Connect with us

GULF

ദമ്മാം കെഎംസിസി അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു

Published

on

കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം 2024 എന്ന ശീർഷകത്തിൽ SSLC,+2, Degree ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു. വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള പ്രോഗ്രാം ഉൽഘാടനം ചെയ്തു.

സോഷ്യൽ മീഡിയയുടെ ദുരുപയോഗം എല്ലാ സീമകളും ലംഘിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അതിന് അടിമകൾ ആകരുതെന്നും കുട്ടികളെ നേരിന്റെ പാതയിൽ നയിക്കാൻ രക്ഷിതാക്കൾ ജാഗരൂകാരായിരിക്കണമെന്നും അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.

Blaze ചെയർമാൻ അബ്ദുറഹ്മ്ൻ പൂനൂർ മുഖ്യ പ്രഭാഷണം നടത്തി.ഖാദർ മാസ്റ്റർ അൽ മുന സ്കൂൾ, സെൻട്രൽ കമ്മിറ്റി വനിത വിംഗ് ജനറൽ സെക്രട്ടറി സഹല പാറയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. മുജീബ് കൊളത്തൂർ, സൈനു കുമളി, അഫ്സൽ വടക്കേക്കാട്, അബ്ദുറഹ്മാൻ പൊന്മുണ്ടം, സലാഹുദ്ദീൻ വേങ്ങര, ബഷീർ ആലുങ്ങൽ, നജ്മുദ്ദീൻ മാസ്റ്റർ, ഹുസൈൻ ചേലാമ്പ്ര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ചടങ്ങിന് മഹ്മൂദ് പൂക്കാട് സ്വാഗതവും അസ്ലം കൊളക്കാടൻ നന്ദിയും പറഞ്ഞു.

GULF

‘എന്റെ നഗരം കൂടുതല്‍ മനോഹരമാണ്’  അബുദാബി നഗരസഭ ബോധവല്‍ക്കരണം

Published

on

അബുദാബി: അബുദാബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തില്‍ ‘എന്റെ നഗരം കൂടുതല്‍ മനോഹരമാണ്’ എന്ന ശീര്‍ഷകത്തില്‍ സമൂഹ അവബോധ പരിപാടി സംഘടിപ്പി ച്ചു. നഗരത്തിന്റെ മനോഹരമായ പൊതുരൂപവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ സജീവമായി സംഭാ വന നല്‍കാന്‍ അതിലെ അംഗങ്ങളെ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പൊതു-സ്വകാര്യ സൗകര്യങ്ങളും നാഗരിക രൂപവും സംരക്ഷിക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മക രൂപം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനുമുള്ള നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ബോധവല്‍ക്കരണം നടത്തുന്നത്.
കടലാസുകളും ബാഗുകളും പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കു ന്നതിനെക്കുറിച്ചുമുള്ള ബോധവല്‍ക്കരണവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ചു വിവിധ പ്രദേശങ്ങളില്‍ ശുചീകരണ കാമ്പയിന്‍ സംഘടിപ്പിച്ചു. അബുദാബി സിറ്റി മുനിസിപ്പാലിറ്റി സമൂഹ ത്തിലെ എല്ലാ അംഗങ്ങളോടും പരിസ്ഥിതി, നഗരങ്ങള്‍, പൊതു സൗകര്യങ്ങള്‍ എന്നിവയോടുള്ള സാമൂഹി ക ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ എല്ലാവരും സന്നദ്ധരാവണമെന്ന് അധികൃര്‍ ആവശ്യപ്പെട്ടു.
സൗന്ദര്യാ ത്മക ഭൂപ്രകൃതി വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന നല്‍കുന്നതിലൂടെയും, പൊതുരൂപവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നതിലൂടെയും അബുദാബി നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും പൊതുഭംഗി സംരക്ഷിക്കുന്നതിന് സഹകരിക്കണമെന്ന് നഗരസഭ ആഹ്വാനം ചെയ്തു.
Continue Reading

GULF

ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു 

Published

on

റസാഖ് ഒരുമനയൂർ
ഫുജൈറ: പ്രമുഖ സ്വകാര്യ എയര്‍ലൈനായ ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരിനുപുറമെ മുംബൈ സര്‍വ്വീസിനും ഇന്നലെ തുടക്കം കുറിച്ചു. കണ്ണൂരിലേക്കും മുംബൈയിലേക്കും ദിവസേന നേരിട്ടുള്ള സര്‍വ്വീസുകളാണ് ഉണ്ടായിരിക്കുക. ഫുജൈറയിലെത്തിയ പ്രഥമ വിമാനത്തെ വാട്ടര്‍ സല്യൂട്ട് ചെയ്തു സ്വീകരിച്ചു.
 ഫുജൈറക്കും ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയിലുള്ള വ്യോമഗ താഗതം വര്‍ധി പ്പിക്കുന്നതിന് പുതിയ സര്‍വ്വീസുകള്‍ വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ടൂറിസവും സാമ്പത്തികവുമായ ബന്ധങ്ങളും ഇ തിലൂടെ കൂടുതല്‍ ശക്തിപ്പെടും.
ഫുജൈറയില്‍നിന്ന് ഇന്ത്യയിലേക്കുള്ള പുതിയ സര്‍വ്വീസുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊഷ്മളത പകരുമെന്ന് മുഹമ്മദ് അബ്ദുല്ല അല്‍ സലാമി വ്യക്തമാക്കി.
 കേവലം പുതിയ വ്യോമപാതയുടെ ഉദ്ഘാടനം മാത്രമല്ല, മറിച്ചു നമ്മുടെ രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ ത്തിന്റെയും സംയോജനത്തിന്റെയും തന്ത്രപരമായ ചക്രവാളങ്ങളുടെ തുടക്കമാണിത്. ഫുജൈറയുടെ മ നോഹരമായ പ്രകൃതി, പുരാതന ചരിത്രം, സമ്പന്നമായ സംസ്‌കാരം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഒരു പ്രധാന കവാടമായി വര്‍ത്തിക്കുകയും ടൂറിസം, വ്യാപാരം, സാംസ്‌കാരിക വിനിമയം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മുഹമ്മദ് അബ്ദുല്ല അല്‍സലാമി പറഞ്ഞു.
പുതിയ സര്‍വ്വീസ് വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ നിരവ ധി അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്രവിമാനത്താവള ഡയറക്ടര്‍ ജനറല്‍ ക്യാ പ്റ്റന്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ഫുജൈ റ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നിലവാരത്തിലും സന്നദ്ധതയിലും ഇന്‍ഡിഗോക്കുള്ള ആത്മവിശ്വാസമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 ഫുജൈറയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ നെറ്റ്വര്‍ക്ക് വഴി പ്രധാന ഏഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തി ച്ചേരാനാകും. മാലിദ്വീപ്, ബാങ്കോക്ക്, ജക്കാര്‍ത്ത, സിംഗപ്പൂര്‍, ധാക്ക, കൊളംബോ, സീഷെല്‍സ്, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്‍ഡിഗോയ്ക്ക് വിപുലമായ ശൃംഖലയുണ്ട്.
 യാത്രക്കാരുടെ സൗകര്യം മാനിച്ചു ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം എല്ലാ എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന സൗജന്യ ഷട്ടില്‍ സേവനം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയുടെ കിഴക്കന്‍ തീരത്ത് തന്ത്രപരമായി വളരെ പ്രധാനപ്പെട്ട സ്ഥലത്ത് സ്ഥിതി  ചെയ്യുന്ന ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ ആധുനിക സൗകര്യങ്ങള്‍, സൗജന്യ പാര്‍ക്കിംഗ് എന്നിവയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ മുഹ മ്മദ് അല്‍ ബലൂഷി പറഞ്ഞു.
 ഇതോടനുബന്ധിച്ചു വിഐപി ലോഞ്ചില്‍ ഒരുക്കിയ പരിപാടിയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, ഫുജൈറ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍, ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ബലൂഷി, മുഹമ്മദ് അബ്ദുല്ല അല്‍സലാമി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇബ്രാഹിം അല്‍ഖല്ലാഫ്, ഇന്‍ഡിഗോ ഗ്ലോ ബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
Continue Reading

GULF

മസ്‌കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു

Published

on

മസ്‌കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. അല്‍ ഖൂദ് കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകള്‍ ജനറല്‍ സെക്രട്ടറി ടി.പി. മുനീര്‍ അവതരിപ്പിച്ചു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണത്തിന് മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്‌റഫ് കിണവക്കല്‍ റിട്ടേണിംഗ് ഓഫീസറായും നവാസ് ചെങ്കള നിരീക്ഷനായും നേതൃത്വം നല്‍കി. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു

സി.വി.എം. ബാവ വേങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഫൈസല്‍ മുണ്ടൂര്‍ (വൈസ് ചെയര്‍മാന്‍), സുഹൈര്‍ കായക്കൂല്‍ (പ്രസിഡന്റ്), ടി.പി. മുനീര്‍ (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ തായാട്ട് (ട്രഷറര്‍), ഇഖ്ബാല്‍ കുണ്ടൂര്‍, എന്‍.എ.എം. ഫാറൂഖ്, അബ്ദുല്‍ ഹകീം പാവറട്ടി, ഡോ. സൈനുല്‍ ആബിദ്, മുഹമ്മദ് റസല്‍ സി, ഷഹദാബ് തളിപ്പറമ്പ (വൈസ് പ്രസിഡന്റ്), ഫസല്‍ ചേലേമ്പ്ര, ഫൈസല്‍ ആലുവ, ഇജാസ് അഹമ്മദ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ മുക്കം, ഷമീര്‍ തിട്ടയില്‍,
അന്‍സാര്‍ പി.പി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റി കൗണ്‍സിലിലേക്ക് സുഹൈര്‍ കായക്കൂല്‍, ടി.പി. മുനീര്‍, ഷാജഹാന്‍ തായാട്ട്, സി.വി.എം. ബാവ വേങ്ങര, ഫൈസല്‍ മുണ്ടൂര്‍, എന്‍.എ. എം.ഫാറൂഖ്
എന്നിവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. ടി.പി. മുനീര്‍ സ്വാഗതവും ഷാജഹാന്‍ തായാട്ട് നന്ദിയും പറഞ്ഞു.

Continue Reading

Trending