Connect with us

india

പൗരത്വം നിഷേധിച്ച് തുറുങ്കിലടച്ച സംഭവം: മുസ്‌ലിം ലീഗ് അഭിഭാഷക സംഘം അസം ജയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു, നിയമസഹായത്തിന് കൂടെയുണ്ടാകും: അഡ്വ. ഹാരിസ് ബീരാന്‍ എം.പി

ലോയേഴ്സ് ഫോറം പ്രസിഡണ്ട് ഇല്യാസ് അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഹമ്മദ് തൗഫീഖ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിറ്റൻഷൻ സെന്ററിൽ സന്ദർശിച്ചതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി അറിയിച്ചു.

Published

on

അസമിലെ ബർപേട്ട ജില്ലയിൽ നിന്നുള്ള 28 പേരെ ഗോൾപാര തടങ്കൽ കേന്ദ്രത്തിൽ തടവിലാക്കിയ അസം സർക്കാറിന്റെ നടപടിയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിർദേശ പ്രകാരം അഡ്വ. ഇല്യാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള അസം ലോയേഴ്സ് ഫോറം നേതാക്കൾ ജയിൽ സന്ദർശിച്ചു. ലോയേഴ്സ് ഫോറം പ്രസിഡണ്ട് ഇല്യാസ് അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഹമ്മദ് തൗഫീഖ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിറ്റൻഷൻ സെന്ററിൽ സന്ദർശിച്ചതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി അറിയിച്ചു.

ഇതിനകം കുറച്ച് കുടുംബങ്ങൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും, സാമ്പത്തിക പ്രയാസം കൊണ്ടും നടപടിക്രമങ്ങളുടെ അറിവില്ലായ്മ കൊണ്ടും മറ്റും കോടതിയിൽ എത്താൻ കഴിയാത്ത നിരവധി പേർ നിസ്സഹായരാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.

ഈ വിഷയം വിശദമായി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനായി അഡ്വ. ഇല്ല്യാസിനെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നമ്മുടെ നിർദേശപ്രകാരം ഇവരുടെ വിശദാംശങ്ങളും രേഖകളും ശേഖരിക്കുകയും അവർക്ക് നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അസം വിഷയം എത്രയും വേഗം സുപ്രീം കോടതി മുമ്പാകെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്യാമ്പുകളിൽ കഴിയുന്നവരുടെ ബന്ധുക്കൾ നമ്മളുടെ പ്രതിനിധികൾ വശം രേഖകൾ കൈമാറുന്ന മുറക്ക് നമ്മൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും.- അദ്ദേഹം പറഞ്ഞു.

തലമുറകളായി രാജ്യത്ത് താമസിച്ചുവരുന്ന, സാങ്കേതിക കാരണങ്ങളാൽ പിറന്ന മണ്ണിലെ പൗരത്വം നിഷേധിക്കപ്പെട്ട ഈ കുടുംബങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും നിയമപരവുമായ സഹായങ്ങൾ ഉറപ്പാക്കി ഹിമന്ത ബിസ്വ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭരണഘടനാവിരുദ്ധവും മുസ്ലിം വിരുദ്ധവുമായ വേട്ടയാടലിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം; 25 പേര്‍ കസ്റ്റഡിയില്‍ കര്‍ഫ്യു തുടരുന്നു

സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മഹല്‍, ഹന്‍സപുരി എന്നിവിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 25 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് ഇപ്പോഴും പൊലീസ് വിന്യാസവും തുടരുകയാണ്. കര്‍ഫ്യു തുടരുന്നതിനാല്‍ അനാവശ്യമായ ആളുകള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി.

നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തിന് കാരണം ‘ഛാവ’ സിനിമയാണെന്നും ഇത് ഔറംഗസേബിനെതിരെയുള്ള ജനങ്ങളുടെ രോഷം ആളിക്കത്തിച്ചുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രദേശത്ത് സമാധാനം കൈവരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ സ്ഥിരീകരിച്ചു. ‘നിലവില്‍ സ്ഥിതി ശാന്തമാണ്, ഏകദേശം 11 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞങ്ങള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്,’ അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം. നാഗ്പൂര്‍ സെന്ററിലെ മഹല്‍ പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുലുണ്ടായത്. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് കല്ലെറിയുകയായിരുന്നു.

Continue Reading

india

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും

സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം.

Published

on

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും. സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം. മാര്‍ച്ച് 22ന് ജഡ്ജി ബി ആര്‍ ഗവായിയുടെ നേതൃത്വത്തില്‍ 6 ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉള്‍പ്പെടെയുള്ളവയും സംഘം വിലയിരുത്തിയേക്കും.

മണിപ്പൂരിലെ കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.

സുപ്രീംകോടതിയുടെ പരിഗണനയില്‍ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ ഉണ്ടാകുക.

 

 

Continue Reading

india

‘കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത്’: സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി

കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Published

on

കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും അവര്‍ രാജ്യസഭയില്‍ ആഞ്ഞടിച്ചു.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സിപിഎം അംഗം മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ നിര്‍മലാ സീതാരാമന്‍ സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിക്കുകയായിരുന്നു.

ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നെന്നും കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്‍ണ്ണമായി പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്നും ധനമന്ത്രി വിമര്‍ശിച്ചു.

Continue Reading

Trending