Connect with us

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

kerala

‘മോഹൻലാലിന്‍റെ കേണൽ പദവി തിരിച്ചെടുക്കണം’: ഹിന്ദു ധർമ പരിഷത്ത്

Published

on

തിരുവനന്തപുരം: നടൻ മോഹൻലാലിന്‍റെ കേണൽ പദവി കേന്ദ്രം തിരിച്ചെടുക്കണമെന്ന് ഹിന്ദു ധർമ പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എം. ഗോപാൽ ആവശ്യപ്പെട്ടു.

“എമ്പുരാൻ സിനിമാ നൽകുന്ന സന്ദേശം ഹിന്ദു വിരുദ്ധമാണ്. ഇക്കാര്യത്തിൽ മോഹൻലാൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം. മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്ന തരത്തിലുള്ള പ്രചരണം ശരിയാണെങ്കിൽ അത് എന്തുകൊണ്ടെന്നുള്ള ഒരു അന്വേഷണവും ഉണ്ടാവണം,” എം. ഗോപാൽ അഭിപ്രായപ്പെട്ടു.

Continue Reading

Trending