Connect with us

News

എട്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; 100 ഫലസ്തീന്‍ തടവുകാരെ രാത്രിയോടെ മോചിപ്പിക്കും

സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്‌ലാന്‍ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്

Published

on

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി എട്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്‌ലാന്‍ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്.

യുദ്ധത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ ഗസ്സ സിറ്റിയിലെ തകര്‍ന്ന വീടിനു മുന്നില്‍ നിന്നായിരുന്നു ഇസ്രാഈലി സൈനികാംഗം ബെര്‍ഗറിന്റെ കൈമാറ്റം. ഇസ്രാഈല്‍ ബന്ധികളാക്കിയ 100 ഫലസ്ഥീനികളെ രാത്രിയോടെ മോചിപ്പിക്കും. റോഡിലും തകര്‍ന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികളുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയായിരുന്നു ബന്ദികളെ റെഡ് ക്രോസിനു കൈമാറിയത്. 29കാരിയായ ബന്ദി അര്‍ബല്‍ യഹൂദിന്റെ കൈമാറ്റവും സമാന രീതിയിലായിരുന്നു.

80കാരനായ ഗാഡി മോസസ്, അഞ്ച് തായ്‌ലന്റ് സ്വദേശികള്‍ എന്നിവരും ഇന്ന് മോചിപ്പിക്കപ്പെട്ടു. ഇസ്രാഈല്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന ഫലസ്തീനികളില്‍ 30 കുട്ടികളുണ്ട്. കൂടാതെ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30 പേരും. വടക്കന്‍ ഗസ്സയിലേക്ക് ഇസ്രാഈല്‍ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് ഫലസ്തീനികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പിതാവും അയല്‍ക്കാരും തമ്മില്‍ തര്‍ക്കം; തെലങ്കാനയില്‍ അടിയേറ്റ് പത്താംക്ലാസുകാരി മരിച്ചു

അന്തരം ഗ്രാമത്തിലെ ആലിയ ബീഗമാണ് (15) മരിച്ചത്.

Published

on

തെലങ്കാനയില്‍ പിതാവും അയല്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് പത്താംക്ലാസുകാരി മരിച്ചു. അന്തരം ഗ്രാമത്തിലെ ആലിയ ബീഗമാണ് (15) മരിച്ചത്. ആലിയയുടെ പിതാവ് ഇസ്മായില്‍ അയല്‍ക്കാരന്റെ വീടിനു സമീപം മൂത്രമൊഴിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

വാക്കുതര്‍ക്കം കൈയ്യേറ്റത്തിലേക്കെത്തുകയും ആലിയ ഇതിനിടയില്‍ പെടുകയുമായിരുന്നു. പിന്നാലെ കുട്ടിയെ പ്രതികള്‍ അടിക്കുകയും വലിയ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആലിയയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തിനു ശേഷം കുട്ടിയുടെ മരണം സ്ഥീരികരിക്കുകയുമായിരുന്നു.

അതേസമയം കുറ്റവാളികള്‍ക്ക് കഠിനശിക്ഷ ലഭിക്കണമെന്നും പ്രതികള്‍ മദ്യപിച്ചിരുന്നുവെന്നും ആലിയയുടെ മാതാവ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Continue Reading

kerala

പ്രകോപനംകൊണ്ട് പറഞ്ഞതെങ്കില്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ പി.സി. ജോര്‍ജിന് അര്‍ഹതയില്ലെന്നും ഹൈകോടതി

സാമുദായിക സ്പര്‍ധക്ക് കാരണമാകുന്ന പ്രസ്താവനയിറക്കിയശേഷം മാപ്പ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നുംകോടതിപറഞ്ഞു.

Published

on

സൗഹാര്‍ദം തകര്‍ക്കുംവിധം മതം, വര്‍ണം, വര്‍ഗം, ജന്മസ്ഥലം, ഭാഷ, എന്നതിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, മതത്തെയും മതവിശ്വാസങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് പി.സി. ജോര്‍ജിനെതിരെയുള്ളതെന്ന് മുന്‍കൂര്‍ ജാമ്യഹരജി തള്ളി ഹൈകോടതി നിരീക്ഷിച്ചു.

ജാമ്യം ലഭിച്ച് ഒരാഴ്ചക്കകം വ്യവസ്ഥ ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ചരിത്രമുണ്ടെന്നും കോടതി ഓർമ്മപ്പെടുത്തി. ജാമ്യം മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയെങ്കിലും ഹൈകോടതി അനുവദിച്ചു. അന്നത്തെ ജാമ്യവ്യവസ്ഥ ലംഘിച്ച് നടത്തിയ പ്രസ്താവനക്കാണ് ഇപ്പോഴത്തെ കേസ്.

വെറും നാവുപിഴയായി ഇതിനെ കരുതാനാവില്ലെന്നും പ്രകോപനംകൊണ്ട് പറഞ്ഞതെങ്കില്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.

സാമുദായിക സ്പര്‍ധക്ക് കാരണമാകുന്ന പ്രസ്താവനയിറക്കിയശേഷം മാപ്പ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നുംകോടതിപറഞ്ഞു.

കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നതോ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതോകൊണ്ട് മാത്രം മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചാലും മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കും. അതിനാല്‍, ഹരജിക്കാരന്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.

74 വയസ്സായെന്നും 30 വര്‍ഷമായി ജനപ്രതിനിധിയായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടുമോ മാത്രമാണ് പരമാവധി ലഭിക്കാവുന്ന ശിക്ഷയെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചാനല്‍ ചര്‍ച്ചയിലാണ് കേസിനാധാരമായ പ്രസ്താവനയെന്നതിനാല്‍ ജാമ്യവ്യവസ്ഥ ലംഘനമാവില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.

Continue Reading

film

സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകര്‍ക്കെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്.

Published

on

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകര്‍ക്കെതിരെ കേസ്. ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയാണ് കേസ്. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്.

ബി ഉണ്ണികൃഷ്ണനെതിരെ നല്‍കിയ പരാതിയുടെ വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് പരാതി. ‘ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍’ എന്ന, ശാന്തിവിള ദിനേശന്റെ യൂട്യൂബ് ചാനല്‍ വഴി ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിക്കുകയായിരുന്നെന്ന് നടി പരാതിയില്‍ പറയുന്നു.

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിനെ തുടര്‍ന്ന് ബി ഉണ്ണിക്കൃഷ്ണന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്രാ തോമസ് നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

 

 

Continue Reading

Trending