Connect with us

kerala

‘പിടി 7’ ഉള്‍കാട്ടിലേക്ക് മാറി; ആനയെ പിടിക്കാന്‍ 25 പേരടങ്ങുന്ന പ്രത്യേക സംഘം

വനം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് എന്നിവരടങ്ങുന്ന ഇരുപത്തിഞ്ചംഗ സംഘമാണ് കൊമ്പനെ പിടികൂടാന്‍ സജ്ഞമായി നില്‍ക്കുന്നത്

Published

on

പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ടസ്‌കര്‍ ഏഴാമന്‍ എന്ന ആന ഉള്‍കാട്ടിലേക്ക് മടങ്ങി. ആന തിരിച്ച് വനത്തിലേക്ക് പോയ സാഹചര്യത്തില്‍ മയക്കുവെടി വെയ്ക്കുന്ന നടപടിയിലേക്ക് പോയില്ല. ആനയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൃത്യമായ നിരീക്ഷണത്തിന് ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. സ്ഥിതിഗതികളെല്ലാം അനുകൂലമായാല്‍ നാലുവര്‍ഷത്തോളമായി നാട്ടുകാരെ നട്ടം തിരിച്ച ആനയെ ഇന്നു രാത്രിയോടുകൂടി പിടിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

വനം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് എന്നിവരടങ്ങുന്ന ഇരുപത്തിഞ്ചംഗ സംഘമാണ് കൊമ്പനെ പിടികൂടാന്‍ സജ്ഞമായി നില്‍ക്കുന്നത്. ഒലവക്കോട്ടെ ആര്‍.ആര്‍.ടിയടക്കം ജില്ലയിലെ അന്‍പതംഗ വനപാലകസംഘവും രംഗത്തുണ്ട്.

kerala

കോട്ടയത്ത് ഇരട്ടക്കൊല; വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവാതുക്കല്‍ സ്വദേശി വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്.

Published

on

കോട്ടയത്ത് തിരുവാതുക്കലില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശി വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്.രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

വീട്ടുജോലിക്കാരിയാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇരുവരുടെയും മുഖങ്ങള്‍ വികൃതയായ നിലയാണ് കണ്ടെത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. അമ്മക്കല്ലും കൊടുവാളും വീട്ടിനുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മകള്‍ അമേരിക്കയിലാണ്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.

Continue Reading

kerala

കുതിച്ചുകയറി സ്വര്‍ണവില; പവന് 2200 രൂപ വര്‍ധിച്ചു

സ്വര്‍ണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 2200 രൂപ വര്‍ധനിച്ച് 74,320 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 275 രൂപയുടെ വര്‍ധിച്ച് 9290 രൂപയായി ഉയര്‍ന്നു. ലോക വിപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സ്വര്‍ണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.

സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3400 ഡോളറും കടന്നു. 2.7 ശതമാനം നേട്ടത്തോടെ സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,417.62 ഡോളറായി. യു.എസിന്റെ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയരുകയാണ്. 2.9 ശതമാനം നേട്ടത്തോടെ 3,425.30 ഡോളറായാണ് വില ഉയര്‍ന്നത്.

Continue Reading

kerala

നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്.

Published

on

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

 

Continue Reading

Trending