Connect with us

kerala

സംവിധായകന്‍ സിദ്ദിഖിന് ഹൃദയാഘാതം

സിദ്ദീഖിന്റെ നില ഗുരുതരണാണെന്നാണ് വിവരം

Published

on

സംവിധായകന്‍ സിദ്ദീഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. സിദ്ദീഖിന്റെ നില ഗുരുതരണാണെന്നാണ് വിവരം.

 

kerala

ആശാസമരം: ‘ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു’: സർക്കാരിനെതിരെ സാറാ ജോസഫ്

ആശാ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സാറാ ജോസഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു

Published

on

തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നുവെന്ന് സാറാ ജോസഫ് പറഞ്ഞു.

മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യലാണ്. ഇടതു സർക്കാരിന്റെ മുന്നിൽ സമരം ചെയ്യുന്ന തൊഴിലാളി വർഗം സ്ത്രീകളാണ്. സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിന്റെയും മർക്കട മുഷ്ടിയുടെയും പ്രശ്നമാണെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.

ആശാ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സാറാ ജോസഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സമരത്തിനെതിരെ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെയും സാറാ ജോസഫ് പ്രതികരിച്ചിരുന്നു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ സമരം തുടങ്ങിയിട്ട് 62 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം 24-ാം ദിവസവും തുടരുകയാണ്. സമരം സമവായത്തിലെത്തിലെത്താത്ത പശ്ചാത്തലത്തിൽ നാളെ സമരത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

kerala

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി; കെ സി വേണുഗോപാൽ

Published

on

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ കൈയ്യിൽ എടുക്കുകയാണ്. പാർലമെന്റിനെ പോലും നോക്കു കുത്തി ആക്കുന്നു. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി നിർണായകമായതായി കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോഴിക്കോട് ഡിസിസിയുടെ ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു വേണുഗോപാൽ. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം UDF നേതാക്കൾ അണിനിരന്ന പരിപാടിയിൽ മുരളീധരൻ്റെ അസാന്നിധ്യം ചർച്ചയായി. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.

Continue Reading

kerala

കായംകുളത്ത് 9 വയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ഇന്ന് രാവിലെ കുത്തിവയ്പ്പിനു ശേഷം ഉറങ്ങിയ കുട്ടി ഉണരാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

Published

on

കായംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഒന്‍പത് വയസുകാരി മരിച്ച സംഉഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. പനിയും വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തില്‍ അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദി ലക്ഷ്മി (9) ആണ് ഇന്ന് രാവിലെ മരിച്ചത്. ഇന്ന് രാവിലെ കുത്തിവയ്പ്പിനു ശേഷം ഉറങ്ങിയ കുട്ടി ഉണരാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

സംഭവത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു. ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിലുണ്ടായ വാക്കേറ്റമുണ്ടായി. വ്യാഴാഴ്ചയാണ് ആദി ലക്ഷ്മിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി കുട്ടിക്കു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ കുട്ടിയ്ക്ക് കുത്തിവയ്പ്പെടുത്തത്.

അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗവ. എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ലക്ഷ്മി.

 

Continue Reading

Trending