Connect with us

kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടം; ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു

ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്

Published

on

തൃശൂര്‍ ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു. ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്.

കബീറിന്റെ സഹോദരിക്കൊപ്പം ഭാരതപ്പുഴ കാണാനെത്തിയതായിരുന്നു കുടുംബം. കുട്ടികള്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ പിന്നാലെ പോയ കബീറും ഷാഹിനയും ഒഴുക്കില്‍പെടുകയായിരുന്നു. പുഴയില്‍ ഇതേ സ്ഥലത്ത് ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം ഷാഹിനയെയാണ് പുറത്തെടുത്തത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പിന്നാലെ കബീറിനെയും രണ്ടുകുട്ടികളെയും കണ്ടെത്തുകയായിരുന്നു. പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണതായി ദൃക്സാക്ഷികള്‍ പറയുന്നു. നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ ഈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നു.

 

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; 179 പേരെ അറസ്റ്റ് ചെയ്തു; 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 179 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.103 ഗ്രാം), കഞ്ചാവ് (4.5 ഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 5ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

ഇരുവരും വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആയിരുന്നു ആനയുടെ ആക്രമണം

Published

on

പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലന്‍ ആണ് മരിച്ചത്. കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. യുവാവിന്റെ അമ്മ വിജിയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആയിരുന്നു ആനയുടെ ആക്രമണം.

കാട്ടാന പിറകിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നതിനാല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ അലന്‍ മരിച്ചിരുന്നു. അമ്മക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്നാണ് വിവരം. സ്ഥിരം കാട്ടാനകള്‍ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു

കേസില്‍ മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു.

Published

on

എറണാകുളത്ത് വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു. വൈപ്പിനിലെ മുനമ്പത്തെ വീടിനുള്ളിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച സ്മിനോയും സനീഷും സുഹൃത്തുക്കളാണ്. സ്മിനോയെ സനീഷ് മഴു ഉപയോഗിച്ചു തലയില്‍ വെട്ടിയാണ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് വീടിനുള്ളില്‍ സ്മിനോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് സ്മിനോയുടെ മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ മോഷണ ശ്രമമത്തിനിടിയില്‍ യുവാവ് കൊല്ലപ്പെട്ടതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം.

Continue Reading

Trending