Connect with us

kerala

സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ്: വരദരാജനെ പുറത്താക്കി, മുകേഷിന് സംരക്ഷണം നല്‍കി

അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

Published

on

തമിഴ്‌നാട്ടിൽ സി.പി.എം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ച ട്രേഡ് യൂണിയൻ നേതാവും മുൻ കേന്ദ്ര കമ്മറ്റി അംഗവുമായിരുന്ന ഡബ്ല്യൂ ആർ വരദരാജനെ ഒരു എസ്‌എം‌എസ് വിവാദം മൂലം പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം ഒരു വശത്ത് നില്‍ക്കുന്നു. എന്നാൽ, ഇന്ന് ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ മുകേഷിന് സിപിഎം നൽകുന്ന സംരക്ഷണവും പാർട്ടിയുടെ നിലപാടുകളും മറുവശത്ത്.  ഇതില്‍ നിന്ന് തന്നെ പാർട്ടിയുടെ പാരസ്പര്യത്തെ തുറന്നുകാട്ടുകയാണ്.

2010ൽ ഒരു യുവതിയ്ക്ക് മോശം മെസ്സേജുകൾ അയച്ചതിന്‍റെ പേരിൽ വരദരാജനെതിരെ പരാതി ഉയർന്നപ്പോൾ, പാർട്ടി അതിനെ അതീവ ഗൗരവത്തോടെയാണ് കണ്ടത്. വിഷയത്തിൽ അന്വേഷണം നടത്തി, അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. പാർട്ടി വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുത്തതിൽ അമ്പരന്ന വരദരാജൻ പിന്നീട് ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്കടുത്ത് പൊറൂർ തടാകത്തിൽ ചാടിയുള്ള ആത്മഹത്യ രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് വളരെ പഴയ കഥയാണ്. എന്നാല്‍, ഇന്നിവിടെ സംഭവിക്കുന്നത് അതിലുമധികം വിവാദങ്ങൾ നിറഞ്ഞതാണ്.

ആലുവ സ്വദേശിയായ ഒരു നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം ഉറപ്പുനൽകിയുമാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോടതി വിധി വരുംവരെ എം.എൽ.എ സ്ഥാനത്ത് തുടരാമെന്ന നിലപാട് എടുത്തപ്പോൾ, സി.പി.എം വനിതാ നേതാക്കളും അതിന് പിന്തുണ നൽകി. പാർട്ടിയുടെ മുൻനിര നേതാവ് ബൃന്ദ കാരാട്ട്, കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായം ഉന്നയിച്ച് സിപിഎമ്മിന്‍റെ പ്രതിരോധം തീർക്കേണ്ടതില്ലെന്ന് തുറന്നുപറഞ്ഞു.

സിപിഐ ദേശീയ നേതാവ് ആനിരാജയും മുകേഷ് രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു. ഒരു എസ്‌എം‌എസിന്‍റെ പേരിൽ പാർട്ടി നിലപാട് കടുപ്പിച്ച് ഒരാളെ മരണത്തിന് വിട്ടുകൊടുത്ത അതേ പാർട്ടി, ബലാത്സംഗക്കേസിലെ പ്രതിക്ക് സംരക്ഷണം നൽകാൻ  തയ്യാറാകുന്നതിന്‍റെ മാനദണ്ഡം പല തലങ്ങളിലും ചർച്ചയാവുകയാണ്. നിയമപരമായ നടപടി എന്തായാലും നടക്കും, പക്ഷേ പാർട്ടി ഇതിൽ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമാണ് ഇനി ലഭിക്കാനുള്ളത്. അതിന് സമയമെടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എം എസ് സൊല്യൂഷന്‍സ് ഉടമ ജയില്‍ മോചിതനായി

ഹൈക്കോടതിയാണ് ഒന്നാം പ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ചത്.

Published

on

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ജയില്‍ മോചിതനായി. അതേസമയം നിബന്ധനകള്‍ ഉള്ളത് കൊണ്ട് അഭിഭാഷകനുമായി സംസാരിച്ച ശേഷം പ്രതികരിക്കുമെന്നും ഷുഹൈബ് പ്രതികരിച്ചു. ഹൈക്കോടതിയാണ് ഒന്നാം പ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ചത്. നേരത്തെ ഷുഹൈബിന്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

അഭിഭാഷകരായ എസ് രാജീവ്, എം മുഹമ്മദ് ഫിര്‍ദൗസ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ജാമ്യമനുവദിച്ചത്. അതേസമയം കേസിലെ നാലാം പ്രതിയുമായ അബ്ദുള്‍ നാസറിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഒന്നു വരെ നീട്ടി. നേരത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനു പിന്നാലെ ഇലക്ട്രോണിക് ഉപകരണങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്യൂണായിരുന്ന അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയിലെ ചോദ്യപേപ്പറിലേതിന് സമാനമായ ചോദ്യങ്ങളാണ് എം എസ് സൊല്യൂഷ്യന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നത്. രസതന്ത്ര പരീക്ഷയിലെ ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു.

Continue Reading

kerala

ആലപ്പുഴയിലെ ആശവര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ സര്‍ക്കാര്‍ നടപടി അധികാര ധാര്‍ഷ്ട്യം: കെ.സി. വേണുഗോപാല്‍ എംപി

സ്വന്തം അമ്മമാരും സഹോദരിമാരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ പക പോകുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണെന്ന്  കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

Published

on

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കു വേണ്ടി സെക്രട്ടറിയേറ്റിനു മുമ്പില്‍ ഒരുമാസത്തിലേറെയായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ അനീതി തുടരുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. വാക്കുകൊണ്ടും നോക്കുകൊണ്ടും ആശമാരോട് ഐക്യപ്പെടുന്നവരോട് വരെ അനീതി തുടരുന്ന ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം സര്‍ക്കാര്‍ തടഞ്ഞത് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്ത് അധാര്‍മിക പ്രവൃത്തികളിലും ഏര്‍പ്പെടാമെന്ന സര്‍ക്കാര്‍ നിലപാടാണ് വ്യക്തമാക്കുന്നതെന്നും കെ.സി. വേണുഗോപാല്‍  പറഞ്ഞു. 146 പേരുടെ ഫബ്രുവരി മാസത്തിലെ ഓണറേറിയമാണ് ആലപ്പുഴയില്‍ മാത്രം തടഞ്ഞത്. തിരുവനന്തപുരം അടക്കം മറ്റു പല ജില്ലകളിലും സമാനമായ സ്ഥിതിവിശേഷമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

മഴയും വെയിലും കൊണ്ടും അധിക്ഷേപങ്ങളും പരിഹാസങ്ങളുമേറ്റിട്ടും അവകാശ സമരത്തിനായാണ് ഒരു ജനത ഇപ്പോഴും തെരുവില്‍ തുടരുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ അതിലേക്ക് ശ്രദ്ധ കൊടുക്കാതെ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതും പോരാതെയാണ് തൊഴില്‍ ചെയ്ത ശമ്പളം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു.

സ്വന്തം അമ്മമാരും സഹോദരിമാരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ പക പോകുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണെന്ന്  കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍, തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് ഒരുനാള്‍ ഊറ്റം കൊണ്ടവര്‍ ഇന്ന് തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നെറികേടിന്റെ രാഷ്ട്രീയം പിന്തുടരുന്ന കാഴ്ച അപഹാസ്യമാണന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇത്രനാള്‍ വരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയത് പോലെ ഇനിയും തുടരുമെന്നും നിയമപരമായി രാഷ്ട്രീയമായും നല്‍കുന്ന എല്ലാ പിന്തുണയും ആശ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ ചെയ്തതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്ക് ലഭിക്കും വരെ ഈ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

film

ബിജെപിക്കകത്ത് എമ്പുരാന്‍ ചര്‍ച്ച; സെന്‍സറിങ്ങില്‍ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി

കോര്‍ കമ്മിറ്റി യോഗത്തിലാണ് സെന്‍സറിങ്ങിനെതിരെ ബിജെപിയുടെ വിമര്‍ശനം.

Published

on

എമ്പുരാന്റെ സെന്‍സറിങ്ങില്‍ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി. കോര്‍ കമ്മിറ്റി യോഗത്തിലാണ് സെന്‍സറിങ്ങിനെതിരെ ബിജെപിയുടെ വിമര്‍ശനം.

ഗോധ്രാ തീപിടുത്തവും അതിനെ തുടര്‍ന്നുള്ള കലാപവും എമ്പുരാനില്‍ ഉള്‍പ്പെട്ടത് സെന്‍സറിങ്ങിലെ വീഴ്ചയാണെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിലെ ബിജെപി വിമര്‍ശനം. തപസ്യ ജനറല്‍ സെക്രട്ടറി ജി.എം മഹേഷ് അടക്കം നാല് പേരാണ് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലുണ്ടായിരുന്ന അംഗങ്ങള്‍. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയുണ്ടാകുമെന്ന സൂചന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കി. അതേസമയം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ബിജെപി പശ്ചാത്തലം ഇല്ലെന്നായിരുന്നു പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് തിരികൊളുത്തിയത്.

Continue Reading

Trending