Connect with us

kerala

‘കുട്ടിയെ തിരിച്ചു കിട്ടിയതില്‍ സന്തോഷം, ഫോട്ടോ വെറുതെ എടുത്തുവെച്ചത്’: ബബിത

ബബിത പകർത്തിയ കുട്ടിയുടെ ചിത്രമാണ് കേസിൽ നിർണായക വഴിത്തിരിവായത്

Published

on

തിരുവനന്തപുരത്ത് കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് കുട്ടിയുടെ ചിത്രമെടുത്ത ബബിത. കുട്ടിയുടെ മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തതെന്ന് ബബിത പറഞ്ഞു. ബബിത പകർത്തിയ കുട്ടിയുടെ ചിത്രമാണ് കേസിൽ നിർണായക വഴിത്തിരിവായത്.

കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനില്‍ കയറുമ്പോള്‍ കുട്ടി അവിടെ ഉണ്ടായിരുന്നു. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ലായെന്നും ഫോട്ടോ എടുത്തപ്പോള്‍ ദേഷ്യം തോന്നിയിരുന്നുവെന്നും ബബിത പറഞ്ഞു. ഒറ്റയ്ക്കാണെന്ന് വിചാരിച്ചിട്ടില്ല. വേറെ കംപാര്‍ട്ട്‌മെന്റിലെ ഉള്ളവരോട് പിണങ്ങി വന്നിരിക്കുകയാണെന്ന് കരുതിയിരുന്നതെന്ന് ബബിത പറഞ്ഞു.

കൈയിൽ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോൾ പന്തികേട് തോന്നിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി കാര്യം സംസാരിച്ചെങ്കിലും കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ബബിത വിശദമാക്കി. നവ്യയും ജനീഷയും എന്ന സുഹൃത്തുക്കളാണ് ഒപ്പമുണ്ടായിരുന്നത്. ബബിത നെയ്യാറ്റിൻകരയിൽ ഇറങ്ങി. പാറശാല വരെ കുട്ടിയെ നവ്യ നിരീക്ഷിച്ചിരുന്നെന്ന് നവ്യ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിലേക്ക് വീണയാളെ കണ്ടെത്താനായില്ല

പുഴയിലേക്ക് തെറിച്ചുവീണ ലക്ഷ്മണന്റെ മൃതദേഹമാണ് കണ്ടെത്താനാവാഞ്ഞത്.

Published

on

ഷൊര്‍ണൂരിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്താനായില്ല. പുഴയിലേക്ക് തെറിച്ചുവീണ ലക്ഷ്മണന്റെ മൃതദേഹമാണ് കണ്ടെത്താനാവാഞ്ഞത്. തിരച്ചില്‍ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കുമെന്ന് ഷൊര്‍ണൂര്‍ എസ്ഐ മഹേഷ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിന്‍ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. മൂന്ന് പേരുട മൃതദേഹം റെയില്‍ പാളത്തിന് സമീപത്തു നിന്നാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

തോമസ് പ്രഥമന്‍ ബാവക്ക് വിട

പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.

Published

on

യാക്കോബായ സുറിയാനി സഭാ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്ക് വിട നല്‍കി വിശ്വാസികള്‍. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.

യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്, പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെ ആര്‍ച്ച് ബിഷപ് മാര്‍ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാല തുടങ്ങിയവര്‍ കബറടക്ക ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ശ്രേഷ്ഠ ഇടയന്റെ വില്‍പത്രം വായിച്ചു. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്ന് വില്‍പത്രത്തില്‍ പറയുന്നുണ്ട്. സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണമെന്നും വില്‍പ്പത്രത്തില്‍ പറയുന്നു.

മൂന്ന് മണിയോടെയാണ് കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍ വാസവന്‍ തുടങ്ങി നിരവധിപേര്‍ ബാവക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

മൃതദേഹം കോതമംഗലത്ത് ചെറിയപ്പള്ളി, മര്‍ത്തമറിയം വലിയപ്പള്ളി എന്നിവിടങ്ങളില്‍ ഇന്നലെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം.

Continue Reading

kerala

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് സമയപരിധി നവംബര്‍ 30വരെ നീട്ടി

മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയത്.

Published

on

റേഷന്‍കാര്‍ഡ് മസ്റ്ററിംഗിന്റെ സമയപരിധി നവംബര്‍ 30വരെ നീട്ടി. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ഈ മാസം 30വരെ മസ്റ്ററിംഗ് ചെയ്യാമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയത്.

നേരത്തെ നവംബര്‍ അഞ്ച് വരെയായിരുന്നു മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംഗിനായി സമയപരിധി അനുവദിച്ചിരുന്നത്.

ഐറിസ് സ്‌കാനര്‍ സംവിധാനം ഉപയോഗിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 100 ശതമാനം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേരാ കെവൈസി ആപ്പാണ് മസ്റ്ററിംഗിനായി കേരളം ഉപയോഗിക്കുന്നത്. ഈ ആപ്പിലൂടെ നവംബര്‍ 11 മുതല്‍ മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കും.

Continue Reading

Trending