Connect with us

kerala

ഇരട്ടത്താപ്പ്; എ.ഐക്കെതിരെ പാര്‍ട്ടി പ്രമേയം, എഐ വീഡിയോ പുറത്തിറക്കി വെട്ടിലായി സി.പി.എം

എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം പറഞ്ഞത്

Published

on

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടും സി.പി.എമ്മിന് ഇരട്ടത്താപ്പ്. എഐ വ്യക്തി വിവരങ്ങൾ ചോർത്തും, സ്വകാര്യത ലംഘിക്കും, തൊഴിലവസരങ്ങൾ നഷ്ടമാകും, അതുകൊണ്ട് ചട്ടം രൂപീകരിച്ചു വേണം എഐ ഉപയോഗം എന്നുള്ളതാണ് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്.

അതേ സി.പി.എമ്മാണ് മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ ഭരണ തുടർച്ചയെപ്പറ്റി പ്രസംഗിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് തയ്യാറാക്കിയത്. എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം പറഞ്ഞത്. മാർച്ച് ആദ്യവാരം നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയത്.

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ചോദ്യം ചെയ്യല്‍ ആരംഭിച്ച് എക്‌സൈസ്

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ തുടങ്ങി. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനായിരുന്നു മൂവർക്കും നിർദേശം നൽകിയിരുന്നത്. മൂന്ന് പേരെയും മൂന്ന് മുറികളിലായി പ്രത്യേകമായിരിക്കും ചോദ്യം ചെയ്യുക. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ആദ്യം ചോദ്യം ചെയ്യുക ഷൈൻ ടോം ചാക്കോയെ ആയിരിക്കും.

ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്. തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നടന്മാരുമായി ബന്ധപ്പെട്ട ചാറ്റുകളും കോളുകളും സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. ബിഗ് ബോസ് താരം ജിന്റോയോട് നാളെ ചോദ്യം ചെയ്യാൻ എത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്.

Continue Reading

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി

തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു

Published

on

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും എക്സൈസ് ഓഫീസിൽ ഹാജരായി. തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ആറ് മാസമായുള്ള പരിചയമാണെന്നും മോഡൽ സൗമ്യ മാധ്യങ്ങളോട് പറഞ്ഞു. തസ്ലീമ തന്റെ സുഹൃത്താണെന്നും അവർ പ്രതികരിച്ചു. കേസിൽ ഷൈൻ ടോം ചാക്കോയും എക്സൈസ് ഓഫീസിൽ ഹാജരായി. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ടോം ചാക്കോ എത്തിയത്. രാവിലെ വിമാനം മാർഗമാണ് കൊച്ചിയിൽ എത്തിയത്. ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് ഷൈൻ. ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്ന നിബന്ധനയാണ് ഷൈൻ മുന്നോട്ടുവെച്ചത്.

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.

തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായുള്ള വാട്സ്ആപ്പ് കോളുകൾ ആണ് പ്രധാനമായും കണ്ടെത്തിയത്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. മാത്രവുമല്ല തസ്ലിമ അറിയാമെന്ന് കൊച്ചിയിൽ അറസ്റ്റിൽ ആയപ്പോൾ ഷൈൻ പൊലീസിനോട് പറഞ്ഞിരുന്നു. മോഡൽ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്. ബിഗ് ബോസ് താരം ജിന്റോയോട് നാളെ ചോദ്യം ചെയ്യാൻ എത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്: ബിഗ് ബോസ് താരം ജിന്റോക്ക് എക്‌സൈസ് നോട്ടീസ്

ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം

Published

on

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്‌ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Continue Reading

Trending