Connect with us

india

ഇന്ത്യ മുന്നണി മതേതര ഇന്ത്യയെ തിരിച്ചു പിടിക്കും: മുസ്‌ലിം ലീഗ്‌

സി.എ.എക്കെതിരായ നിയമ പോരാട്ടം തുടരും

Published

on

നിർണായകമായ പൊതുതെരഞ്ഞെടുപ്പിന് ശേഷം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് സാധിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി. ഇന്ത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 10 വർഷം നീണ്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി ഭരണം രാജ്യത്തെ വലിയ പ്രതിസന്ധികളിലേക്കാണ് കൊണ്ടെത്തിച്ചത്.

സാമ്പത്തിക മേഖലയിലും സാമൂഹിക സഹവർത്തിത്വത്തിലും ഈ ഭരണം വരുത്തിവെച്ച ആഘാതം വളരെ വലുതാണ്. കർഷകരും തൊഴിലാളികളും ഈ ഭരണത്തിൽ അനുഭവിച്ച പ്രയാസങ്ങൾ വിവരണാതീതമാണ്. ഇത് തിരിച്ചറിഞ്ഞ ജനം ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തും. ദക്ഷിണേന്ത്യ പോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിക്ക് അനുകൂലമായ കാറ്റ് വീശും.- പ്രമേയം വിശദീകരിച്ചു.

സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ, ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപനേതാവ് ഡോ. എം.കെ മുനീർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, സി.പി സൈതലവി, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ അബ്ദുറബ്ബ്, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കളത്തിൽ അബ്ദുല്ല, വി.എം ഉമർ മാസ്റ്റർ, എം.പി.എം ഇസ്ഹാഖ് കുരിക്കൾ, എം.എ സമദ്, കെ.എം അബ്ദുൽ മജീദ്, എൻ.സി അബൂബക്കർ, പ്രത്യേക ക്ഷണിതാക്കളും പോഷക ഘടകം പ്രതിനിധികളുമായ അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്‌മത്തുല്ല, സുഹ്‌റ മമ്പാട്, അഡ്വ. പി. കുൽസു, അഡ്വ. നൂർബിന റഷീദ്, സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു, പി.കെ നവാസ്, അഡ്വ. എ.എ റസാഖ്, ഹനീഫ മൂന്നിയൂർ, ഇ.പി ബാബു, സി.കെ നജാഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരായ എ. അബ്ദുറഹ്‌മാൻ, അബ്ദുൽ കരീം ചേലേരി, കെ.ടി സഅദുല്ല, പി. അബ്ദുൽ ഹമീദ് എം.എൽ.എ, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, കെ.എം.എ ഷുക്കൂർ, അസീസ് ബഡായിൽ, റഫീഖ് മണിമല, എ.എം നസീർ, അഡ്വ. ബഷീർ കുട്ടി, വൈ. നൗഷാദ്, അഡ്വ. സുൽഫീക്കർ സാലം, ബീമാപ്പള്ളി റഷീദ്, എം. നിസാർ മുഹമ്മദ് സുൽഫി, കെ.എ ഖാദർ മാസ്റ്റർ, സി.പി.എ അസീസ് മാസ്റ്റർ, എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം ചർച്ചയിൽ പങ്കെടുത്തു. ഈ വർഷം ഹജ്ജിന് പോകുന്ന മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉൾപ്പെടെയുള്ളവർക്ക് വേണ്ടി സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകം പ്രാർത്ഥന നടത്തി.

india

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡിസംബര്‍ 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് എത്തിയത്. എന്നാല്‍ ഡിസംബര്‍ 20-ന് രാത്രി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ പുക മഞ്ഞും മലിനീകരണവും വീണ്ടും അപകടകരമായ നിലയിലേക്ക് ഉയരുകയായിരുന്നു. ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ ഉടനടി മാറ്റമുണ്ടാവില്ലെന്ന് വിദഗ്ദര്‍ പറയുന്നു.

Continue Reading

india

‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്.

Published

on

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്‍മാന്‍ ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

Continue Reading

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

Trending