചാരികൾ വെള്ളിയാംകല്ല് കാണാൻ പല സ്ഥലങ്ങളിൽ നിന്ന് ബോട്ട്,വഞ്ചി മാർഗമെല്ലാം ഇവിടെയെത്തുന്നുണ്ട്. പ്രത്യാക കലാവസ്ഥയിൽ വർഷത്തിലെ ചില മാസങ്ങളിൽ മാത്രമെ ഇവിടെ സഞ്ചരിക്കാൻ പറ്റു.എം മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങൾ എന്ന പുസ്തകത്തിൽ വെള്ളിയാം കല്ലിലേക്ക് പോകുന്ന സാഹസികതയെ കുറിച്ച് കൃത്യമായി വിവരിച്ചിട്ടുണ്ട്. വില്യം ലോഗൽ മലബാർ മാന്വലിൽ ‘Sacri Fice Rock’ എന്ന് വെള്ളിയാംങ്കല്ലിനെ കുറിച്ച് പ്രത്യാകം വിശേഷിപ്പിച്ചിട്ടുണ്ട്. നാല് ഏക്കറോളം വിസ്തീർണ്ണമുള്ള ഈ പാറകൂട്ടങ്ങളിലേക്ക് കയറണമെങ്കിൽ ഇരുന്നൂറ് മീറ്ററെങ്കിലും നീന്തി മാത്രമെ കയറാൻപറ്റു.
കടലിലെ ഏറ്റവും ആഴം കൂടിയ ഭാഗവും വലിയ മത്സ്യങ്ങൾ തങ്ങി നിൽക്കുന്നതും ഇവിടെയാണ്. പാറകൾക്കിടയിൽ ഗുഹാ രൂപത്തിൽ പ്രത്യാക അറകൾ വെള്ളിയാംകല്ലിലുണ്ട്. സാഹസികമായി മത്സ്യ ബന്ധനം നടത്തി ജീവിതം കരപിടിപ്പിക്കുന്ന നിരവധി മൽസ്യ തൊഴിലാളികൾ തിക്കോടി,കോടിക്കൽ കടൽതീരത്ത് ഉണ്ട്. നിരവധി മത്സ്യ തൊഴിലാളികൾ ഇവിടെ വെച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. പോർച്ചുഗീസ് നാവികർക്ക് ബോംബെ മുതൽ പന്തലായനി കോഴിക്കോട് വരെയുള്ള കടൽ മാർഗത്തിൽ വെള്ളിയാങ്കല്ല് വലിയ തടസ്സമായിരുന്നു .വെള്ളിയാങ്കല്ലിന്റെ തൊട്ടു സമീപത്തെ സ്ഥലമായ പന്തലായനി അറബിവ്യാപാരികളുടെയും ചൈനക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു.
പോർച്ചുഗീസുകാർ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വിലയേറിയ കല്ലുകളും പന്തലായനി തുറമുഖത്തേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട്പോകാൻ വെള്ളിയാംകല്ല് വഴിയാണ്. വലിയ ചരക്ക്കപ്പലുകൾ ദിവസങ്ങളോളം തങ്ങുകയും നാവികർ വിശ്രമിക്കുകയും വെള്ളിയാംങ്കല്ലിലാണ്. കൂറ്റൻ പോർച്ചുഗീസ് കപ്പലുകൾ ഇവിടെ വെച്ച് കടൽക്കയങ്ങളിലേക്ക് മുങ്ങിപോയിട്ടുണ്ട്. പോർച്ചുഗീസുകാരും അവരെ പിന്തുടർന്ന് എത്തിയ യൂറോപ്പ്,അറബ്,ചൈനീസ് കപ്പലുകൾ കൊള്ളയടിച്ചും കൂട്ടിയിടിച്ച് തരിപ്പണമായും രക്തപങ്കിലമാക്കി തിർത്തിട്ടുണ്ട് ഇവിടെ. 1766 ൽ മൈസൂർ രാജാവായ ഹൈദർ അലി മലബാർ അക്രമിച്ചതിനു ശേഷം 1786 ൽ അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ വടക്കൻ കേരളം പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആക്കിയപ്പോൾ തിക്കോടി കടലൂർ തിരദേശ ഗ്രാമത്തെ തന്റെ സൈനിക ഉപകേന്ദ്രമായി മാറ്റി ഇവിടെ ഒരുകോട്ട നിർമ്മിച്ചതായി ബ്രിട്ടീഷ് രേഖകളിൽ പറയുന്നു.
1792 കാലഘട്ടം മുതൽ മലബാർ ജില്ല ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് സ്റ്റേറ്റിന് കിഴിലായതോടെ കോഴിക്കോട്,കണ്ണൂർ,ബോംബെ തുറമുഖങ്ങൾക്കിടയിലുള്ള വ്യാപരാവും കപ്പൽ ഗതാഗതവും വർദ്ധിച്ച സാഹചര്യത്തിൽ നിരവധി നാവികർക്ക് ജീവൻ നഷ്ട്ടമാകുകയും കപ്പലുകൾ വെള്ളിയാങ്കല്ലിൽ കുട്ടിയിച്ച് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടിഷ് സർക്കാർ ഇന്ത്യാ സർക്കാറിനെ ഗൗരവമായി ചർച്ചയ്ക്ക് വിളിക്കുകയും അപകടത്തിൽ രക്ഷനേടാൻ വഴികാട്ടിയായി വിളക്കുമാടമെന്ന (ലൈറ്റ് ഹൗസ്)എന്ന ആശയം ഉദിക്കുന്നത്.
1985 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്യൂ.ജെ പോവൽ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ ലൈറ്റ് ഹൗസ് വിഭാഗം എഞ്ചിനിയറായ എഫ് ഡബ്യൂ ആഷ്പ്പിറ്റിനോട് വെള്ളിയാംകല്ല് നേരിട്ട് സന്ദർശിച്ച് പഠനം നടത്താൻ ആവിശ്യപെടുകയും അത് പ്രകാരം കടലൂർ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ എഫ് ഡബ്യൂ ആഷ്പിറ്റ് വെള്ളിയാംകല്ല് സന്ദർശിക്കുകയും അപകട സാധ്യതകളുടെയും അത് തടയാനാവിശ്യമായ പരിഹാര മാർഗങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് 1896ൽ മദ്രാസ് പ്രസിഡൻസി ഓഫീസർക്ക് കൈമാറുകയും ചെയ്തു.1906 നവംബറിൽ ഗവർമെൻറ് സിക്രട്ടറി എഫ്.ജെ വിൽസൺ പൊതുമാരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറായ സ്മിത്തിനെ ലൈറ്റ് ഹൗസ് നിർമ്മാണത്തിനായി നിയമിക്കുകയും ചെയ്തു.
സ്മിത്ത് സമയം പാഴാക്കാതെ ലൈറ്റ് ഹൗസിന് അടിത്തറ പണിയുന്നതിനും മറ്റുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ മത്സ്യതൊഴിലാളികളെ വിളിച്ച് ചേർക്കുകയും ഇവരുടെ സഹായത്താൽ ലൈറ്റ് ഹൗസ് നിർമ്മാണ തൊഴിലാളികളുമായി വെള്ളിയാംകല്ല് സന്ദർശിക്കുകയും ഇവിടെ വെച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപം നൽകുകയുമാണ് ചെയ്തത്. അന്നത്തെ കുറുമ്പനാട് താലൂക്കിലെ വന്മുഖം അംശം കടലൂർ ദേശത്തിലേ ഓടോക്കുന്നിൽ ലൈറ്റ് ഹൗസ് നിർമ്മിക്കാൻ മദ്രാസ് ഗവർമെന്റ് ഇവിടെ വെച്ചാണ് അന്തിമ തീരുമാനമെടുത്തത്. ലൈറ്റ് ഹൗസ് നിർമ്മിക്കുന്നതിന് ആവിശ്യമായ 27.07 ഏക്കർ ഭൂമി കൈവശക്കാരായ പ്രദേശത്തെ അഞ്ച് കുടുംബങ്ങളിൽ നിന്നായി 2050 രൂപ നൽകി ഗവർമെന്റ് ഏറ്റെടുക്കുകയും ചെയ്തു.
34 മീറ്റർ ഉയരത്തിൽ വൃത്താകിതിയിൽ ഇഷ്ടികകൾ കൊണ്ട് പ്രത്യാകം ചേരുവകൾ ചേർത്തിയാണ് ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഇടവിട്ട കറുപ്പും വെളുപ്പും വരകളായി നിറമാണ് നൽകിയത്. ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി ഇരുപതാണ്.ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കന്റിലധികം നീണ്ട് നിൽക്കും. കടലിലുള്ളവർക്ക് നാൽപ്പത് നോട്ടിക്കൽമൈൽ അകലെവരെ ഈ വെളിച്ചം കാണാൻപറ്റും. ലൈറ്റ് ഹൗസ് നിർമ്മിച്ചത് മുതൽ ഇന്ന് വരെ കടലിലൊ വെള്ളിയാംകല്ലിലോ ഒരു അപകടവും സംഭവിച്ചിട്ടില്ല.
മത്സ്യ തൊഴിലാളികൾക്ക് രാത്രി കാലങ്ങളിൽ ഒരു പ്രയാസവും കൂടാതെ മത്സ്യ ബന്ധനം നടത്താം. ലൈറ്റ് ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് വെള്ളിയാംകല്ലിൽ അവസാനാമായി വലിയൊരു അപകടം ഉണ്ടായത്.1909 ജനുവരി 30 ബേപ്പൂരിൽ നിന്ന് നിറയെ മരങ്ങളും മറ്റ് സാധനങ്ങളുമായി കണ്ണൂർ തുറമുഖത്തേക്ക് പോവുകയായിരുന്ന ഗണേഷ് പ്രസാദ് എന്ന ചരക്കു കപ്പൽ വെള്ളിയാങ്കല്ലിൽ തട്ടിതകർന്ന് കടലിൽ മുങ്ങി. നാവികരടക്കമുള്ളവരെ പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. ഈ ഒക്ടോബറിൽ നൂറ്റിപതിനാലാം വാർഷികം ആഘോഷിക്കുകയാണ് ലൈറ്റ് ഹൗസ്
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
Published
1 year agoon
November 2, 2023By
webdesk11സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
Published
1 year agoon
October 22, 2023By
webdesk11റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
Trending
-
business3 days ago
തിരിച്ചു കയറി സ്വര്‍ണവില; പവന് 480 രൂപ കൂടി
-
Sports3 days ago
ബുണ്ടസ്ലീഗ്; ബയേണ്‍ മ്യൂണിക്ക് അഞ്ച് ഗോളുകള്‍ക്ക് ലെപ്സിക്കിനെ തകര്‍ത്തു
-
Education3 days ago
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
-
Film3 days ago
ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്
-
kerala3 days ago
343 പഞ്ചായത്തുകളില്‍ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം
-
kerala3 days ago
തൃശൂരിലെ തീരദേശ പ്രദേശത്തുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കണം; ഹൈക്കോടതി
-
india3 days ago
വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് സംഭല്‍ എം.പിയായ സിയാഉര്‍ റഹ്മാന് ബര്ഖിന് 1.91 കോടി രൂപ പിഴയിട്ട് യോഗി സര്‍ക്കാര്‍
-
india3 days ago
കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു; കുട്ടികളടക്കം ആറുപേര്‍ മരിച്ചു