Connect with us

india

പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

1968 ഫെബ്രുവരി 7 ന് ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ നടന്ന സൈനിക  വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെയും കണ്ടെത്തിയത്.  

Published

on

സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് കണ്ടെത്തി. വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരമാണ് കണ്ടെത്തിയത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്. ലേ ലഡാക്ക് മഞ്ഞുമലയിലാണ് മൃതശരീരം കണ്ടെത്തിയത്.

മൃതശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍ അറിയിച്ചു. മരിക്കുമ്പോള്‍ 22 വയസായിരുന്നു തോമസ് ചെറിയാന്. 1968 ഫെബ്രുവരി ഏഴിനാണ് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണ് അപകടമുണ്ടായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

india

നാഗാലാന്‍ഡിലും മണിപ്പൂരിലും ആറുമാസത്തേക്ക് കൂടി അഫ്സ്പ നീട്ടി

മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്

Published

on

നാഗാലാന്‍ഡിലും മണിപ്പൂരിലും ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (അഫ്സ്പ) ആറുമാസത്തേക്ക് നീട്ടി. നാഗാലാന്‍ഡില്‍ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലും അഫ്സ്പ നീട്ടിയിട്ടുണ്ട്. മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്.

Continue Reading

india

മാംസ വില്‍പ്പനക്ക് വിലക്ക്; യുപിയില്‍ അറവുശാലകള്‍ അടച്ച് പൂട്ടാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവ്

ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്

Published

on

ഉത്തര്‍പ്രദേശില്‍ മാംസ വില്‍പ്പന നിരോധിച്ച് യോഗി സര്‍ക്കാര്‍. അനധികൃത അറവുശാലകള്‍ പൂട്ടാനും സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് മതകേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് മാംസ വില്‍പ്പന നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും, പൊലീസ് കമ്മിഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

‘നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ അരക്കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള മത്സ്യ-മാംസ വില്‍പ്പനയും അനുവദിക്കുന്നതല്ല. നിയന്ത്രണ പരിധിക്ക് പുറത്ത് കൃത്യമായ അനുമതിയോടെ മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളു. തുറസ്സായ സ്ഥലങ്ങളില്‍ മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്നത് എവിടെയും അനുവദിക്കുന്നതല്ല. രാമ നവമിക്ക് എല്ലാ കടകളും അടച്ചിടുകയും വേണം’ -എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

Continue Reading

Trending