Connect with us

kerala

‘മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്നു കരുതരുത്’; ആന എഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഇക്കാര്യത്തില്‍ സാമാന്യ ബുദ്ധിപോലുമില്ലേയെന്ന് കോടതി ചോദിച്ചു

Published

on

കൊച്ചി: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോടതിയുടെ നിര്‍ദേശം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.

രൂക്ഷമായ ഭാഷയിലാണ് കോടതി ദേവസ്വങ്ങള്‍ക്ക് താക്കീത് നല്‍കിയത്. ഇക്കാര്യത്തില്‍ സാമാന്യ ബുദ്ധിപോലുമില്ലേയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചില ആളുകളുടെ ഈഗോ നടപ്പാക്കുകയല്ല വേണ്ടത്. കോടതി നിര്‍ദേശം നടപ്പാക്കണം. ദേവസ്വം ബോര്‍ഡ് ഓഫീസറോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ തെറ്റിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുത്തിരുന്നു. ആനയും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും പാലിച്ചില്ലെന്ന് ചൂണ്ടാക്കാട്ടിയാണ് വനംവകുപ്പ് കേസെടുത്തത്. ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധി വേണമെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

kerala

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍

Published

on

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂര്‍ സ്വദേശികളായ അമര്‍, ആതിര, വൈഷ്ണവി എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

Continue Reading

kerala

സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷം; 5 മാസത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേര്‍

നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്

Published

on

സംസ്ഥാനത്ത് തെരുവുനായ ശല്യം കഴിഞ്ഞവര്‍ഷങ്ങളെക്കാള്‍ അതിരൂക്ഷമെന്ന് കണക്കുകള്‍. 2025ല്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റു. ഇതില്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് പേവിഷബാധ മൂലം മരിച്ചത്. നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2020- ല്‍ 1,60,483 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയേറ്റ് അക്കൊല്ലം മരിച്ചത് അഞ്ച് പേരാണ്. 2021- ല്‍ 2,21,379 പേരെ തെരുവ് നായ അക്രമിച്ചപ്പോള്‍ പേവിഷബാധയേറ്റ് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

2022- ല്‍ 2,88,866 പേര്‍ തെരുവ് നായ ആക്രമണത്തിന് ഇരയായി. പത്തുവര്‍ഷത്തിനിടയില്‍ 2022 ലാണ് ഏറ്റവും അധികം പേവിഷബാധയേറ്റ് മരണമുണ്ടായത്. 27 പേരാണ് അക്കൊല്ലം മരിച്ചത്. 2023- ല്‍ 3,06,427 പേരും കഴിഞ്ഞ വര്‍ഷം 3,16,793 പേരെയും നായ ആക്രമിച്ചു. യഥാക്രമം 25- 26 പേര്‍ വീതം കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയില്‍ പേവിഷബാധയേറ്റ് ജീവന്‍വെടിഞ്ഞു.

തെരുവ് നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്‌കരിച്ചതാണെങ്കിലും കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് പദ്ധതി കാര്യക്ഷമമായി നടക്കാത്തത് തെരുവുനായ ആക്രമണം ഇരട്ടിയാക്കി. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെരുവുനായ ആക്രമണവും പേവിഷബാധ മരണങ്ങളും ആശങ്ക ഉണ്ടാക്കുന്ന തരത്തിലേക്ക് മാറി. അതേസമയം, വാക്‌സിനെതിരായ പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

Continue Reading

kerala

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ ക്ഷണിക്കപ്പെടാതെ സര്‍ക്കാര്‍ പരിപാടിയില്‍ വേദിയിലെത്തി സി.പി.എം നേതാവ്

മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്

Published

on

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ വേദിയില്‍ ഇരുന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്. നോട്ടീസില്‍ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാന്‍ അധികാരമുണ്ടെന്ന് കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് അല്‍പത്തമാണെന്നും സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.എം ജില്ല സെക്രട്ടറിക്ക് മറ്റാര്‍ക്കുമില്ലാത്ത പ്രത്യേക പദവി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ പേര് മറികടന്നാണ് അവസാന നിമിഷം സി.പി.എം ജില്ല സെക്രട്ടറിയെ വേദിയിലെത്തിച്ചതെന്നും സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്നും ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ല അധ്യക്ഷന്‍ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

Continue Reading

Trending