Connect with us

kerala

സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ ഫീസ് ഇരട്ടിയാക്കിയ സര്‍ക്കാര്‍ നടപടി തിരുത്തണം : എം.എസ്.എഫ്

അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ നല്‍കേണ്ട ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിരുന്ന അപ്പീല്‍ ഫീസ് ഇരട്ടിയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീല്‍ നല്‍കേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്‌കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.

നേരത്തെ തന്നെ എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം അറിയിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നില്ല. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂള്‍ തലത്തില്‍ അഞ്ഞൂറ് രൂപ എന്നത് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഉപജില്ലാ തലത്തില്‍ ആയിരം എന്നത് രണ്ടായിരവും ജില്ലാ തലത്തില്‍ രണ്ടായിരം എന്നത് അയ്യായിരവും ആയി വര്‍ധിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസ്തുത ഫീസ് രണ്ടായിരത്തി അഞ്ഞൂറില്‍ നിന്ന് പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോകുകയാണ്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ മുകളില്‍ ഭാരമാകുന്ന അവസ്ഥയാണ്. അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ ഈ കൊള്ളയില്‍ നിന്ന് പിന്‍മാറണം. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന : സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്‌

അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Published

on

കൊട്ടാരക്കരയില്‍ ആംബുലന്‍സ് ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ സദാനന്ദപുരത്തു വച്ചു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി.

തമ്പിയുടെയും ശ്യാമളയുടെയും മക്കളുള്‍പ്പെടെ 5 പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. കോഴി കയറ്റിവന്ന ലോറിയില്‍ നാലുപേരും ഉണ്ടായിരുന്നു. സദാനന്ദപുരം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Continue Reading

kerala

റോഷി അഗസ്റ്റിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം

കേരളാ കോണ്‍ഗ്രസ് എം വന്നത് കൊണ്ട് എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്‍ശനം.

Published

on

മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കേരളാ കോണ്‍ഗ്രസ് എം വന്നത് കൊണ്ട് എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്‍ശനം. പ്രതിനിധി സമ്മേളനത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഭൂപ്രശ്‌നങ്ങളും വന്യജീവി ആക്രമണവും കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയുമായി അടുത്ത് നിന്ന സഭാ നേതൃത്വം അകന്നു. പൊലീസിന്റെ ചില ഇടപെടലുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശനവും സമ്മേളനത്തിലുയര്‍ന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.

അതേസമയം മൂന്നുനാള്‍ നീളുന്ന സിപിഎം കാസര്‍കോട് ജില്ലാസമ്മേളനത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാവും. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാസര്‍കോട് ജില്ലയിലെ 27904 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Continue Reading

kerala

ജയിലുകളിലെ അപര്യാപ്തതകള്‍ പഠിക്കാന്‍ ഉന്നതതല സമിതി

സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സമിതികൾ രൂപീകരിക്കുന്നത്

Published

on

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സമിതികൾ രൂപീകരിക്കുന്നത്. ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നവെന്ന പരാതികളും തടവുകാരുടെ എണ്ണത്തിലുള്ള വർദ്ധനവും കണക്കിലെടുത്താണ് തീരുമാനം.

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

 

Continue Reading

Trending